ETV Bharat / education-and-career

150 ശിഷ്യന്മാരുമായി സ്‌കൂൾ കലോത്സവത്തിനെത്തിയ ഗുരു; ചില്ലറക്കാരനല്ല തലശ്ശേരി സെയ്‌ദാർപ്പള്ളിക്കാരൻ മുനീർ - 150 STUDENTS OF MUNEER IN ART FEST

ഒപ്പനയും വട്ടപ്പാട്ടുമാണ് മുനീറിന്‍റെ പ്രധാന മേഖല.

SCHOOL KALOLSAVAM 2025  STATE SCHOOL ART FEST 2025  OPPANA AND VATTAPPATTU KALOLSAVAM  SAIDARPPALLI MUNEER SAIDARPALLI  KALOLSAVAM 2025
Muneer (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 5, 2025, 12:09 PM IST

തിരുവനന്തപുരം: 15000 ത്തോളം മത്സരാർഥികളാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് തലസ്ഥാനത്തെത്തിയത്. കൃത്യമായി പറഞ്ഞാൽ മൊത്തം കലോത്സവത്തിന് എത്തുന്ന മത്സരാർഥികളുടെ ഒരു ശതമാനം പേരെ കലോത്സവത്തിന് സജ്ജമാക്കിയ ഒരാളുണ്ട്. തലശ്ശേരി സെയ്‌ദാർപ്പള്ളിക്കാരൻ മുനീർ.

150 പേരുമായാണ് മുനീർ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. വടക്കോട്ട് വയനാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിന്നും തെക്കോട്ട് പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 22 ടീമുകളാണ് മുനീർ പകർന്നു നൽകിയ പാഠങ്ങളുമായി അരങ്ങിലെത്തുന്നത്. ഒപ്പനയും വട്ടപ്പാട്ടുമാണ് മുനീറിന്‍റെ പ്രധാന മേഖല.

തന്‍റെ കുട്ടിക്കാലത്ത് മാപ്പിള കലകളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ഉമ്മയാണ് തന്‍റെ എക്കാലത്തെയും പ്രചോദനമെന്ന് മുനീർ ഇടിവി ഭാരതിനോട്‌ പറഞ്ഞു. പലപ്പോഴും സ്വന്തം കുട്ടികൾ തന്നെ തമ്മിൽ മത്സരിക്കുന്ന സാഹചര്യമുണ്ടെങ്കിലും പുതിയ ഗ്രേഡ് സംവിധാനം മനസിന് വലിയൊരു ആശ്വാസമാണെന്നും മുനീർ പറയുന്നു.

150 ശിഷ്യന്മാരുമായി സ്‌കൂൾ കലോത്സവത്തിനെത്തിയ മുനീർ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഒപ്പനയിൽ എച്ച് എസ് വിഭാഗത്തിൽ അഞ്ചും എച്ച്എസ്എസിൽ ഏഴും ടീമുകളും വട്ടപ്പാട്ടിൽ എച്ച്എസിൽ മൂന്നും എച്ച്‌എസ്എസിൽ ഏഴും ടീമുകളെയാണ് പരിശീലിപ്പിച്ചത്. 25 വർഷമായി ഈ മേഖലയിലുണ്ട് മുനീർ. കൊല്ലത്ത് നടന്ന കലോത്സവത്തിൽ 110 പേരുമായാണ് പങ്കെടുത്തതെന്നും മുനീർ വ്യക്തമാക്കി.

സംസ്ഥാനം മുഴുവൻ ഓടി നടന്നായിരുന്നു പരിശീലനം. ശിഷ്യബന്ധങ്ങളുടെ വലിയൊരു ശൃംഖല തന്നെ ഉള്ളതിനാൽ അവരുടെ സഹായം കൂടി തേടിയാണ് പരിശീലനത്തിന് എല്ലായിടത്തും ഓടിയെത്തുന്നത്. തമ്മിൽ മത്സരിക്കാൻ പോകുന്ന ശിഷ്യന്മാരോട് പോലും പങ്കാളിത്തത്തിന്‍റെ പ്രാധാന്യം പറഞ്ഞു മനസിലാക്കാൻ മുനീർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഓരോ കലോത്സവത്തിനും തന്‍റെ ശിഷ്യന്മാരുടെ പങ്കാളിത്തം കൂടി വരുന്നത് ദൈവാനുഗ്രഹമാണെന്ന് മാത്രമേ മുനീറിന് പറയാനുള്ളു.

Also Read:പ്രൗഢഗംഭീരം ഒന്നാം ദിനം; വീഡിയോ കാണാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.