ETV Bharat / business

പേടിഎമ്മിന് വിലക്ക് : ഫണ്ട് കൈമാറ്റവും യുപിഐ അടക്കമുള്ള സേവനങ്ങളും ഫെബ്രുവരി 29ന് ശേഷം പാടില്ലെന്ന് ആര്‍ബിഐ - പേടിഎമ്മിന് വിലക്ക്

ഫണ്ട് കൈമാറ്റം, ബിബിപിഒയു, യുപിഐ പോലുള്ള ബാങ്ക് സേവനങ്ങൾ ഫെബ്രുവരി 29ന് ശേഷം നൽകരുതെന്ന് പേടിഎമ്മിന് ആർബിഐ നിർദേശം

RBI stops Paytm payments  Paytm  പേടിഎമ്മിന് വിലക്ക്  ആര്‍ബിഐ
RBI Stops Paytm Payments Bank From Accepting Deposits After February 29
author img

By ETV Bharat Kerala Team

Published : Feb 1, 2024, 1:25 PM IST

മുംബൈ: ആയിരക്കണക്കിന് പേടിഎം ഉപയോക്താക്കളെ ബാധിക്കുന്ന സുപ്രധാന തീരുമാനവുമായി ആർബിഐ (RBI stops Paytm payments). 2024 ഫെബ്രുവരി 29ന് ശേഷം ഏതെങ്കിലും കസ്റ്റമര്‍ അക്കൗണ്ടിലേക്ക്, വാലറ്റ്, ഫാസ്‌ടാഗ് പോലുള്ള പ്രീ പെയ്‌ഡ് സംവിധാനങ്ങളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനും ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തി. ഇന്നലെയാണ് (ജനുവരി 31) ഇത് സംബന്ധിച്ച് ആര്‍ബിഐ ഉത്തരവ് ഇറക്കിയത്.

വിപുലമായി നടത്തിയ ഓഡിറ്റിങ്ങിനെ തുടർന്നാണ് നടപടിയെന്ന് ആർബിഐ( Reserve Bank of India) അറിയിച്ചു. പേടിഎം ബാങ്കിലെ നിരന്തരമായ ക്രമക്കേടുകൾ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്ന് ആർബിഐ പ്രസ്‌താവനയിൽ പറയുന്നു.

2024 ഫെബ്രുവരി 29ന് ശേഷം ഏതെങ്കിലും കസ്റ്റമര്‍ അക്കൗണ്ടിലേക്ക് വാലറ്റ്, ഫാസ്‌ടാഗ് പോലുള്ള പ്രീ പെയ്‌ഡ് സംവിധാനങ്ങളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകളോ ടോപ്അപ്പുകളോ നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയതായാണ് ആർബിഐയുടെ ഉത്തരവിൽ പറയുന്നത്.

എന്നാൽ ഉപയോക്താക്കളുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ, കറൻ്റ് അക്കൗണ്ടുകൾ, പ്രീപെയ്‌ഡ് സംവിധാനങ്ങൾ, ഫാസ്‌ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ (NCMC) എന്നിവ ഉൾപ്പടെയുള്ള അക്കൗണ്ടുകളിലെ ബാലൻസ് കഴിയുന്നത് വരെ പണം പിൻവലിക്കുകയോ, ഉപയോഗിക്കുകയോ ചെയ്യുന്നതിൽ തടസമില്ലെന്നും ആർബിഐ അറിയിച്ചു.

എന്നാൽ ഫണ്ട് കൈമാറ്റം, ബിബിപിഒയു, യുപിഐ പോലുള്ള മറ്റ് ബാങ്ക് സേവനങ്ങൾ ഫെബ്രുവരി 29ന് ശേഷം നൽകരുതെന്നും ആർബിഐ പറഞ്ഞു. കൂടാതെ എല്ലാ പൈപ്പ്‌ലൈൻ ഇടപാടുകളും നോഡൽ അക്കൗണ്ടുകളും തിട്ടപ്പെടുത്തി 2024 മാർച്ച് 15നകം ഒത്തുതീർപ്പാക്കണമെന്നും ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനുശേഷം കൂടുതൽ ഇടപാടുകൾ അനുവദിക്കില്ലെന്നും ആർബിഐ അറിയിച്ചു.

വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെയും പേടിഎം പേയ്‌മെൻ്റ് സർവീസസ് ലിമിറ്റഡിൻ്റെയും നോഡൽ അക്കൗണ്ടുകൾ ഫെബ്രുവരി 29ന് മുൻപായി എത്രയും പെട്ടന്ന് നിർത്തലാക്കാനും ആവശ്യപ്പെട്ടു. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്താൻ 2022 മാർച്ചിൽ ആർബിഐ പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിനോട് (Paytm Payments Bank Ltd) ആവശ്യപ്പെട്ടിരുന്നു. 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്‌ടിലെ 35എ വകുപ്പ് അനുസരിച്ചാണ് ആര്‍ബിഐ നടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.