ETV Bharat / education-and-career

നീറ്റ് യുജി 2024: പരീക്ഷ നാളെ; അഡ്‌മിറ്റ് കാര്‍ഡ് എവിടെ ലഭിക്കും? ഡ്രസ് കോഡ് എങ്ങനെ? അറിയേണ്ടതെല്ലാം - NEET UG 2024 Important Details - NEET UG 2024 IMPORTANT DETAILS

2024-ലെ നീറ്റ് യുജി പ്രവേശന പരീക്ഷ നാളെ, പാഠ്യവിഷയങ്ങൾക്ക് നൽകുന്ന അതേ പ്രധാന്യം പരീക്ഷയുമായി ബന്ധപ്പെട്ട അനുബന്ധ കാര്യങ്ങൾക്കും നൽകണം, വിശദമായി വായിക്കാം...

NEET UG 2024  NEET EXAM 2024  HOW TO DOWNLOAD NEET ADMIT CARD  NEET UG 2024 GUIDELINES
NEET UG 2024 (ETV BHARAT NETWORK)
author img

By ETV Bharat Kerala Team

Published : May 4, 2024, 12:40 PM IST

നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് NEET (NEET UG 2024) നാളെ (മെയ്‌ 5 ഞായറാഴ്‌ച) ഉച്ചയ്‌ക്ക് 2 മുതൽ 5:20 വരെ നടത്താനൊരുങ്ങുകയാണ്. ഈ പരീക്ഷയിലൂടെ രാജ്യത്തെ മെഡിക്കൽ, ഡെൻ്റൽ, ആയുഷ്, വെറ്ററിനറി, തെരഞ്ഞെടുത്ത നഴ്‌സിങ് കോളജുകളിലെ 2,10,000 സീറ്റുകളിൽ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നൽകും. 24 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

പരീക്ഷാർഥികൾക്ക് അഡ്‌മിറ്റ് കാർഡ് ഔദ്യോഗിക വെബ്സൈറ്റ് https://neet.ntaonline.in/frontend/web/admitcard/index വഴി ഡൗൺലോഡ് ചെയ്യാം. ഇതിനായി അപേക്ഷ നമ്പർ, ജനന തീയതി, സുരക്ഷ പിൻ എന്നിവ നൽകണം.

അഡ്‌മിറ്റ് കാർഡിനൊപ്പം പരീക്ഷയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും ഉദ്യോഗാർഥികൾക്ക് നൽകിയിട്ടുണ്ടെന്ന് സ്വകാര്യ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ കരിയർ കൗൺസലിങ് വിദഗ്‌ധൻ പാരിജാത് മിശ്ര പറഞ്ഞു. ഇവ പാലിച്ചാലേ കേന്ദ്രത്തിൽ പ്രവേശനം ലഭിക്കൂ. ഇതോടൊപ്പം, പരീക്ഷ സമയത്തും ശേഷവും അവർ പാലിക്കേണ്ട മാർഗനിർദേശങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

പരീക്ഷ സമയത്തെ ഡ്രസ് കോഡ്, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും ഉദ്യോഗാർഥികളെ അറിയിക്കുന്നു. നീറ്റ് യുജി പരീക്ഷ മെയ് 5 ന് രാജ്യത്തെ 569 നഗരങ്ങളിലെയും വിദേശത്തെയും 5000 പരീക്ഷ കേന്ദ്രങ്ങളിൽ വച്ചാണ് നടക്കുക.

മാർഗനിർദേശങ്ങൾ ചുവടെ:

