ETV Bharat / education-and-career

ഇന്ത്യൻ ആർമി വിളിക്കുന്നു; 90 ഒഴിവുകള്‍, വിശദ വിവരങ്ങള്‍ അറിയാം.... - Indian Army Recruitment 2024

author img

By ETV Bharat Kerala Team

Published : May 20, 2024, 7:55 PM IST

പ്ലസ് ടു യോഗ്യതാ അടിസ്ഥാനത്തിൽ ജൂൺ 13 വരെ അപേക്ഷിക്കാം.

90 VACANCIES IN ARMY  ARMY JOB RECRUITMENT  ആർമി ഒഴിവുകൾ  ഇന്ത്യൻ ആർമി ജോലി ഒഴിവ്
90 Vacancies In Army (ETV BHARAT NETWORK)

തിരുവനന്തപുരം : ഇന്ത്യൻ ആർമിയിൽ പ്ലസ് ടു ടെക്‌നിക്കൽ എൻട്രി സ്‌കീം 52 ന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആർമിയിൽ 90 ഒഴിവുകളാണുള്ളത്. ആൺകുട്ടികൾക്കാണ് അവസരം ഉള്ളത്. വിശദവിവരങ്ങളറിയാം...

2025 ജനുവരിയിലാണ് കോഴ്‌സുകൾ ആരംഭിക്കുക. 2024 ലെ ജെ ഇ ഇ (മെയിൻസ്) പരീക്ഷ എഴുതിയവർക്ക് അപേക്ഷിക്കാവുന്നതാണ്.

പ്രായപരിധി: 2005 ജൂലായ്‌ രണ്ടിനും 2008 ജൂലായ്‌ ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

യോഗ്യത : അപേക്ഷിക്കുന്നവർ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ആകെ 60 ശതമാനം മാർക്ക് വേണം.

കോഴ്‌സ് ഇങ്ങനെ : നാല് വർഷമാണ് കോഴ്‌സ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എഞ്ചിനീയറിങ് ബിരുദവും പെർമനൻറ് കമ്മിഷൻ വ്യവസ്ഥയിൽ ലെഫ്റ്റനന്‍റ്‌ റാങ്കിൽ നിയമനവും ലഭിക്കും. http://joinindianarmy.nic.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാകും. അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 13 ആണ്.

Also Read : വെയില്‍സില്‍ നഴ്‌സ് ആകാം, നോര്‍ക്ക റൂട്ട്‌സ്‌ റിക്രൂട്ട്‌മെന്‍റ്‌ ജൂണില്‍; ഇപ്പോള്‍ അപേക്ഷിക്കാം - NORKA ROOTS NURSING RECRUITMENT

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.