ETV Bharat / education-and-career

കീം എന്‍ട്രന്‍സിന് അപേക്ഷ ക്ഷണിച്ചു: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക - KEAM Entrance Exam 2024

മെഡിക്കല്‍, എന്‍ജിനീയറിങ്ങ് അനുബന്ധ മേഖലകളിലേക്ക് പ്രവേശനത്തിനുള്ള കീം പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 17.

KEAM ENTRANCE EXAM  KEAM  KEAM ENTRANCE EXAM 2024  ENTRANCE EXAMINATIONS
KEAM ENTRANCE EXAM 2024
author img

By ETV Bharat Kerala Team

Published : Apr 2, 2024, 6:07 PM IST

തിരുവനന്തപുരം : കേരളത്തിലെ എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി /മെഡിക്കൽ /മെഡിക്കൽ അനുബന്ധ മേഖലകളിലേക്ക് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അപേക്ഷ ക്ഷണിച്ചു. 2024 ഏപ്രില്‍ 17 വൈകിട്ട് 5 വരെ അപേക്ഷിക്കാം. അപേക്ഷകള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വൈബ് സെറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്.

  • മെഡിക്കല്‍ കോഴ്‌സുകള്‍: എംബിബിഎസ്, ബിഡിഎസ്, ഹോമിയോ, ആയുര്‍വേദ, സിദ്ധ, യുനാനി
  • മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍: ബിഎസ്എസി ഓണേഴ്‌സ് (അഗ്രികള്‍ച്ചര്‍), ബിഎസ്‌സി ഓണേഴ്‌സ് (ഫോറസ്ട്രി), ബിഎസ്‌സി ഓണേഴ്‌സ് (കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്ങ്), ബിഎസ്‌സി ഓണേഴ്‌സ് (ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്‍റ്‌ൽ സയന്‍സ്), ബി ടെക് ബയോടെക്‌നോളജി (കാര്‍ഷിക സര്‍വ്വകലാശാല), ബിവിഎസ്‌സി ആന്‍ഡ് ആനിമല്‍ ഹസ്‌ബെന്ഡഡറി (വെറ്റിനറി), ബിഎഫ്‌എസ്‌സി (ഫിഷറീസ്)
  • എന്‍ജിനീയറിങ്ങ് കോഴ്‌സുകള്‍: ബി ടെക് (എപിജെ അബ്‌ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, കേരള കാര്‍ഷിക സര്‍വ്വകലാശാല, കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല, ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വ്വകലാശാലകളിലെ ബിടെക് പ്രോഗ്രാമുകള്‍),
  • ബി ആര്‍ക്ക് (ആര്‍ക്കിടെക്‌ചര്‍)
  • ബി ഫാം (ഫാര്‍മസി)

അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവരങ്ങള്‍

പ്രവേശന പരീക്ഷ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കോഴ്‌സുകളെ മെഡിക്കല്‍, എന്‍ജിനീയറിങ്ങ്, ആര്‍ക്കിടെക്‌ചര്‍, മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അലൈഡ്, ഫാര്‍മസി എന്നിങ്ങനെ 4 സ്ട്രീമുകളിലായി തരം തിരിച്ചിട്ടുണ്ട്. അപേക്ഷിക്കുമ്പോള്‍ പരിഗണിക്കേണ്ട സ്ട്രീമുകള്‍ മാത്രം തെരഞ്ഞെടുത്താല്‍ മതി. ബ്രാഞ്ചുകള്‍, പ്രോഗ്രാമുകള്‍ എന്നിവ തെരഞ്ഞെടുക്കേണ്ടതില്ല. ഒരാള്‍ക്ക് പരമാവധി 4 സ്ട്രീമുകളിലേക്ക് അപേക്ഷിക്കാം. ഒരു സ്ട്രീമിലേക്ക് അപേക്ഷിച്ചാലും 4 സ്ട്രീമിലേക്ക് അപേക്ഷിച്ചാലും ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. എന്നാല്‍ ഏതൊക്കെ സ്ട്രീമുകളിലേക്ക് പരിഗണിക്കണം എന്ന് രേഖപ്പെടുത്തിയിരിക്കണം.

പരീക്ഷ ഫീസ് : എന്‍ജിനീയറിങ്ങ്, ഫാര്‍മസി ഇവയിലൊന്നിനോ രണ്ടിനും കൂടിയോ അപേക്ഷിക്കാന്‍ ഫീസ് 875 രൂപയാണ്. ആര്‍ക്കിടെരക്‌ചര്‍, മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അലൈഡ് കോഴ്‌സുകള്‍ക്ക് ഒരുമിച്ചോ ഒന്നിനു മാത്രമായോ അപേക്ഷിക്കാന്‍ 625 രൂപ. മൂന്ന് സ്ട്രീമുകള്‍ക്കോ നാല് സ്ട്രീമുകള്‍ക്കുമായോ വേണ്ടത് 1125 രൂപ. പട്ടിക ജാതിക്കാര്‍ക്ക് ഇത് യഥാക്രമം 375, 250, 500 രൂപ എന്ന ക്രമത്തിലാണ്. പട്ടിക വര്‍ഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല. ദുബായ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കുന്നവര്‍ പരീക്ഷ ഫീസിനു പുറമേ 15000 രൂപ കൂടി അടയ്ക്കണം.

അഡ്‌മിറ്റ് കാര്‍ഡ് മെയ് 20 മുതല്‍ : എന്‍ജിനീയറിങ്ങ്, ഫാര്‍മസി പ്രവേശന പരീക്ഷ അഡ്‌മിറ്റ് കാര്‍ഡ് മെയ് 20 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cee.kerala.gov.in, www.cee-kerala.org

പ്രവേശന യോഗ്യത : പ്ലസ്‌ടു തല യോഗ്യത പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അതിന്‍റെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2024 ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തിയാക്കണം.

Also Read : കീം ഓണ്‍ ലൈനാകുന്നു; കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ ഇനി ഓണ്‍ലൈനില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.