ETV Bharat / education-and-career

ഓഷ്യന്‍ കണ്‍ട്രി പാര്‍ട്‌ണര്‍ഷിപ്പ് പ്രോഗ്രാം സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കി കുസാറ്റിലെ ഏഴ് വിദ്യാര്‍ത്ഥികള്‍

Cusat Students Bags UK Scholarship: മറൈന്‍ സയന്‍സില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സ്കോളര്‍ഷിപ്പോടെ പഠനം പൂര്‍ത്തിയാക്കാന്‍ സഹായകമാണ് ഓഷ്യന്‍ കണ്‍ട്രി പാര്‍ട്‌ണര്‍ഷിപ്പ് പ്രോഗ്രാം.

cusat  cusat students bags uk scholarship  പാര്‍ട്‌ണര്‍ഷിപ്പ് പ്രോഗ്രാം  സമുദ്ര പഠനം  മറൈന്‍ സയന്‍സ്  കുസാറ്റ്
Seven Students Of Cusat Were Selected To UK Scholarship
author img

By ETV Bharat Kerala Team

Published : Jan 22, 2024, 5:56 PM IST

Updated : Jan 22, 2024, 6:17 PM IST

കൊച്ചി: യുകെയുടെ ബ്ലൂ പ്ലാനറ്റ് ഫണ്ട് വഴി ധനസഹായം നല്‍കുന്ന കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റികളുടെ അസോസിയേഷന്‍റെ ഓഷ്യന്‍ കണ്‍ട്രി പാര്‍ട്‌ണര്‍ഷിപ്പ് പ്രോഗ്രാം (ഒസിസിപി) സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഏഴ് വിദ്യാര്‍ത്ഥികള്‍. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മറൈന്‍ സയന്‍സില്‍ സമ്പൂർണ്ണ ധനസഹായത്തോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിയും എന്നതാണ് ഈ സ്‌കോളര്‍ഷിപ്പിന്‍റെ പ്രത്യേകത.

ആന്‍സി ജോസഫ്, എം.എഫ്.എസ്.സി സീഫുഡ് സേഫ്റ്റി ആന്‍ഡ് ട്രേഡ്, സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, ജിയ കെ.ജെ., എം.ടെക് മറൈന്‍ ബയോടെക്‌നോളജി, എന്‍.സി.എ.എ.എച്ച്, അനന്യ പി.ആര്‍., എം.എസ്.സി മറൈന്‍ ബയോളജി, മറൈന്‍ ബയോളജി, നവീന്‍ എസ്., എം.ടെക്. മറൈന്‍ ബയോടെക്‌നോളജി. എന്‍സിഎഎഎച്ച്, കുമാര്‍ ശ്രേഷ്‌ഠ, എംടെക് മറൈന്‍ ബയോടെക്‌നോളജി, എന്‍സിഎഎഎച്ച്, അപര്‍ണ സുനില്‍കുമാര്‍, എംഎസ് സി മറൈന്‍ ബയോളജി, മറൈന്‍ ബയോളജി, അനുരാധ വിഷ്ണുപ്രസാദ്, എംടെക് മറൈന്‍ ബയോടെക്‌നോളജി, എന്‍സിഎഎഎച്ച് എന്നിവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ പഠനത്തിനുള്ള മുഴുവന്‍ ട്യൂഷന്‍ ഫീസും വാര്‍ഷിക സ്‌റ്റൈപ്പന്‍ഡ് അലവന്‍സായി 36,000/- രൂപയും ഗവേഷകര്‍ക്ക് വേഷണ ഗ്രാന്‍റായി പരമാവധി ഒരു ലക്ഷം രൂപവരെയും ലഭിക്കും.

ശാസ്ത്രജ്ഞരെ ലക്ഷ്യം വച്ചുള്ള ഒസിസിപി സ്‌കോളര്‍ഷിപ്പ് സമുദ്ര ശാസ്ത്ര മേഖലയിലെ കൂടുതല്‍ പുരോഗതി ലക്ഷ്യമിടുന്നു. മറൈന്‍ സയന്‍സുമായി ബന്ധപ്പെട്ട ലോകോത്തര ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്ന മിഡ്-കരിയര്‍ ഗവേഷകരെ സഹായിക്കുന്നതിനും പിന്തുണ നല്‍കുന്നതിനുമാണ് ഈ സ്‌കോളര്‍ഷിപ്പുകള്‍ ആരംഭിച്ചത്.

മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌ക്കാരം നേടി കുസാറ്റ് വിദ്യാര്‍ഥികള്‍

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍ജിനീയറങ്ങില്‍ പഠിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ശ്രീലക്ഷ്മി തങ്കപ്പന്‍(അങ്കമാലി പരടി വീട്ടില്‍ തങ്കപ്പന്റെയും സ്വപ്നയുടെയും മകള്‍) മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ രാഹുല്‍ എന്‍.എസ്(കോട്ടയം അമനകര നെടുംകുന്നേല്‍ സോമന്റെയും,ഉഷ യുടെയും മകന്‍) എന്നിവരാണ് ഒരുലക്ഷം രൂപ വീതം ഉള്ള അവാര്‍ഡിന് അര്‍ഹരായത്.

Last Updated : Jan 22, 2024, 6:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.