ETV Bharat / education-and-career

ഒരുപാട് പരിശ്രമിച്ചിട്ടും ഇഷ്‌ടമുള്ള ജോലി ലഭിക്കുന്നില്ലേ? ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, നിങ്ങള്‍ക്ക് എളുപ്പം ജോലി സ്വന്തമാക്കാം - FIVE STEPS TO GET JOB

author img

By ETV Bharat Kerala Team

Published : Jun 7, 2024, 2:15 PM IST

നിങ്ങൾക്ക് ഇഷ്‌ടമുള്ള ജോലി എളുപ്പത്തില്‍ ലഭിക്കാന്‍ വിദഗ്‌ധർ പറയുന്ന അഞ്ച് കാര്യങ്ങള്‍.

JOB NEWS  TIPS FOR JOB  HOW TO GET JOB EASILY  TIPS FOR JOB SEEKERS
Representative image (ETV Bharat)

ഹൈദരാബാദ്: ഈ മത്സര ലോകത്ത് എല്ലാ യോഗ്യതകളും ഉണ്ടെങ്കിലും ഇഷ്‌ടമുള്ള ജോലി നേടുക എന്നത് അത്ര എളുപ്പമല്ല. ചിലർക്ക് പഠിച്ചിറങ്ങുമ്പേള്‍ തന്നെ ജോലി കിട്ടും. എന്നാൽ ബാക്കിയുള്ളവർ നിരന്തരം പ്രയത്നിച്ച് ക്ഷമയോടെ കാത്തിരിക്കേണ്ടി വരും.

ഒരു ജോലി അന്വേഷിക്കുന്ന ഘട്ടത്തില്‍, നിരവധി ഉയർച്ച താഴ്‌ചകളും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകും. എല്ലാ യോഗ്യതകളും കഴിവുകളും ഉണ്ടായാലും ചിലര്‍ അറിയാതെ ചെയ്യുന്ന തെറ്റുകള്‍ കാരണവും ജോലി ലഭിക്കാതെ വരുന്നു. അവയെ എല്ലാം തരണം ചെയ്യാന്‍ ചില പൊടിക്കൈകള്‍ വിദഗ്‌ധർ മുന്നോട്ടു വയ്ക്കുന്നു.

റെസ്യൂമെ എപ്പോഴും കാലികമായിരിക്കണം. നിങ്ങളുടെ ബയോഡാറ്റ ഏത് അഭിമുഖത്തിന് അയച്ചാലും, ജോലി പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്താൻ മറക്കരുത്. ജോലിക്ക് ഏറ്റവും പ്രസക്തമായ കാര്യങ്ങൾ ഹൈലൈറ്റ് ചെയ്യുക, അനുയോജ്യമല്ലാത്ത കാര്യങ്ങൾ നീക്കം ചെയ്യുക, അല്ലെങ്കിൽ അവയുടെ പ്രാധാന്യം കുറയ്‌ക്കുക എന്നിങ്ങനെയുള്ള മാറ്റങ്ങൾ നിങ്ങളുടെ ബയോഡാറ്റയിൽ വരുത്തുക. പക്ഷേ, പലരും ഒരു ബയോഡാറ്റ, എല്ലാ ജോലിക്കും അയച്ചുകൊടുക്കുന്നു. ആറ് മാസമോ ഒരു വർഷമോ കഴിഞ്ഞാലും ഇത് അപ്‌ഡേറ്റ് ചെയ്യുന്നില്ല. ഒരു നല്ല ജോലി നേടാനുള്ള നല്ലൊരു വഴിയാണ് റസ്യൂമെ കാലികമായി നിലനിർത്തുക എന്നത്.

സോഫ്റ്റ്‌വെയർ കമ്പനികളുടെ/മറ്റ് സ്ഥാപനങ്ങളുടെ കരിയർ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് ശീലമാക്കുക. താൽപ്പര്യമുള്ള കമ്പനികളെക്കുറിച്ച് ഓൺലൈനിൽ തിരയുന്നതിലൂടെയും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ പതിവായി പരിശോധിക്കുന്നതിലൂടെയും എല്ലായിടത്തും കരിയർ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലൂടെയും, ആ കമ്പനികളിലെ ഏതെങ്കിലും ഒഴിവുകൾ ഉടൻ നിങ്ങളുടെ ഇൻബോക്‌സിൽ എത്തും. നിങ്ങളുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന ജോലികൾക്കായി തൽക്ഷണം അപേക്ഷിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും.

പ്രശസ്‌തമായ വിവിധ കമ്പനികൾ നടത്തുന്ന നിയമന മത്സരങ്ങളിൽ പങ്കെടുക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ മികച്ച അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഹാക്കര്‍ എര്‍ത്ത്, ഡി2സി തുടങ്ങിയ കമ്പനികൾ പലപ്പോഴും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഹാക്കത്തോണുകൾ, ഹ്രസ്വകാല കോഡിങ് ഇവൻ്റുകൾ മുതലായവയിൽ പങ്കെടുക്കുന്നത് ഉറപ്പാക്കുക. ഇവൻ്റുകൾ സംഘടിപ്പിക്കുന്ന കമ്പനികളിൽ നിന്ന് നേരിട്ട് അഭിമുഖങ്ങൾക്കുള്ള കോളുകൾ ലഭിക്കാൻ ഇത് നിങ്ങൾക്ക് അവസരം നൽകും.

ഇന്നത്തെ തൊഴിൽ വിപണിയിൽ ബന്ധങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പറയേണ്ടതില്ലല്ലോ. അതിനാൽ, തൊഴില്‍ മേഖലയിലെ പലരുമായി ബന്ധങ്ങള്‍ ഉണ്ടാക്കുന്നത് വളരെ പ്രധാനമാണ്. പ്രത്യേക ഇവൻ്റുകളിൽ പങ്കെടുക്കുന്നത് കോൺടാക്റ്റുകൾ വർധിപ്പിക്കുന്നു. നമുക്ക് സ്വയം എങ്ങനെ മെച്ചപ്പെടാം, എന്തൊക്കെ വൈദഗ്ധ്യങ്ങൾ പഠിക്കണം എന്നിവയും ഇത്തരം ഇവൻ്റുകളിൽ പങ്കെടുക്കുന്നതിലൂടെ നാം പഠിക്കുന്നു.

തിരസ്‌കരണങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന ഒരു മാനസിക നില വളർത്തിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ അപേക്ഷിക്കുന്ന എല്ലാ കമ്പനികളും നിങ്ങളോട് പ്രതികരിക്കണമെന്നില്ല. പരാജയങ്ങൾക്ക് മുന്നിൽ തളരാതെ, പുതിയ തന്ത്രങ്ങളും പുതിയ ശ്രമങ്ങളുമായി മുന്നോട്ട് പോയാൽ, ഫലം ആശാവഹമായിരിക്കും.

ALSO READ: ഈ കഴിവുകൾ നിങ്ങൾക്കുണ്ടോ?; എന്നാൽ ഐടി കമ്പനികൾ നിങ്ങളെ തേടി വരും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.