ETV Bharat / entertainment

സുഹൃത്തിന്‍റെ മരണം താങ്ങാനായില്ല ; ജീവനൊടുക്കി സീരിയല്‍ താരം ചന്ദ്രകാന്ത് - Chandrakanth committed suicide

നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി. അൽകാപൂരിലുള്ള വീട്ടിലാണ് ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.

ചന്ദ്രകാന്ത് മരിച്ചു  TELEGU TELEVISION INDUSTRY  ACTOR CHANDRAKANTH  DEPRESSION SUICIDE
Telugu actor Chandrakanth dies by suicide (Source: Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 18, 2024, 7:55 PM IST

Updated : May 19, 2024, 10:35 AM IST

ഹൈദരാബാദ്: തെലുഗു സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍. തെലങ്കാനയിലെ അൽകാപൂരിലുള്ള വീട്ടിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തായ പവിത്ര ജയറാമിന്‍റെ അകാല മരണത്തിനു പിന്നാലെയാണ് ചന്ദ്രകാന്ത് ജീവനൊടുക്കിയത്.

പവിത്രയെ നഷ്‌ടപ്പെട്ടതിലുള്ള വേദന നേരത്തെ ചന്ദ്രകാന്ത് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. അവർക്ക് വൈകാരികമായി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്‌തിരുന്നു. പവിത്ര മടങ്ങിവരണമെന്ന് അഭ്യർഥിക്കുകയും അവളുടെ അഭാവം അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ചന്ദ്രകാന്തിന്‍റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍.

പവിത്രയുടെ മരണം ചന്ദ്രകാന്തിനെ ആഴത്തില്‍ ബാധിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു. ആ ദുഖം അവനെ വിഷാദത്തിലേക്ക് തളളിവിട്ടിരുന്നു. അതുകാരണമാവാന്‍ മകന്‍ ജീവനൊടുക്കിയതെന്നും ചന്ദ്രകാന്തിന്‍റെ പിതാവ് പറഞ്ഞു. ചന്ദ്രകാന്തിന്‍റെ മരണത്തിൽ പ്രതികരണവുമായി അദ്ദേഹത്തിൻ്റെ ഭാര്യ ശിൽപയും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി ചന്തു പവിത്രയുമായി ലിവ്-ഇൻ-റിലേഷനില്‍ ആയിരുന്നുവെന്നും അവരുടെ മരണശേഷം അദ്ദേഹം വിഷാദത്തിലായിരുന്നു. അതാണ് അദ്ദേഹത്തെ മരത്തിലേക്ക് തളളിവിട്ടത്. തൃണയനിയുടെ സീരിയൽ പ്രൊജക്‌ട് മുതൽ അവര്‍ തമ്മില്‍ വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്നും ശിൽപ കൂട്ടിച്ചേര്‍ത്തു.

ALSO READ: ഒരു കുടുംബത്തിലെ അഞ്ച് പേരെ കൂട്ടക്കൊല ചെയ്‌ത് അയല്‍വാസി; പിന്നാലെ ആത്മഹത്യ

Last Updated : May 19, 2024, 10:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.