ETV Bharat / entertainment

'കാന്‍സര്‍ മൂന്നാം സ്റ്റേജിലാണ്, അതിജീവിക്കുക തന്നെ ചെയ്യും': രോഗവിവരം പങ്കുവച്ച് ഹിന ഖാന്‍ - Hina Khan Breast Cancer - HINA KHAN BREAST CANCER

സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് രോഗവിവരം പങ്കുവച്ചത്. താന്‍ ചികിത്സയിലാണെന്നും താരം വ്യക്തമാക്കി.

HINA KHAN  HINA KHAN INSTAGRAM POST  ഹിന ഖാന്‍ കാന്‍സര്‍  ഹിന ഖാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
Hina Khan (ANI)
author img

By ETV Bharat Kerala Team

Published : Jun 28, 2024, 5:03 PM IST

ഹൈദരാബാദ് : ഏറെ ആരാധകരുള്ള ഹിന്ദി സിനിമ-ടെലിവിഷന്‍ താരമാണ് ഹിന ഖാന്‍. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി കൂടിയായിരുന്നു താരം. ഫോട്ടോ ഷൂട്ടും മറ്റും പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍റെ പുതിയ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

തനിക്ക് സ്‌തനാര്‍ബുദമാണെന്ന് പറഞ്ഞുകൊണ്ടാണ് ഹിന ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. കാന്‍സര്‍ മൂന്നാം സ്റ്റേജിലാണെന്നും ചികിത്സ നടക്കുന്നുണ്ടെന്നും താരം കുറിച്ചു. രോഗത്തെ താന്‍ അതിജീവിക്കുമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട പോസ്റ്റില്‍ പറയുന്നു.

'എന്‍റെ ആരാധകരോടും എന്നെ കുറിച്ച് ആശങ്കപ്പെടുന്നവരോടുമായി, എന്നെ കുറിച്ച് അടുത്തിടെ പ്രചരിച്ച അഭ്യൂഹത്തെ കുറിച്ച് വ്യക്തമാക്കുകയാണ്. സ്‌തനാര്‍ബുദത്തിന്‍റെ മൂന്നാം സ്റ്റേജിലാണ് ഞാനിപ്പോള്‍. രോഗനിർണയം വളരെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ഞാന്‍ നന്നായിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കട്ടെ. തീര്‍ച്ചയായും രോഗത്തെ ഞാന്‍ അതിജീവിക്കുക തന്നെ ചെയ്യും. ചികിത്സ ആരംഭിച്ചുകഴിഞ്ഞു. രോഗത്തെ അതിജീവിക്കാനായി സാധ്യമായതെല്ലാം ചെയ്യാനും എല്ലാം നേരിടാനും ഞാന്‍ തയാറാണ്' -ഹിനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ.

സ്‌ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന കാന്‍സര്‍ വകഭേദമാണ് സ്‌തനാര്‍ബുദം. കണക്കുകൾ പരിശോധിച്ചാൽ ആഗോള തലത്തില്‍ സ്‌ത്രീകളിലുണ്ടാകുന്ന അർബുദങ്ങളിൽ 25 മുതൽ 30 ശതമാനത്തോളം സ്‌തനാര്‍ബുദം ആണ്. മാറിടങ്ങളിലെ കോശങ്ങളുടെ അമിതവും അസാധാരണവുമായ വളര്‍ച്ചയാണ് രോഗ കാരണം. രോഗം ബാധിച്ച കോശങ്ങൾ പിന്നീട് മുഴയായി കാണപ്പെടുന്നു.

സ്‌തനത്തിലെ എല്ലാ മുഴകളും അര്‍ബുദമാകണമെന്നില്ല. സ്‌തനങ്ങളിൽ മുഴകൾ കണ്ടാല്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. തുടക്കത്തില്‍ രേഗനിര്‍ണയം നടത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്ന രോഗമാണിത്.

ലക്ഷണങ്ങള്‍ :

  • സ്‌തനത്തിലോ കക്ഷങ്ങള്‍ക്ക് കീഴിലോ മുഴ രൂപപ്പെടുക
  • സ്‌തനത്തില്‍ വേദനയോ വീക്കമോ അനുഭവപ്പെടുക
  • മുലക്കണ്ണുകളിലോ ചര്‍മ്മത്തിലോ രൂപമാറ്റം വരിക
  • സ്‌തനം കട്ടിയാകുക
  • മുലക്കണ്ണുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക
  • മുലക്കണ്ണുകളിലൂടെ ചോരയോ ദ്രാവകമോ പുറത്തുവരിക

Also Read: കുട്ടിക്കാലത്ത് മലിന വായു ശ്വസിച്ചാല്‍ ഭാവിയിൽ 'പണി' കിട്ടും; പഠനം പുറത്ത്, വിശദമായി അറിയാം.... - AIR POLLUTION ISSUES

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.