ETV Bharat / entertainment

വലത് കയ്യിൽ പ്ലാസ്‌റ്ററുമായി ഐശ്വര്യ റായ് കാൻ ഫെസ്‌റ്റിവലിലേക്ക്; എന്തുപറ്റിയതെന്ന് ആരാധകർ - Aishwarya Rai leaves for Cannes - AISHWARYA RAI LEAVES FOR CANNES

വലതുകൈയിൽ ആം സ്ലിങ് ധരിച്ച് കാൻ ഫെസ്‌റ്റിവലിൽ പങ്കെടുക്കാൻ യാത്ര തിരിച്ച് താര സുന്ദരി ഐശ്വര്യ റായ്. ഐശ്വര്യയുടെ 22 -ാ മത് റെഡ് കാര്‍പറ്റ് നടത്തമാകും ഇത്തവണത്തേത്.

CANNES 2024  AISHWARYA RAI BACHCHAN  AARADHYA BACHCHAN  AISHWARYA LEAVES FOR CANNES
Aishwarya Rai Bachchan leaves for Cannes 2024 with daughter Aaradhya (Source : ANI)
author img

By ETV Bharat Kerala Team

Published : May 16, 2024, 3:54 PM IST

Updated : May 16, 2024, 3:59 PM IST

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാൻ ഫിലിം ഫെസ്‌റ്റിവലിന്‍റെ 77-ാമത് പതിപ്പിന് തുടക്കമായി. ചലച്ചിത്ര, ഫാഷൻ വ്യവസായ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ ഇക്കുറി റെഡ് കാർപറ്റിൽ ചുവടുവയ്ക്കും. മേളയിലെ സ്ഥിരം സാന്നിധ്യമായ ഐശ്വര്യ റായ് ബച്ചനും ഇക്കൂട്ടത്തിലുണ്ടാകും. ഐശ്വര്യയുടെ 22 -ാ മത് റെഡ് കാര്‍പറ്റ് നടത്തമാകും ഇത്.

എന്നാൽ ആരാധകരെ ആശങ്കയിലാഴ്‌ത്തി താരത്തിന്‍റെ ഒരു വീഡിയോ വൈറലാകുകയാണ്. കാനിലേക്ക് യാത്ര തിരിക്കാന്‍ മകൾ ആരാധ്യയ്‌ക്കൊപ്പം മുംബൈ വിമാനത്താവളത്തിലെത്തുന്ന ഐശ്വര്യയുടെ വീഡിയോ ആണിത്. വിമാനത്താവളത്തിലെത്തുമ്പോൾ താരത്തിന്‍റെ വലത് കയ്യില്‍ ധരിച്ചിരുന്ന സ്ലിങ്ങ് ആണ് സോഷ്യൽ മീഡിയയിൽ ആശങ്ക പടര്‍ത്തുന്നത്. ബോളീവുഡ് പാപ്പരാസിയായ 'വൈറൽഭയാനി' ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലാണ് കയ്യിൽ പ്ലാസ്‌റ്ററുള്ള ഐശ്വര്യയെ കാണാനാകുക. ഐശ്വര്യയുടെ കൈയ്ക്ക് എന്തുപറ്റിയെന്ന ചോദ്യമാണ് ഇതോടെ ഏവരും ചോദിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഐശ്വര്യ റായ് ബച്ചനും ആരാധ്യയും വിമാനത്താവളത്തിൽ പ്രവേശിച്ച ശേഷം പുഞ്ചിരിയോടെ മാധ്യമങ്ങൾക്ക് പോസ് ചെയ്യുന്നത് കാണാനാകും. കറുത്ത പാന്‍റും നീളമുള്ള നീല നിറമുള്ള ഓവർ കോട്ടും ധരിച്ചാണ് ഐശ്വര്യ വിമാനത്താവളത്തിൽ എത്തിയത്. ആരാധ്യയാകട്ടെ, കറുത്ത ജോഗറുകളും വെള്ള ഷർട്ടും ധരിച്ച് സുന്ദരിയായി കാണപ്പെട്ടു.

2002-ൽ നീത ലുല്ല രൂപകൽപ്പന ചെയ്‌ത മനോഹരമായ സ്വർണ്ണ സാരി ധരിച്ചാണ് ഐശ്വര്യ റായ് ബച്ചൻ കാനിൽ അരങ്ങേറ്റം കുറിച്ചത്. അന്നുമുതല്‍ താരം കാൻ ഫിലിം ഫെസ്‌റ്റിവലിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. ഇന്ത്യാന ജോൺസിൻ്റെയും ഡയൽ ഓഫ് ഡെസ്‌റ്റിനിയുടെയും സ്‌ക്രീനിങിനായി സോഫി കോച്ചറിൻ്റെ റാക്കുകളിൽ നിന്ന് ഒരു സിൽവർ ഹുഡ് കേപ്പ് ഗൗൺ ധരിച്ചാണ് ഐശ്വര്യ റായ് ബച്ചൻ കഴിഞ്ഞ വർഷം കാൻസ് റെഡ് കാർപറ്റിൽ എത്തിയത്.

ഓരോ വർഷവും ഫാഷൻ രംഗത്തെ ട്രെന്‍ഡ് സെറ്റ് ചെയ്യും വിധമുള്ള ഗൗണുകളിലും സാരികളിലും തിളങ്ങിയാണ് ഐശ്വര്യ റെഡ് കാർപ്പറ്റില്‍ ചുവടുവയ്ക്കുന്നത്. ഇപ്പോൾ, ഈ വർഷത്തെ റെഡ് കാർപ്പറ്റിനായി ഐശ്വര്യ എന്താണ് പ്ലാൻ ചെയ്‌തിരിക്കുന്നതെന്ന് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. ഐശ്വര്യ റായ് ബച്ചനെക്കൂടാതെ കിയാര അദ്വാനി, ശോഭിത ധൂലിപാല, അദിതി റാവു ഹൈദാരി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളും ഇക്കുറി കാനിലെ റെഡ് കാർപറ്റിൽ ചുവടുവയ്‌ക്കുന്നുണ്ട്.

Also Read : 77 ആമത് കാൻ ഫിലിം ഫെസ്‌റ്റിവലിലെത്തുന്ന ഇന്ത്യൻ താരങ്ങൾ ആരൊക്കെ ? ; മാറ്റുരയ്ക്കു‌ന്ന സിനിമകൾ ഏതൊക്കെ ?

Last Updated : May 16, 2024, 3:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.