ETV Bharat / entertainment

പിറന്നാള്‍ ദിനത്തില്‍ യോദ്ധാവായി സംയുക്ത മേനോന്‍; 'സ്വയം ഭൂ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ - swayambhu movie first look poster - SWAYAMBHU MOVIE FIRST LOOK POSTER

സംയുക്ത മേനോന്‍റെ ജന്മദിനത്തിലാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തു വന്നത്. തെലുഗു താരം നിഖില്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

CINEMA  SAMYUKTHA MENON  സ്വയംഭൂ സിനിമ  സംയുക്ത മേനോന്‍ നടി
Telegu movie swayambhu first look poster (Instagram)
author img

By ETV Bharat Kerala Team

Published : Sep 12, 2024, 5:35 PM IST

ലയാളത്തിന് പുറമെ തമിഴിലും തെലുഗുവിലും തിരക്കേറിയ നായികമാരിലൊരാളാണ് സംയുക്ത മേനോന്‍. താരത്തിന്‍റെ പുതിയ തെലുഗു ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തെലുഗു താരം നിഖില്‍ സിദ്ധാര്‍ഥയെ നായകനാക്കി ഭരത് കൃഷ്‌ണമാചാരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'സ്വയംഭൂവി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററാണ് പുറുത്തുവിട്ടിരിക്കുന്നത്.

സംയുക്ത മേനോന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്. നഭ നടേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. വാളും പരിചയും അമ്പും വില്ലുമായി ധീരയായ ഒരു യോദ്ധാവായി ആണ് സംയുക്തയെ പോസ്‌റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിഹാസ യോദ്ധാവിന്‍റെ വേഷത്തിലാണ് നിഖില്‍ ചിത്രത്തില്‍ എത്തുന്നത്.

പിക്‌സല്‍ സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടാഗോര്‍ മധുവാണ് ചിത്രം അവതരിപ്പിക്കുന്ത്. നിഖില്‍ നായകനായി എത്തുന്ന ഇരുപതാമത്തെ ചിത്രമാണ് 'സ്വയംഭൂ'. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

സാങ്കേതിക നിലവാരമുള്ള വലിയ ക്യാന്‍വാസില്‍ പിരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭരകത് കൃഷ്‌ണമാചാരി തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കെകെ സെന്തില്‍ കുമാണാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സംഗീതം പകര്‍ന്നിരിക്കുന്നത് രവി ബസ്രൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ എം പ്രഭാകരന്‍, വിജയ് കാമിസെട്ടിയും ജി ടി ആനന്ദാണ് ചിത്രത്തിന്‍റ സഹനിര്‍മാതാക്കള്‍. പി ആര്‍ ഒ ശബരി.

Also Read: 'സ്വയംഭൂ'; ആക്ഷനിൽ ഞെട്ടിക്കാൻ നിഖിൽ സിദ്ധാർഥ - ഭരത് കൃഷ്‌ണമാചാരി ചിത്രം, ഷൂട്ടിങ് പുരോഗമിക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.