ETV Bharat / business

ഓഹരികള്‍ ഇനിയും കുതിക്കും; ഇത് ഷെയറുകള്‍ വില്‍ക്കാന്‍ പറ്റിയസമയം - experts predict new high sensex

ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ കുതിപ്പ് ഇനിയും തുടരുമെന്ന് വിദഗ്‌ധര്‍. കൂടുതല്‍ നേട്ടമുണ്ടാക്കുക ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍. മികച്ച നേട്ടമുണ്ടാക്കിയ ഷെയറുകൾ വിൽക്കാൻ അനുയോജ്യമായ സാഹചര്യമാണിപ്പോഴെന്ന് ഓഹരി വിപണി വിദഗ്‌ദൻ ജോർജ് ജോസഫ്.

STOCK MARKET UPDATES  NIFTY SENSEX RECORD  ഇന്ത്യൻ ഓഹരി വിപണി  experts on best time to sell stocks
trade lower (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 7:51 PM IST

എറണാകുളം: ഇന്ത്യൻ ഓഹരി വിപണിയില്‍ ഇന്നു കണ്ട അസാധാരണ മുന്നേറ്റം തുടരാനാണ് സാധ്യതയെന്ന് ഓഹരി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബോംബെ ഓഹരി സൂചികയായ ബിഎസ്ഇ സെൻസെക്‌സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്‍റ് കടന്ന സാഹചര്യത്തില്‍ വിപണിയുടെ സാധ്യതകളെ അവലോകനം ചെയ്യുകയാണ് സാമ്പത്തിക വിദഗ്‌ദനായ ജോർജ് ജോസഫ്.

"ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായി മുന്നേറ്റത്തിൻ്റെ പാതയിലായിരുന്നു. ഓഹരി വിപണിയിലെ ഈ മുന്നേറ്റം തുടരാനാണ് സാധ്യത. കേന്ദ്ര സർക്കാറിൻ്റെ ഭരണ തുടർച്ച ഓഹരി വിപണിയിലെ കുതിപ്പിന് പ്രധാനപ്പെട്ട കാരണമായിട്ടുണ്ട്. കമ്പനികളുടെ ഒന്നാം പാദത്തിലെ സാമ്പത്തിക അവലോകന റിപ്പോർട്ടുകൾ വരുന്നതു ഓഹരി വിപണിക്ക് ഇനിയും കരുത്ത് പകരാനാണ് സാധ്യത. കമ്പനികൾ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ഇതിൻ്റെ ഫലമായി ഇന്ത്യൻ സാമ്പത്തിക മേഖല വളരുമെന്ന പ്രതീക്ഷയാണുള്ളത്. ഓഹരി വിപണികളിലെ മുന്നേറ്റം കൂടുതൽ വിദേശ നിക്ഷേപം രാജ്യത്ത് എത്താൻ കാരണമാകും.

ബാങ്കിങ്‌ ധനകാര്യ സ്ഥാപനങ്ങളാണ് കുറച്ച് കാലമായി ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടാക്കുന്നത്. സെൻസെക്‌സ്, നിഫ്റ്റി സൂചികകളുടെ ചരിത്രപരമായ മുന്നേറ്റത്തിനും ഇത് കാരണമായിട്ടുണ്ട്. സാമ്പത്തിക മേഖല മെച്ചപെടുമ്പോൾ ബാങ്കിങ്‌ മേഖലയാണ് സാധാരണയായി മുന്നേറ്റമുണ്ടാക്കുക. നിലവിൽ എല്ലാ ബാങ്കുകളും മികച്ച മുന്നേറ്റമാണ് കാഴ്‌ചവെക്കുന്നത്. ഓയിൽ മേഖലയിലെ കമ്പനികളും വലിയ നേട്ടമുണ്ടാക്കുന്നുണ്ട്. അതേസമയം ഓഹരി വിപണയിൽ പുതുതായി നിക്ഷേപം നടത്തുന്നവർ വിപണി സാഹചര്യം കൃത്യമായി വിലയിരുത്തണം".

ഓഹരി മേഖലയിൽ മികച്ച നേട്ടമുണ്ടാക്കിയ ഷെയറുകൾ വിൽക്കാൻ അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ജോർജ് ജോസഫ് ഇടിവി ഭാരതിനോട് പറഞ്ഞു. ഓഹരി വിപണിയിലെ വലിയ വളർച്ചകൾക്ക് പിന്നാലെ വലിയ തകർച്ചകളും ഉണ്ടായ ചരിത്ര മുണ്ടെന്ന് സാമ്പത്തിക വിദഗ്‌ദർ ചൂണ്ടികാണിക്കുന്നു.

"പുതിയ നിക്ഷേപകർ കരുതലോടെ ഓഹരി വിപണിയെ സമീപിക്കണം. ഓരോ കമ്പനികളുടെയും ലാഭവും പ്രവർത്തനവും വിലയിരുത്തി വേണം നിക്ഷേപം നടത്താൻ. അതേസമയം വലിയ മുന്നേറ്റമുണ്ടാക്കിയ ഓഹരികൾ ഇപ്പോൾ വില്‌പന നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കാൻ കഴിയും. ഇവയ്ക്ക് ഷെയർ വിലകുറയുമ്പോൾ ആവശ്യമെങ്കിൽ പിന്നീട് വാങ്ങുകയും ചെയ്യാം."

ഓഹരി വിപണികളിലെ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണെങ്കിലും വിപണി ഇടപെടൽ ശ്രദ്ധാപൂർവ്വമായിരിക്കണമെന്നാണ് സാമ്പത്തിക വിദഗ്‌ദർ മുന്നറിയ്പ്പ് നൽകുന്നത്. സെൻസെക് 80,000 കടക്കുന്നത് പ്രതീക്ഷിച്ച നേട്ടം തന്നെയായിരുന്നുവെന്നും സാമ്പത്തിക വിദഗ്‌ദർ വിലയിരുത്തുന്നു.

Also Read: ചരിത്രം കുറിച്ച് സെന്‍സെക്‌സ്: ആദ്യമായി 80,000 കടന്നു; റെക്കോര്‍ഡ് നേട്ടത്തില്‍ നിഫ്‌റ്റിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.