ETV Bharat / entertainment

പൊള്ളലേറ്റ മുഖവുമായി കനിഹ; എന്തുപ്പറ്റിയെന്ന് ആരാധകര്‍ - Actress Kaniha shares new photo - ACTRESS KANIHA SHARES NEW PHOTO

മലയാളത്തിന്‍റെ ഭാഗ്യദേവതാണ് കനിഹ. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‌ത കനിഹ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഇപ്പോള്‍ കനിഹയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

Etv Bharat
കനിഹ പങ്കുവച്ച ചിത്രം (ACTRESS KNIHA GOAT MOVIE GOAT MOVIE കനിഹ വിജയ് സിനിമ Actress Kaniha Malayalam movies)
author img

By ETV Bharat Kerala Team

Published : Sep 9, 2024, 3:47 PM IST

ലയാളികള്‍ക്ക് ഏറെ പ്രിയമുള്ള നായികമാരില്‍ ഒരാളാണ് കനിഹ. തമിഴ് സിനിമയിലൂടെയാണ് കനിഹ തന്‍റെ കരിയര്‍ തുടങ്ങിയതെങ്കിലും മലയാള സിനിമയിലൂടെയാണ് താരം അറിയപ്പെട്ടു തുടങ്ങിയത്. മലയാളത്തിന്‍റെ ഭാഗ്യദേവതയായി എത്തിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.

തന്‍റെ ഓരോ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം കനിഹ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മുഖം മുഴുവന്‍ പൊള്ളിയ ചിത്രങ്ങളാണ് കനിഹ പങ്കുവച്ചത്.

ചിത്രം കണ്ടതോടെ കനിഹയ്ക്ക് എന്തുപറ്റി എന്ന ചോദ്യവുമായി ആരാധകര്‍ എത്തി. എന്നാല്‍ ചിത്രത്തില്‍ വ്യക്തമായി തന്നെ കാമിയോ റോളിന്‍റെ പ്രത്യേകതയാണ് ഇത് എന്ന് കനിഹ ക്യാപ്ഷന്‍ നല്‍കുകയും ചെയ്‌തിട്ടുണ്ട്. പലരും ഇതു വായിക്കാതെയാണ് കനിഹയ്ക്ക് എന്തുപറ്റി എന്ന തരത്തില്‍ ചിത്രത്തിന് താഴെ കമന്‍റുമായി എത്തിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വെങ്കിട്ട് പ്രഭു രചനയും സംവിധാനവും നിര്‍വഹിച്ച 'ഗോട്ട്' എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ തന്നെ കനിഹ എത്തിയിരുന്നു. ഈ ചിത്രത്തിലെ മേക്കപ്പ് സംബന്ധമായ തന്‍റെ പുതിയ ചിത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ദ്രോണ, മൈ ബിഗ് ഫാദര്‍, ഭാഗ്യദേവത, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, സ്‌പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്‍റെ സന്തതികള്‍, മാമാങ്കം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Also Read: "ഹൈസ്‌പീഡിൽ ബ്രാൻഡിങ്" ; കൊച്ചി മെട്രോയിൽ കലക്കൻ ബ്രാൻഡിങ്ങുമായി ദളപതി വിജയ് ചിത്രം "ദി ഗോട്ട്"

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.