പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ആക്ഷൻ ത്രില്ലര്‍ ചിത്രം 'മുറിവ്' തിയേറ്ററുകളിലേക്ക്. കെ ഷെമീർ രചനയും സംവിധാനവും നിർവഹിച്ച ഈ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നു. 'മുറിവ്' ജൂണ്‍ 14ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
വേ ടു ഫിലിംസ് എന്‍റർടെയിൻമെന്‍റ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നിവയുടെ ബാനറുകളിൽ നിർമിച്ച ഈ ചിത്രത്തിൽ മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമാതാവുമായ നിഷാദ് കോയ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. നിരവധി പുതുമുഖങ്ങൾക്ക് പുറമെ ഷാറൂഖ് ഷമീർ, റിയാദ് മുഹമ്മദ്, കൃഷ്‌ണ പ്രവീണ, സോന ഫിലിപ്പ്, അൻവർ ലുവ, ശിവ, ഭഗത് വേണുഗോപാൽ, ദീപേന്ദ്ര, ജയകൃഷ്‌ണൻ, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
ഹരീഷ് എവി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്‍റെ എഡിറ്റർ ജെറിൻ രാജാണ്. യൂനസിയോ ആണ് സംഗീത സംവിധാനം. ഗുഡ്‌വിൽ എന്‍റർടെയിൻമെൻസാണ് 'മുറിവ്' സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയത്. സുഹൈൽ സുൽത്താനാണ് ഗാനരചന. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്‌ണകുമാർ, ശ്രീജിഷ്, ശ്യാംഗോപാൽ, ആനന്ദ് നാരായണൻ, പി ജയലക്ഷ്‌മി തുടങ്ങിയവരാണ്.
നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപി, തമിഴ് നടൻ ജീവ, രാജ് ബി ഷെട്ടി, ദേവ് മോഹൻ തുടങ്ങിയ താരങ്ങളാണ് സോഷ്യൽ മീഡിയ പേജിലൂടെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്.
പ്രൊജക്‌ട് ഡിസൈനർ : പി ശിവപ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ : സന്തോഷ് ചെറുപൊയ്‌ക, കലാസംവിധാനം : അനിൽ രാമൻകുട്ടി, ആക്ഷൻ : റോബിൻ ടോം, കോസ്റ്റ്യൂംസ് : റസാഖ് തിരൂർ, മേക്കപ്പ് : സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്‌ടർ : ഷഫിൻ സുൽഫിക്കർ,
അസോസിയേറ്റ് ക്യാമറമാൻ : പ്രസാദ്, സൗണ്ട് ഡിസൈൻ & മിക്‌സ് : കരുൺ പ്രസാദ്, കളറിസ്റ്റ് : സെൽവിൻ (മാഗസിൻ സ്റ്റുഡിയോ കൊച്ചി), കൊറിയോഗ്രഫി : ഷിജു മുപ്പത്തടം, സ്റ്റുഡിയോ : സൗണ്ട് ബ്രൂവറി, എറണാകുളം, ടൈറ്റിൽ : മാജിക് മൊമെൻസ്, സ്റ്റിൽസ് : അജ്‌മൽ ലത്തീഫ്, ഡിജിറ്റൽ മാർക്കറ്റിംഗ് : ബിസി ക്രിയേറ്റീവ്സ്, ഡിസൈൻസ് : രാഹുൽ രാജ് എന്നിവരാണ് 'മുറിവി'ന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: 'തേരി മേരി'യ്‌ക്ക് പാക്കപ്പ്; മലയാളത്തിലെ യുവതാരനിര ഒന്നിക്കുന്ന ചിത്രം