  • പരീക്ഷാർഥികൾക്ക് രാവിലെ 11 മണി മുതൽ പരീക്ഷ കേന്ദ്രത്തിൽ പ്രവേശനം ലഭിക്കും.
  • ഗേറ്റ് അടച്ചതിന് ശേഷം (01:30 PM) ഒരാളെയും കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.
  • വലിയ ബട്ടണുകളുള്ളതും ഇറുകിയതുമായ വസ്‌ത്രങ്ങൾ പരീക്ഷാ കേന്ദ്രത്തിൽ അനുവദനീയമല്ല.
  • ആഭരണങ്ങൾ സംബന്ധിച്ചും മാർഗനിർദേശമുണ്ട്- കഴുത്തിൽ ഒരു തരത്തിലുള്ള ആഭരണങ്ങളും പാടില്ല. ഇതുകൂടാതെ പാദസരം, മൂക്കുത്തി, കമ്മൽ, കൈയിൽ ധരിക്കുന്ന വളകൾ എന്നിവയും അനുവദനീയമല്ല. ഏതെങ്കിലും ലോഹവസ്‌തുക്കൾ കൊണ്ടുപോകാൻ അനുവദിക്കില്ല.
  • പ്രവേശന സമയത്ത് ഉദ്യോഗാർഥികൾ ഐഡി പ്രൂഫ് കൊണ്ടുവരണം, ഇതിൽ ആധാർ കാർഡ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇതുകൂടാതെ റേഷൻ കാർഡ്, ഫോട്ടോ പതിച്ച ആധാർ എൻറോൾമെൻ്റ് നമ്പർ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പന്ത്രണ്ടാം ബോർഡ് അഡ്‌മിറ്റ് കാർഡ് അല്ലെങ്കിൽ രജിസ്‌ട്രേഷൻ കാർഡ്, പാസ്‌പോർട്ട് എന്നിവയും ഉപയോഗിക്കം. ഈ ഐഡികളെല്ലാം ലഭ്യമല്ലെങ്കിൽ, ഒറിജിനൽ സ്‌കൂൾ തിരിച്ചറിയൽ കാർഡ് വഴിയും പ്രവേശനം നൽകും.
  • ഫോട്ടോ ഐഡി ഒറിജിനലിൽ മാത്രം എടുക്കണം. സാക്ഷ്യപ്പെടുത്തിയ സെറോക്‌സിലോ ഡ്യൂപ്ലിക്കേറ്റിലോ മൊബൈലിലോ ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ ഐഡി കാണിക്കുന്നത് അനുവദനീയമല്ല.
  • അപേക്ഷിക്കുന്ന സമയത്ത് അപ്‌ലോഡ് ചെയ്‌ത ഫോട്ടോ (പോസ്റ്റ്കാർഡ്, പാസ്‌പോർട്ട്), സുതാര്യമായ ഒരു വാട്ടർ ബോട്ടിൽ എന്നിവ മാത്രമേ ഉദ്യോഗാർഥികൾ പരീക്ഷ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാവൂ.
  • മൊബൈൽ, ഇയർഫോൺ, ബ്ലൂടൂത്ത് തുടങ്ങിയ ഒരു തരത്തിലുമുള്ള ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റും കൊണ്ടുപോകാൻ ഉദ്യോഗാർഥികളെ അനുവദിക്കില്ല.
  • പരീക്ഷ പൂർത്തിയാകുന്നതിന് മുമ്പ് ഒരു ഉദ്യോഗാർഥിയേയും പരീക്ഷാ മുറിയിൽ നിന്നോ ഹാളിൽ നിന്നോ പുറത്തിറങ്ങാൻ അനുവദിക്കില്ല.
  • പരീക്ഷ ദിവസം പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ഒരു ദിവസം മുമ്പ് പരീക്ഷകേന്ദ്രം സന്ദർശിച്ച് പരിശോധിക്കണമെന്ന് ഉദ്യോഗാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
  • അഡ്‌മിറ്റ് കാർഡിൽ നിശ്ചിത സ്ഥലത്ത് ഉദ്യോഗാർഥി തൻ്റെ ഒപ്പ് ഇടണം.
  • അഡ്‌മിറ്റ് കാർഡിനൊപ്പം, അവർ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമും കൈവശം വയ്‌ക്കണം. അതിൽ ഒരു പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ ഒട്ടിച്ച് എടുക്കണം.
  • പരീക്ഷ വേളയിൽ വിദ്യാർഥിക്ക് റഫ് ഷീറ്റ് നൽകില്ല.
  • പരീക്ഷ വേളയിൽ സിസിടിവി ക്യാമറകളിലൂടെ നിരീക്ഷണം നടത്തുകയും ജാമറുകൾ വഴി ഇന്‍റർനെറ്റ് തടസപ്പെടുത്തുകയും ചെയ്യും.
  • പരീക്ഷ പൂർത്തിയായതിന് ശേഷം വിദ്യാർഥി ഒഎംആർ ഷീറ്റിൻ്റെ ഒറിജിനൽ കോപ്പിയും ഓഫിസ് പകർപ്പും എക്‌സാമിനർക്ക് കൈമാറണം, അതേസമയം അദ്ദേഹത്തിന് ടെസ്റ്റ് ബുക്ക് കൊണ്ടുവരാം.
  • പരീക്ഷയുടെ ആദ്യ മണിക്കൂറിലും അവസാന അര മണിക്കൂറിലും ബയോ ബ്രേക്ക് എടുക്കാൻ വിദ്യാർഥികളെ അനുവദിക്കില്ല.
  • ഒരു വിദ്യാർഥി ബയോ ബ്രേക്കിനും ടോയ്‌ലറ്റിനും പോയാൽ ബയോമെട്രിക് അറ്റൻഡൻസും പരിശോധനയും നടത്തേണ്ടിവരും.
  • അന്യായമായ രീതിയിൽ ഒരു ഉദ്യോഗാർഥിയെ പിടികൂടിയാൽ, പരീക്ഷയിൽ നിന്ന് പുറത്താക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
  • അന്യായമായ പ്രവർത്തനങ്ങളും വഞ്ചനയും കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയുള്ള തത്സമയ അനലിറ്റിക്കൽ ടൂളുകളും സാങ്കേതികവിദ്യയും സ്ഥാപിച്ചിട്ടുണ്ടെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി വിദ്യാർഥികളെ അറിയിച്ചു.
  • സിസിടിവി റെക്കോർഡിങ്ങുകളുടെ വിശകലനവും നിരീക്ഷണവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയിലൂടെ നടത്തും. എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടായാൽ ഇവയും തെളിവായി ഉപയോഗിക്കും.
  • ഉദ്യോഗാർഥികൾ വെബ്സൈറ്റ് തുടർച്ചയായി പരിശോധിക്കാൻ നിർദേശിക്കുന്നു. അവരുടെ മെയിലിലും എസ്എംഎസിലും വിവരങ്ങൾ നൽകും.
  • ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾക്ക്, അവർക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക മെയിൽ ഐഡിയിൽ ബന്ധപ്പെടാവുന്നതാണ്.

ALSO READ: യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 16ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.