ETV Bharat / entertainment

ആടുജീവിതത്തിന്‍റെ സെക്കന്‍റ് ലുക്ക് പുറത്തുവിട്ട് രൺവീർ സിങ്

Aadujeevitham : ആടുജീവിതയാത്രയിലെ ദൈന്യത; കണ്ണിൽ നിറയുന്ന നിരാശയും സങ്കടവും: ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിന്‍റെ സെക്കന്‍റ് ലുക്ക് പുറത്തുവിട്ട് രൺവീർ സിങ്.

Aadujeevitham Second Look Poster  Prithviraj Aadujeevitham  ആടുജീവിതം  ആടുജീവിതം സെക്കന്‍റ് ലുക്ക്
Aadujeevitham Second Look Poster Prithviraj
author img

By ETV Bharat Kerala Team

Published : Jan 20, 2024, 11:05 AM IST

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ആടുജീവിതത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് താരം പോസ്‌റ്റര്‍ പുറത്തുവിട്ടത്. നേരത്തെ പ്രഭാസ് പുറത്തുവിട്ട ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്റര്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായ ശേഷമാണ് ഇപ്പോള്‍ സെക്കന്‍റ് ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിലെ നായക കഥാപാത്രമായ നജീബിന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്‍റെ ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്ററിലെ ലുക്കില്‍നിന്ന് ഏറെ വ്യത്യസ്‌തമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്‌റ്ററിലെ ലുക്ക്‌. ഫസ്‌റ്റ് ലുക്കിലേക്ക് എത്തുന്നതിനു മുന്‍പുള്ള നജീബിന്‍റെ ലുക്ക്‌ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്‌റ്ററില്‍ ഉള്ളത് എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

മലയാളത്തിൽ ഇന്നും ബെസ്‌റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യമിന്‍റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്‍റെ മുഖ്യ പങ്കും ഷൂട്ട് ചെയ്‌തത്.

'നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടു കഥകൾ മാത്രമാണ്' എന്ന ടാഗ്‌ലൈനോടെ വന്ന ബെന്യാമിന്‍റെ 'ആടുജീവിതം' മലയാള സാഹിത്യത്തിലെ ക്ലാസിക്ക് നിലവാരത്തിലേക്ക് ഉയർന്ന കൃതിയാണ്. ആടുജീവിതം വായനക്കാർക്ക് വ്യത്യസ്‌ത അനുഭവങ്ങളാണ് നൽകിയത്. ചിലർക്ക് ഇത് പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യന്‍റെ പോരാട്ടമാണ്. ചിലർക്ക് ഇത് എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെയുള്ള മനുഷ്യാത്മാവിന്‍റെ വിജയമാണ്. ചിലർക്ക് അത് ആത്മീയതയെയും മനുഷ്യഹൃദയത്തിൽ ശാശ്വതമായി കിടക്കുന്ന പ്രത്യാശയെയും കുറിച്ചാണ്.

പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്‌ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്‍റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്‍റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്ക്യൂറ എന്‍റർടൈൻമെന്‍റ്സ്. പിആർഒ: ആതിര ദിൽജിത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.