വിവാദങ്ങളും ആരോപണങ്ങളും ഉണ്ടാവുമ്പോള്‍ ഭയന്നോടുന്നത് ശരിയായ പ്രവൃത്തിയായി കാണുന്നില്ലെന്ന് നവ്യ നായര്‍.മാതംഗി ഫെസ്‌റ്റിന്‍റെ പത്രസമ്മേളനത്തില്‍ ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. നിയമത്തെ പേടിച്ച് ഒളിവില്‍ പോകുന്നത് ശരിയായ കാര്യമല്ല, ഒളിവില്‍ പോകുന്നത് നല്ലതാണെന്ന് താന്‍ പറയില്ലെന്നും കോടതിയും പോലീസും ഇടപെട്ട ഒരു കേസിനെപ്പറ്റി അതിന് അതിന്‍റേതായ തീരുമാനങ്ങള്‍ വരുകയാണ് വേണ്ടതെന്നും നവ്യ പറഞ്ഞു. അതേസമയം സിനിമാ രംഗത്ത് മാത്രമല്ല എല്ലാ തൊഴില്‍ രംഗങ്ങളിലും മാറ്റം അനിവാര്യമാണെന്നും താരം പറഞ്ഞു.
നവ്യയുടെ വാക്കുകള്‍
"ഫെസ്‌റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രമേ ചോദിക്കാവു എന്ന് ഞാനിപ്പോള്‍ പറയാത്തത് ഞാന്‍ ഒളിച്ചോടുന്നത് പോലെ വ്യാഖ്യാനിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. ഫെസ്റ്റുവലുമായി ബന്ധപ്പെട്ട ചോദ്യങ്ങളേക്കാളും ഇത്തരം ചോദ്യങ്ങളാണ് ഉണ്ടാവുക എന്നറിയാം. ഒളിച്ചോടി പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ക്കൊക്കെ എന്താണോ മനസ്സില്‍ തോന്നുന്നത്, അത് തന്നെയാണ് എനിക്കും തോന്നുന്നതെന്ന് മനസ്സിലാക്കിയാല്‍ മതി. എന്നെക്കൊണ്ട് എന്തെങ്കിലും പറയിച്ചിട്ട് നിങ്ങള്‍ക്കത് വാര്‍ത്തയാക്കണമെങ്കില്‍ ചോദിക്കാം. എന്നില്‍ ഞാനിവിടെ വന്നിരിക്കുന്നത് അത്ര വാര്‍ത്താമൂല്യമില്ലാത്ത, അറിയപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ്. അതിലേക്ക് ഇത്തരത്തിലെ ഒരു കാര്യം വലിച്ചിഴച്ചാല്‍ അതായിപ്പോവും വാര്‍ത്ത. അവിടെ മാതംഗി ഫെസ്‌റ്റിവലും നൃത്തത്തോടുള്ള കമ്മിന്‍റ്മെന്‍റുകൊണ്ടും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വേണ്ടത്ര റീച്ച് കിട്ടാതെ വരും. അതിനാല്‍ ഇത് കഴിഞ്ഞ് മറ്റെവിടെയെങ്കിലും വരുമ്പോള്‍ നിങ്ങള്‍ അത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ സന്തോഷമായിരിക്കും. നിങ്ങളുടെ അവകാശമാണ് ചോദ്യം ചോദിക്കുകയെന്നത്. മാധ്യമങ്ങളെ ചോദ്യം ചെയ്യാന്‍ ഞാന്‍ ഒരിക്കലുമില്ല. വിവാദങ്ങളും ആരോപണങ്ങളും ഉണ്ടാവുമ്പോള്‍ ഭയന്നോടുന്നത് ശരിയായ പ്രവൃത്തിയായി കാണുന്നില്ലെന്നും നവ്യ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സിനിമാ രംഗത്ത് മാത്രമല്ല എല്ലാ തൊഴില്‍ രംഗങ്ങളിലും മാറ്റം അനിവാര്യമാണ്. കലാമേഖലയില്‍ ഉള്‍പ്പെടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കാലാനുസൃതമായിട്ടുള്ള മാറ്റം വരണം. എല്ലാ നിയമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ എപ്പോഴും വരണം. നൃത്തത്തിന്‍റെ കാര്യമെടുത്താൽ കലാക്ഷേത്രയിലൊക്കെ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ നമ്മൾ പത്രങ്ങളിൽ വായിച്ചതുമാണ്. സിനിമ, നൃത്തം എന്നു മാത്രമല്ല എല്ലായിടത്തും മാറ്റങ്ങൾ വരണം.കലാമേഖലയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മറ്റെല്ലാ ആളുകള്‍ക്കും ഉള്ളത് പോലെ ഇക്കാര്യത്തില്‍ വലിയ ആശങ്കയുണ്ട്". നവ്യ പറഞ്ഞു.
Also Read:ഒടിടിയില്‍ വമ്പന്‍ റിലീസുകള്‍; വാഴ മുതല്‍ സ്ത്രീ 2 വരെ