ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ദോഹയിലെ ഹമദ് ഇന്‍റർനാഷണൽ വിമാനത്താവളം. 12 വർഷം തുടർച്ചയായി ചമ്പ്യാന്മാരായായിരുന്ന സിംഗപ്പൂർ ചാംഗി വിമാനത്താവളത്തിനെ പിന്നിലാക്കിയാണ് ഹമദ് ഇന്‍റർനാഷണൽ വിമാനത്താവളം ഇത്തവണ നേട്ടം കൈവരിച്ചത്. ദക്ഷിണകൊറിയയിലെ ഇഞ്ചിയോൺ ഇന്‍റർനാഷണൽ വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത്. സിംഗപ്പൂരിലെ സ്കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ് ആണ് പട്ടിക പുറത്തുവിട്ടത്.
2024 ലെ ഏറ്റവും കുടുംബ സൗഹൃദ വിമാനത്താവളമായി തെഞ്ഞെടുത്തതും ഇഞ്ചിയോണിനെയാണ്. ടോക്കിയോയിലെ ഹനേദ, നരിത തുടങ്ങിയ വിമാനത്താവളങ്ങൾ പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹോങ്കോംഗ് വിമാനത്താവളം 11-ാം സ്ഥാനത്തെത്തിയപ്പോൾ അമേരിക്കൻ വിമാനത്താവളങ്ങൾക്ക് ആദ്യ 22 സ്ഥാനങ്ങളിൽ ഇടം പിടിക്കാനായില്ല.
നാല് ഇന്ത്യൻ വിമാനത്താവളങ്ങൾ മാത്രമാണ് പട്ടികയിൽ ഇടംനേടിയത്. ഡൽഹി വിമാനത്താവളം 36-ാം സ്ഥാനത്തെത്തിയപ്പോൾ കഴിഞ്ഞ വർഷം 84-ാം സ്ഥാനത്തായിരുന്ന മുംബൈ വിമാനത്താവളം 95-ാം സ്ഥാനത്തേക്ക് താഴ്ന്നു. ബെംഗളൂരു വിമാനത്താവളം 10 റാങ്കുകൾ ഉയർന്ന് 59-ാം സ്ഥാനത്തെത്തി. ഹൈദരാബാദ് വിമാനത്താവളം 65-ൽ നിന്ന് 61-ാം സ്ഥാനത്തേക്കെത്തുകയും ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയർപോർട്ട് സ്‌റ്റാഫ് സർവീസ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.
2024-ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങൾ
- ദോഹ ഹമദ്
- സിംഗപ്പൂർ ചാംഗി
- സിയോൾ ഇഞ്ചിയോൺ
- ടോക്കിയോ ഹനേഡ
- ടോക്കിയോ നരിത
- പാരീസ് സിഡിജി
- ദുബായ്
- മ്യൂണിക്ക്
- സൂറിച്ച്
- ഇസ്താംബുൾ
- ഹോങ്കോംഗ്
- റോം ഫിയുമിസിനോ
- വിയന്ന
- ഹെൽസിങ്കി-വന്താ
- മാഡ്രിഡ്-ബരാജാസ്
- സെൻട്രെയർ നഗോയ
- വാൻകൂവർ
- കൻസായി
- മെൽബൺ
- കോപ്പൻഹേഗൻ