ETV Bharat / entertainment

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം; നടന്‍ ബൈജു അറസ്‌റ്റില്‍ - BAIJU SANTHOSH ARRESTED

മദ്യലഹരിയില്‍ കാറോടിച്ച് ബൈക്കിലും വൈദ്യുതി പോസ്‌റ്റിലും ഇടിച്ച് അപകടമുണ്ടാക്കിയ നടന്‍ ബൈജു അറസ്റ്റില്‍. മദ്യപിച്ച് വാഹനം ഓടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്.

Baiju Santhosh  Alchoholic Driving  ബൈജു അറസ്‌റ്റില്‍  ബൈജു സന്തോഷ്
Baiju Santhosh arrested (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 14, 2024, 9:48 AM IST

Updated : Oct 14, 2024, 2:05 PM IST

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ നടന്‍ ബൈജു സന്തോഷ് അറസ്‌റ്റില്‍. മ്യൂസിയം പൊലീസ് കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ദിവസം അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനടുത്താണ് സംഭവം.

ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുത പോസ്‌റ്റിലും ഇടിച്ചു. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ട് പോയി പോസ്‌റ്റില്‍ ഇടിച്ചു. ബൈജു ഓടിച്ച കാര്‍ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Baiju Santhosh Car accident CCTV Footage (ETV Bharat)

അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കു പറ്റിയിട്ടുണ്ടെങ്കിലും ഇയാള്‍ പരാതി നല്‍കിയിട്ടില്ല. അപകടത്തില്‍ ബൈജു ഓടിച്ചിരുന്ന ഓഡി കാറിന്‍റെ ടയറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി തന്നെ തൊട്ടടുത്ത കണ്‍ട്രോള്‍ റൂമില്‍ നിന്നും പൊലീസെത്തി ബൈജുവിനെ രക്‌ത പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നടന്‍ വൈദ്യ പരിശോധനയ്ക്ക് വഴങ്ങിയില്ലെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.

എന്നാല്‍ മദ്യത്തിന്‍റെ ഗന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്‌ടര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ അറസ്‌റ്റ് ചെയ്‌തുവെന്നുമാണ് പൊലീസിന്‍റെ വാദം. മദ്യപിച്ച് വാഹനം ഓടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

Also Read: നടന്‍ ബാല അറസ്റ്റില്‍; പൊലീസ് നടപടി മുൻ ഭാര്യയുടെയും മകളുടെയും പരാതിയില്‍

Last Updated : Oct 14, 2024, 2:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.