ETV Bharat / education-and-career

പ്ലസ് വണ്‍ പ്രവേശനം: മലപ്പുറത്ത് സീറ്റ് പ്രതിസന്ധി രൂക്ഷം - Plus One Seat Crisis - PLUS ONE SEAT CRISIS

മൂന്നാം അലോട്ട്‌മെന്‍റും തുണച്ചില്ല. മലപ്പുറം ജില്ലയില്‍ പ്ലസ്‌ വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം. പുറത്ത് നില്‍ക്കേണ്ടി വരിക 15,096 വിദ്യാര്‍ഥികള്‍.

Plus One Seat Crisis Malappuram  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്‍റ്  പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം  Plus One Third Allotment Published
പ്രതീകാത്മക ചിത്രം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 7:26 PM IST

മലപ്പുറം: പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചിട്ടും മലപ്പുറത്ത് സീറ്റ് പ്രതിസന്ധി രൂക്ഷം. 82,446 ആണ് ജില്ലയിലെ അപേക്ഷകരുടെ എണ്ണം. മെറിറ്റ് സീറ്റുകള്‍ 50,080 ആണ്. പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം 50,036 ആണ്. 32,410 വിദ്യാര്‍ഥികള്‍ക്ക് ഇനിയും അവസരം ലഭിച്ചിട്ടില്ല.

മെറിറ്റില്‍ ഇനി ശേഷിക്കുന്നത് വെറും 44 സീറ്റുകള്‍ മാത്രമാണ്. മാനേജ്മെന്‍റ്, സ്പോര്‍ട്‌സ്, കമ്മ്യൂണിറ്റി ക്വാട്ടകള്‍ ഉള്‍പ്പടെ ചേര്‍ത്താലും ബാക്കിയുള്ളത് 6437 സീറ്റുകള്‍ മാത്രമായിരിക്കും. ഇതുള്‍പ്പെടെ പരിഗണിച്ചാലും 25973 വിദ്യാര്‍ഥികള്‍ പുറത്ത് നില്‍ക്കേണ്ടിവരും.

ഇവര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ടതായി വരും. സ്വകാര്യ മേഖലയെ ആശ്രയിച്ചാലും ജില്ലയ്‌ക്ക് രക്ഷയില്ല. ജില്ലയില്‍ അണ്‍ എയ്‌ഡഡ് സ്‌കൂളുകളില്‍ ശേഷിക്കുന്നത് 10,877 സീറ്റുകള്‍ മാത്രമാണ്. അപ്പോഴും 15,096 വിദ്യാര്‍ഥികള്‍ പുറത്ത് തന്നെ നില്‍ക്കണം

Also Read: പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 'സീറ്റ് തരൂ... സര്‍ക്കാരെ', ആര്‍ഡിഡി ഓഫിസ് ഉപരോധിച്ച് കെഎസ്‌യു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.