ജമ്മു കശ്മീർ: മദ്യശാലകളുടെ ലേലത്തിൽ അത്ഭുതകരമായ വിജയം കൈവരിച്ച് ജമ്മു കശ്മീർ. 2024 സാമ്പത്തിക വർഷത്തിൽ വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കായ 2280 കോടി രൂപയായി ഉയർന്നു.
ജമ്മു കശ്മീർ സർക്കാർ അടുത്തിടെ നടത്തിയ മദ്യശാലകളുടെ ലേലത്തിലാണ് നേട്ടം. കശ്മീരിലെ ഖാസിഗുണ്ടിലെ ഒരു മദ്യശാല 5.23 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്. റിപ്പോർട്ടുകൾ പ്രകാരം കടുത്ത ലേല യുദ്ധങ്ങൾക്കാണ് ഈ ലേലം സാക്ഷ്യം വഹിച്ചത്.
സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന തുകയായിരുന്നു ഇത്. മദ്യവ്യവസായ മേഖലയില്‍ വർദ്ധിച്ചുവരുന്ന നിക്ഷേപ താൽപ്പര്യം കൂടെയാണ് ഇതിലൂടെ വ്യക്തമാകുന്നത് (Liquor shop sold for Rs 5.23 crores in Qazigund Kashmir).
മുൻ വർഷങ്ങളെ അപേക്ഷിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം വരുമാനത്തിൽ ഉണ്ടായ ഗണ്യമായ വർദ്ധനവ് ലേല പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി സഹായിച്ചിട്ടുണ്ട്.
മൂന്ന് വർഷം മുമ്പ് നടപ്പിലാക്കിയ സംസ്ഥാനത്തിന്‍റെ നവീകരിച്ച എക്സൈസ് നയത്തിന്‍റെ ഫലപ്രാപ്തിയെയാണ് ഇത് അടിവരയിട്ട് സൂചിപ്പിക്കുന്നത്. അനുകൂലമായ ബിസിനസ്സ് അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും ലേല പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി എക്സൈസ് വരുമാനത്തിൽ ഉണ്ടായ സ്ഥിരതയുള്ള വളർച്ചയാണ് ലേലത്തിന്‍റെ വിജയഗാഥയ്ക്ക് പിന്നില്‍. 2020-ൽ ഡിപ്പാർട്ട്‌മെന്‍റ് 1320 കോടി രൂപയും, 2021-ൽ 1353 കോടിയും, 2022-ൽ 1777 കോടിയും, 2023-ൽ 1796 കോടിയും വരുമാനം രേഖപ്പെടുത്തി. 2024-ൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 2280 കോടി എന്ന ചരിത്ര സംഖ്യയില്‍ എത്തിനില്‍ക്കുകയാണ് ജമ്മു കശ്മീരിലെ മദ്യശാലകൾ.