ETV Bharat / business

ഉപഭോക്തൃ കേസുകളില്‍ പരാതി നല്‍കുന്നത് എളുപ്പം; ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ നവീകരിച്ചു - National consumer helpline upgraded - NATIONAL CONSUMER HELPLINE UPGRADED

ഉപഭോക്തൃ കേസുകളില്‍ രാജ്യത്തുടനീളമുള്ള പൗരന്‍മാര്‍ക്ക് കോടതിയിൽ പോകുന്നതിന് മുമ്പ് പരാതികൾ സമർപ്പിക്കാനായി ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ നവീകരിച്ചതായി കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം സഹ മന്ത്രി ബി എൽ വർമ്മ അറിയിച്ചു.

CONSUMER HELPLINE  CONSUMER RIGHTS  ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ  ഉപഭോക്തൃ കേസുകള്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 25, 2024, 3:13 PM IST

ന്യൂഡൽഹി : ഉപഭോക്തൃ കേസുകളില്‍ രാജ്യത്തുടനീളമുള്ള പൗരന്‍മാര്‍ക്ക് കോടതിയിൽ പോകുന്നതിന് മുമ്പ് പരാതികൾ സമർപ്പിക്കാനായി ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ (എൻസിഎച്ച്) നവീകരിച്ചതായി കേന്ദ്ര മന്ത്രി. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം സഹ മന്ത്രി ബി എൽ വർമ്മയാണ് ഇക്കാര്യം ലോക്‌സഭയിൽ അറിയിച്ചത്. നവീകരിച്ച എൻസിഎച്ച് (നാഷണല്‍ കന്‍സ്യൂമര്‍ ഹെല്‍പ്പ്ലൈന്‍) രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ആക്‌സസ് ചെയ്യാവുന്നതും ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി 17 ഭാഷകളില്‍ ലഭ്യവുമാണ്.

പരാതി നല്‍കാനായി 1915 എന്ന ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാം. അല്ലെങ്കിൽ വാട്‌സ്ആപ്പ്, എസ്എംഎസ്, ഇ-മെയിൽ, എന്‍സിഎച്ച് ആപ്പ്, വെബ് പോർട്ടൽ, ഉമങ്ക് ആപ്പ് എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പരാതികൾ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ ഷോപ്പിങ്, ബാങ്കിങ്, ഇലക്ട്രോണിക്‌സ്, കൺസ്യൂമർ ഗുഡ്‌സ്, ഡിജിറ്റൽ പേമെൻ്റുകൾ, ടെലികോം സേവനങ്ങൾ, നിയമപരമായ കാര്യങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ, ഇന്‍റർനെറ്റ് സേവനങ്ങൾ എന്നിങ്ങനെ വിവിധ മേഖലയിൽ നിന്നുള്ള പരാതികൾ എന്‍സിഎച്ച് കൈകാര്യം ചെയ്യുന്നുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി എൻസിഎച്ചിൽ ലഭിക്കുന്ന കോളുകളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും പദ്ധതി വന്‍വിജയമാണെന്നും മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പങ്കുവച്ച ഡാറ്റ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ 24 നും ജൂൺ 24 നും ഇടയിൽ 1,07,966 പരാതികളാണ് എന്‍സിഎച്ചിന് ലഭിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ എൻസിഎച്ചിന് 1,02,976 പരാതികൾ ലഭിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 83,832 കേസുകളാണ് ലഭിച്ചത്.

ഉപഭോക്താക്കളുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പാണ് എൻസിഎച്ച് സ്ഥാപിച്ചത്. 1800-11-4000 / 14404 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ എസ്എംഎസ് വഴിയോ www.consumerhelpline.gov.in എന്ന ഓൺലൈന്‍ പോർട്ടൽ വഴിയോ ഉപഭോക്താക്കള്‍ക്ക് പരാതി നൽകാം.

Also Read : അയച്ച പണം കൈമാറിയില്ല; കോട്ടയം സ്വദേശിക്ക് പേടിഎം 10,000 രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ - CONSUMER COMMISSION TO PAYTM

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.