ഹൈദരാബാദ്: ആമിര്‍ ഖാന്‍ നായകനായ 'ദംഗല്‍' സിനിമയിൽ ബാലതാരമായി എത്തി പ്രേക്ഷകശ്രദ്ധ നേടിയ നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു. ശനിയാഴ്‌ച പുലർച്ചെ ഡൽഹിയിൽ വച്ചാണ് അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. 19-ാത്തെ വയസിലാണ് സുഹാനിയുടെ അകാലവിയോഗം (Dangal star Suhani Bhatnagar passes away).
അതേസമയം മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഫരീദാബാദിലെ സെക്‌ടർ 15ലെ അജ്റോണ്ട ശ്മശാനത്തിലാണ് അന്ത്യകര്‍മങ്ങള്‍ നടക്കുക. ഫരീദാബാദിലെ സെക്‌ടർ 17 ൽ ആയിരുന്നു സുഹാനി ഭട്നഗര്‍ താമസിച്ചിരുന്നത്. ടെ താമസം.
സുഹാനി ഭട്നഗറിന്റെ അകാല വിയോഗത്തിന്‍റെ നടുക്കത്തിലാണ് ബോളിവുഡ് സിനിമാലോകം. നിരവധി പേരാണ് സുഹാനിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എത്തുന്നത്. ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സും സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം
"സുഹാനിയുടെ മരണവാർത്ത കേട്ടതിൽ അതിയായ ദുഃഖത്തിലാണ് ഞങ്ങൾ. അവളുടെ അമ്മ പൂജയ്‌ക്കും മുഴുവൻ കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. ഇത്രയേറെ കഴിവുള്ള ഒരു പെൺകുട്ടി, സുഹാനി ഇല്ലായിരുന്നുവെങ്കിൽ ദംഗൽ അപൂർണമാകുമായിരുന്നു. ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും ഒരു നക്ഷത്രമായി സുഹാനി നിലനിൽക്കും'- ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ഇൻസ്റ്റ ഗ്രാമിൽ കുറിച്ചു.
2021 നവംബറിലായിരുന്നു സുഹാനിയുടെ ഇൻസ്റ്റാഗ്രാമിലെ അവസാന പോസ്റ്റ്. ചലച്ചിത്ര നിർമ്മാതാവ് നിതേഷ് തിവാരി, അഭിനേതാക്കളായ സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്‌ഖ് എന്നിവരുമൊത്തുള്ള ഒരു സ്‌നാപ്പ്ഷോട്ട് ഉൾപ്പടെ 'ദംഗൽ' പ്രമോഷനുകളിലുടനീളം സുഹാനി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കിട്ടിരുന്നു. ആമിർ ഖാനും ശങ്കർ മഹാദേവനും ഒപ്പം സിനിമയുടെ അഭിനേതാക്കളും സംവിധായകരുമൊത്തുള്ള വിമാന യാത്രക്കിടെ പകർത്തിയ ചിത്രവും സുഹാനി പോസ്റ്റ് ചെയ്‌തിരുന്നു.
അതേസമയം 'ദംഗൽ' സിനിമയ്‌ക്ക് ശേഷം, വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി സുഹാനി അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. ദംഗലിലെ സുഹാനിയുടെ പ്രകടനം മികച്ച പ്രതികരണമാണ് നേടിയത്. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ 'ദംഗൽ' ആമിർ ഖാൻ പ്രൊഡക്ഷൻസിന് കീഴിൽ ആമിർ ഖാനും കിരൺ റാവുവും ചേർന്നാണ് നിർമ്മിച്ചത്.
ജീവചരിത്ര - സ്പോർട്‌സ് ഡ്രാമയായ ഈ ചിത്രത്തിൽ തൻ്റെ പെൺമക്കളായ ഗീത ഫോഗട്ടിനെയും ബബിത കുമാരിയെയും ഗുസ്‌തി പരിശീലിപ്പിച്ച മഹാവീർ സിംഗ് ഫോഗട്ട് എന്ന ഗുസ്‌തിക്കാരനായാണ് ആമിർ എത്തിയത്. ഫാത്തിമ സന ഷെയ്‌ഖും സന്യ മൽഹോത്രയും അവതരിപ്പിച്ച ഫോഗട്ട് സഹോദരിമാരുടെ ബാല്യകാലമാണ് സൈറ വസീമും സുഹാനി ഭട്‌നഗറും കൈകാര്യം ചെയ്‌തത്.