ETV Bharat / education-and-career

പട്ടികജാതി വികസന വകുപ്പ് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി; ആദ്യഘട്ട അപേക്ഷ ഒക്‌ടോബര്‍ 15 വരെ സമര്‍പ്പിക്കാം - Special Incentive Scheme for SC - SPECIAL INCENTIVE SCHEME FOR SC

2024 - 25 അധ്യായന വര്‍ഷത്തെ പട്ടികജാതി വികസന വകുപ്പിന്‍റെ പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബര്‍ 15 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

എസ്‌സി പ്രത്യേക പ്രോത്സാഹന പദ്ധതി  SCHOLARSHIP FOR SC STUDENTS  എസ്‌എസ്‌എല്‍സി സ്കോളർഷിപ്പ്  പട്ടികജാതി വികസന വകുപ്പ് സ്കോളർഷിപ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 30, 2024, 12:35 PM IST

2024 - 25 വര്‍ഷത്തെ പട്ടികജാതി വികസന വകുപ്പ് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയ്‌ക്ക് ഇപ്പോൾ അപേക്ഷ സമര്‍പ്പിക്കാം. 2023 - 24 അധ്യായന വർഷം നടന്ന എസ്‌എസ്‌എല്‍സി, പ്ലസ് ടു, വിഎച്ച്എസ്‌ഇ, ഡിപ്ലോമ, ടിടിസി (ഡി ഇഡി), പോളിടെക്‌നിക്, ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പിജി, പ്രൊഫഷണൽ പിജി തുടങ്ങിയ കോഴ്‌സുകൾക്ക് നടത്തിയ പരീക്ഷയിൽ ഉയർന്ന മാർക്ക് അല്ലെങ്കില്‍ ഗ്രേഡ് നേടി പാസായ എസ്‌സി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. ഒന്നാം ഘട്ടത്തിൽ അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ഒക്‌ടോബര്‍ 15 ആണ്.

ഒന്നാം ഘട്ടത്തിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാം ഘട്ടത്തില്‍ അപേക്ഷിക്കാം. 2024 ഡിസംബര്‍ ഒന്ന് മുതൽ 2025 ജനുവരി 15 വരെ രണ്ടാം ഘട്ടത്തിൽ അപേക്ഷ സമര്‍പ്പിക്കാം. ഇ-ഗ്രാന്‍റ്സ് (e-grantz 3.0) സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം.

അപേക്ഷകൻ ഒപ്പിട്ട ഓൺലൈന്‍ അപേക്ഷയുടെ പ്രിന്‍റ് ഔട്ടും, അസൽ മാർക്ക് ലിസ്റ്റിന്‍റെ കോപ്പിയും (റിസൽട്ട് പ്രഖ്യാപന സമയത്ത് ലഭിച്ച കമ്പ്യൂട്ടർ പ്രിന്‍റല്ല) ഓൺലൈനായി അപേക്ഷ സമര്‍പ്പിച്ച ബ്ലോക്ക് / മുനിസിപ്പൽ / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കുക. അപേക്ഷിക്കുന്ന വിദ്യാർഥിക്ക് എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് ബി ഗ്രേഡെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.

ശ്രദ്ധിക്കുക!

  • പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരമുള്ള അപേക്ഷകളിൽ ജാതി വിവരങ്ങൾ ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ഓൺലൈനായിട്ടാണ് വാലിഡേറ്റ് ചെയ്യുന്നത്. മാനുവലായി മാത്രം ജാതി സർട്ടിഫിക്കറ്റ് ലഭ്യമായിട്ടുള്ള വിദ്യാർഥികൾ പ്രസ്‌തുത മാനുവല്‍ ജാതി സർട്ടിഫിക്കറ്റ് ജില്ല പട്ടികജാതി വികസന ഓഫിസ് / ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ് മുഖേനെ വാലിഡേറ്റ് ചെയ്‌ത് ഡേറ്റ കാർഡ് ജനറേറ്റ് ചെയ്യേണ്ടതും, ഡാറ്റ കാർഡിലെ നമ്പരും കോഡും ഉപയോഗിച്ച് ഓൺലൈൻ അപേക്ഷ നടപടികൾ പൂർത്തീകരിക്കേണ്ടതുമാണ്.
  • പത്താം ക്ലാസ് / പ്ലസ് ടു സംസ്ഥാനത്തിനകത്ത് സർക്കാർ / എയ്‌ഡഡ് സ്‌കൂളുകളിലും എംആര്‍എസിലും സ്റ്റേറ്റ് സിലബസിൽ പഠിച്ചവർക്കു മാത്രമാണ് ഈ പദ്ധതി പ്രകാരം തുക അനുവദിക്കുന്നത്.
  • ഡിപ്ലോമ കോഴ്‌സുകൾ രണ്ട് വർഷം കാലാവധിയുള്ളതും എഐസിടിഇ അംഗീകാരമുള്ളതുമായ റഗുലർ മെട്രിക് ഡിപ്ലോമ കോഴ്‌സുകൾക്ക് മാത്രമാണ് ഈ പദ്ധതി പ്രകാരം തുക അനുവദിക്കുന്നത്.
  • പ്രത്യേകമായി പരാമർശിച്ചവ ഒഴികെ സംസ്ഥാനത്തിനകത്തുള്ള മറ്റെല്ലാ കോഴ്‌സുകൾക്കും പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരമുള്ള ആനുകൂല്യം അനുവദിക്കുന്നതിന് പ്രസ്‌തുത കോഴ്‌സ് ഇ-ഗ്രാന്‍റ്സ് മാനദണ്ഡപ്രകാരം സ്കോളർഷിപ്പിന് അർഹതയുള്ളതായിരിക്കണം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

  • മാർക്കും ഗ്രേഡും ഒന്നിച്ചു രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റുകളിൽ മാർക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും അർഹത നിർണയിക്കുക.

Also Read: രാജ്യത്തെ ഏറ്റവും വലിയ ഓപ്പണ്‍ സര്‍വകലാശാലയില്‍ പഠിക്കാം, അതും ഓണ്‍ലൈനായി; അപേക്ഷ തീയതി നീട്ടി ഇഗ്‌നോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.