ETV Bharat / education-and-career

യുകെയില്‍ സൈക്യാട്രി നേഴ്‌സ് ഒഴിവുകള്‍, നോര്‍ക്ക റിക്രൂട്ട്മെന്‍റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.. - NORKA NURSES RECRUITMENT

2024 ഡിസംബര്‍ 20 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

NURSE VACANCIES UK  PSYCHIATRIC NURSE VACANCY UK  NORKA RECRUITMENT KERALA  HOW TO APPLY NORKA NURSE VACANCY
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 11, 2024, 3:12 PM IST

തിരുവനന്തപുരം: യുകെയില്‍ സൈക്യാട്രി നേഴ്‌സ് ഒഴിവുകളിലേക്ക് സംസ്ഥാന സർക്കാരിന്‍റെ നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. യുകെയിൽ മെന്‍റല്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റിയില്‍ നഴ്‌സ് (സൈക്യാട്രി) തസ്‌തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നത്.

ബിഎസ്‌സി നഴ്‌സിങ്/ ജിഎൻഎം വിദ്യാഭ്യാസ യോഗ്യതയും IELTS/ OET യുകെ സ്കോർ, മെന്‍റല്‍ ഹെല്‍ത്തില്‍ CBT യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാനാകുമെന്ന് നോർക്ക റൂട്ട്സ് പിആർഒ മണിലാൽ അറിയിച്ചു. സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകള്‍ സഹിതം 2024 ഡിസംബര്‍ 20 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 0471-2770539, 0471-2770540, 0471-2770577 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളിലും ബന്ധപ്പെടാം. ഇന്ത്യയില്‍ നിന്നും
1800 425 3939 എന്ന നമ്പറിലും വിദേശത്തുനിന്നും +91-8802 012 345 (മിസ്‌ഡ് കോള്‍ സര്‍വീസ് ലഭ്യമാണ്) എന്ന നമ്പറിലും ആണ് ബന്ധപ്പെടേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാം.

Also Read:കേന്ദ്ര സേനകളിൽ ഒഴിഞ്ഞുകിടക്കുന്നത് ഒരു ലക്ഷത്തോളം തസ്‌തികകൾ; കണക്കുകൾ പാർലമെന്‍റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.