ജെ ഇ ഇ മെയിന്‍ പരീക്ഷക്കൊരുങ്ങുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരുന്നോളൂ. പരീക്ഷയെഴുതുന്നവരോരോരുത്തരും മാര്‍ക്കിങ്ങ് രീതി എങ്ങിനെയായിരിക്കുമെന്ന് നന്നായി മനസിലാക്കിയിരിക്കണം (JEE Marking Scheme And Admit Card).
ശരിയുത്തരത്തിന് 4 മാര്‍ക്കാണ് ലഭിക്കുക. ശരിയുത്തരമോ ഏറ്റവും അനുയോജ്യമായ ഉത്തരമോ നല്‍കുന്നവര്‍ക്ക് 4 മാര്‍ക്ക് ലഭിക്കും. തെറ്റായ ഉത്തരം രേഖപ്പെടുത്തിയാല്‍ ഒരു മാര്‍ക്ക് കുറയും. അതായത് മൈനസ് മാര്‍ക്ക് ലഭിക്കും. ഉത്തരം മാര്‍ക്ക് ചെയ്യാതെ വിട്ടവര്‍ക്കും റിവ്യൂ ചെയ്യാന്‍ മാറ്റി വെച്ചവര്‍ക്കും പൂജ്യം മാര്‍ക്ക് ലഭിക്കും.
ഒന്നിലധികം ശരി ഉത്തരങ്ങള്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു ശരി ഉത്തരമെങ്കിലും മാര്‍ക്ക് ചെയ്‌തവര്‍ക്ക് 4 മാര്‍ക്ക് ലഭിക്കും. എല്ലാ ഓപ്ഷനുകളും ശരിയാണെങ്കില്‍ ഉത്തരം എഴുതാന്‍ ശ്രമിച്ച എല്ലാവര്‍ക്കും 4 മാര്‍ക്ക് ലഭിക്കും.
നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി നടത്തുന്ന ജെ ഇ ഇ പ്രവേശന പരീക്ഷക്കുള്ള അഡ്‌മിറ്റ് കാര്‍ഡുകള്‍ ഉടന്‍ തന്നെ ലഭ്യമായിത്തുടങ്ങും. പരീക്ഷാര്‍ത്ഥികള്‍ക്ക് പരീക്ഷാ തിയതിക്ക് മൂന്ന് ദിവസം മുമ്പ് ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് അഡ്‌മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
jeemain.nta.ac.in എന്ന വെബ്സൈറ്റില്‍ നിന്നാണ് അഡ്‌മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്. JEE Main പേപ്പര്‍ 1 അഡ്‌മിറ്റ് കാര്‍ഡ് ലിങ്ക് ക്ലിക്ക് ചെയ്യുക. ലോഗിന്‍ ഡീറ്റെയ്ല്‍സ് നല്‍കിക്കഴിഞ്ഞാല്‍ സ്‌ക്രീനില്‍ അഡ്‌മിറ്റ് കാര്‍ഡ് തെളിഞ്ഞു വരും. അത് നന്നായി വായിച്ചു നോക്കിയ ശേഷം സേവ് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്യുക.
ഡൗണ്‍ലോഡ് ചെയ്‌ത് കഴിഞ്ഞാല്‍ ഇതു ശ്രദ്ധിക്കേണ്ടത്: നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അഡ്‌മിറ്റ് കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്‌തവരാണോ നിങ്ങള്‍ എങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.
നിങ്ങളുടെ ഫോട്ടോ, ഒപ്പ്, പേര്, കാറ്റഗറി, ലിംഗം എന്നിവ തെറ്റില്ലാതെയാമ് അഡ്‌മിറ്റ് കാര്‍ഡിലുള്ളതെന്ന് ഉറപ്പു വരുത്തണം. അഥവാ ഇതില്‍ എന്തെങ്കിലും തെറ്റ് കാണുകയാണെങ്കില്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വഴി നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുമായി ബന്ധപ്പെട്ട് അവ തിരുത്താന്‍ നടപടി കൈക്കൊള്ളണം.
ഇനി പറയുന്ന തീയതികളിലാണ് ബി ടെക്/ ബി ഇ പേപ്പര്‍ 1 പരീക്ഷകള്‍ നടക്കുക. ജനുവരി 27, ജനുവരി 29, ജനുവരി 30, ജനുവരി 31, ഫെബ്രുവരി 1. രാവിലെ 9 മുതല്‍ 12 വരെയും ഉച്ച കഴിഞ്ഞ് 3 മുതല്‍ 6 വരേയും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ.
ജനുവരി 24 ന് നടക്കേണ്ട ബി ആര്‍ക്ക് - ബി പ്ലാനിങ്ങ് പേപ്പര്‍ 2 പരീക്ഷകള്‍ക്കുള്ള അഡ്‌മിറ്റ് കാര്‍ഡുകള്‍ ഇതിനകം തന്നെ പരീക്ഷാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.