ETV Bharat / business

തിരിച്ചുകയറി ഓഹരി വിപണി ; നേട്ടം നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ - STOCK MARKET BOUNCES BACK - STOCK MARKET BOUNCES BACK

ഓഹരി വിപണിയിൽ തിരിച്ചുകയറ്റം. സെൻസെക്‌സ് 74,804.68 പോയിൻ്റിലും നിഫ്റ്റി 22,726 പോയിൻ്റിലുമാണ് വ്യാപാരം ആരംഭിച്ചത്

STOCK MARKET  ഓഹരി വിപണി  ഓഹരി വിപണിയിൽ നേട്ടം  SENSEX NIFTY BOUNCES BACK AFTER DROP
Representative image (ETV Bharat)
author img

By ANI

Published : Jun 6, 2024, 11:22 AM IST

മുംബൈ : നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുമെന്ന് എൻഡിഎ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് (ജൂൺ 6) ഓഹരിവിപണിയിൽ നേട്ടം. സെൻസെക്‌സ് 378.59 പോയിൻ്റ് ഉയർന്ന് 74,804.68 ലും നിഫ്റ്റി 105.65 പോയിൻ്റ് ഉയർന്ന് 22,726 ലും ആണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി കമ്പനികളിൽ 29 എണ്ണം നേട്ടം കൊയ്‌തപ്പോൾ 21 എണ്ണം നഷ്‌ടം നേരിട്ടു. തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് തകർന്നടിഞ്ഞ ഓഹരി വിപണി വീണ്ടും തിരിച്ചുകയറിയതായി കൊട്ടക് സെക്യൂരിറ്റീസിൻ്റെ ഇക്വിറ്റി റിസർച്ച് മേധാവി ശ്രീകാന്ത് ചൗഹാൻ അഭിപ്രായപ്പെട്ടു.

എൻടിപിസി, എസ്ബിഐ, ഒഎൻജിസി, കോൾ ഇന്ത്യ, പവർ ഗ്രിഡ് എന്നിവയാണ് ഓഹരിവിപണിയിൽ നേട്ടമുണ്ടാക്കിയവരിൽ മുന്നിൽ. അതേസമയം ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ഹിൻഡാൽകോ, നെസ്‌ലെ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലായി. നിഫ്റ്റിയുടെയും സെൻസെക്‌സിന്‍റെയും ഓഹരി വിപണിയിൽ കുത്തനെ ഉണ്ടായ ഉയർച്ച നല്ല സൂചനയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയുടെ തിരിച്ചുവരവ് നിക്ഷേപകരുടെ ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സെൻസെക്‌സിലും നിഫ്‌റ്റിയിലും ഉണ്ടായ ഇടിവ് നാല് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തകർച്ചയായിരുന്നു. മുമ്പ് കൊവിഡ് വ്യാപനത്തിന്‍റെ സമയത്താണ് വിപണിയിൽ വലിയ തകർച്ച ഉണ്ടായത്.

Also Read: കാവി മങ്ങിയപ്പോൾ നിലംപതിച്ച്‌ ഓഹരി വിപണി; ഏറ്റവും വലിയ ഏകദിന ഇടിവില്‍ നിഫ്റ്റി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.