ETV Bharat / education-and-career

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല: 4 വർഷ ബിരുദ പ്രവേശനം, അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം.... - SSUS 4 YEAR UG ADMISSION STARTED - SSUS 4 YEAR UG ADMISSION STARTED

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പന്മന ക്യാമ്പസിൽ നാല് വർഷ ബിരുദ പ്രവേശനം. 2024 - 25 അധ്യയന വർഷത്തെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

SSUS  UG ADMN IN PANMANA CAMPUS  4 വർഷ ബിരുദം  SRI SANKARACHARYA UNIVERSITY
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല (Source : ETV BHARATH NETWORK)
author img

By ETV Bharat Kerala Team

Published : May 21, 2024, 3:46 PM IST

തിരുവനന്തപുരം : കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ പന്മന പ്രാദേശിക ക്യാമ്പസിൽ 2024 - 25 അധ്യയന വർഷത്തെ വിവിധ നാല് വർഷ ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പന്മന പ്രാദേശിക ക്യാമ്പസിൽ സംസ്‍കൃതം വേദാന്തം, മലയാളം എന്നിവയാണ് നാല് വർഷ ബിരുദ സമ്പ്രദായത്തിൽ നടത്തുന്ന ബിരുദ പ്രോഗ്രാമുകൾ. ജൂൺ 7 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. വിശദവിവരങ്ങളറിയാം.

മൂന്ന് വിധത്തിൽ നാല് വർഷ ബിരുദം പ്രോഗ്രാം പൂര്‍ത്തിയാക്കാം : മൂന്ന് വര്‍ഷ ബിരുദം, നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം, നാല് വര്‍ഷ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിങ്ങനെ നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ മൂന്ന് വിധത്തില്‍ ബിരുദ പ്രോഗ്രാം പൂർത്തിയാക്കാൻ കഴിയും.

മൂന്നാം വര്‍ഷം പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി പഠനം പൂര്‍ത്തിയാക്കി മേജര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ ബിരുദം നേടാനാകും. നാല് വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാല് വര്‍ഷ ഓണേഴ്‌സ് ബിരുദവും നാലാം വര്‍ഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്‌ട് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദവും നേടാവുന്നതാണ്. സംസ്‍കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് (മേജർ) പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രതിമാസം 500/- രൂപ വീതം സര്‍വ്വകലാശാല സ്കോളര്‍ഷിപ്പും നൽകും.

പ്രവേശന യോഗ്യത അറിയാം : പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവര്‍ക്ക് സംസ്‍കൃതം വേദാന്തം, മലയാളം പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. മാത്രമല്ല മറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാം.

അപേക്ഷ ഫീസ് : ജനറല്‍, എസ്‌ഇബിസി വിദ്യാര്‍ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയും എസ്‌സി / എസ്‌ടി വിദ്യാര്‍ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ് അപേക്ഷ ഫീസ്.

പ്രായപരിധി : ജനറല്‍ / എസ്‌ഇബിസി വിദ്യാര്‍ഥികള്‍ക്ക് 2024 ജനുവരി ഒന്നിന് 23 വയസും എസ്‌സി / എസ്‌ടി വിദ്യാര്‍ഥികള്‍ക്ക് 25 വയസുമാണ്‌ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂണ്‍ 7 ആണ് അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കേണ്ട അവസാന തീയതി. അപേക്ഷകള്‍ https://ugadmission.ssus.ac.in വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ALSO READ : കേരള സര്‍ക്കാരിന്‍റെ കീഴില്‍ സിവിൽ സർവീസ് പഠിക്കാം; അപേക്ഷിക്കേണ്ടതിങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.