തിരുവനന്തപുരം : 2023-24 അധ്യയന വർഷത്തെ എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം ഇന്ന് (മെയ് 8). വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിലൂടെയാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം മെയ് 19നായിരുന്നു ഫലപ്രഖ്യാപനം.
ഇത്തവണ 4,27,105 വിദ്യാർഥികളാണ് എസ്‌എസ്എൽസി പരീക്ഷ എഴുതിയത്. ഇതില്‍ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടുന്നു. 90 ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിർണയത്തില്‍ പങ്കെടുത്തത്.
ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വിദ്യാർഥികൾക്ക് പരീക്ഷാഫലം വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ഒരുമണിക്കൂറിനുള്ളിൽ തന്നെ ലഭിക്കും. ഇതിനായി https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.