ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ഇന്ത്യയുടെ ഓഹരി വിപണിമൂല്യം കൂടിയതായി സെൻസെക്‌സ് റിപ്പോർട്ട്. ഈ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ സെൻസെക്‌സ് 0.3 ശതമാനം ഉയർന്ന് 76,890.34 ലും നിഫ്റ്റി 0.4 ശതമാനം ഉയർന്ന് 23,372 പോയിൻ്റിലുമായിരുന്നു.
ഇന്ന് റിപ്പോർട്ട് ആരംഭിക്കുമ്പോൾ യഥാക്രമം 76,960.96 പോയിൻ്റും 23,411.90 പോയിൻ്റുമായി ഓഹരി വിപണി റെക്കോർഡ് ഉയരത്തിലെത്തിക്കാൻ സെന്‍സെക്‌സിനും നിഫ്‌റ്റിക്കും കഴിഞ്ഞു. കൂടുതൽ മേഖല സൂചികകളും പച്ചയിലാണ്. ഇനിയുളള ദിവസങ്ങളിൽ പുതിയ സർക്കാരിൻ്റെ തീരുമാനങ്ങൾ, യുഎസ് ഫെഡ് പലിശ നിരക്ക്, ഇന്ത്യയുടെ പണപ്പെരുപ്പ ഡാറ്റ (ചില്ലറ വിൽപ്പനയും മൊത്തവ്യാപാരവും) എന്നിവയിൽ നിക്ഷേപകർ ശ്രദ്ധിക്കുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
പുതുതായി സത്യപ്രതിജ്ഞ ചെയ്‌ത മന്ത്രിമാർക്കുള്ള മന്ത്രാലയ വകുപ്പുകളുടെ വിഹിതവും വിപണികൾ ശ്രദ്ധയോടെ നിരീക്ഷിക്കും. ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മാർച്ചിലെ 4.85 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 4.83 ശതമാനമായി കുറഞ്ഞുവെങ്കിലും ഉപഭോക്തൃ ഭക്ഷ്യവിലപ്പെരുപ്പം കഴിഞ്ഞ മാസം 8.52 ശതമാനത്തിൽ നിന്ന് 8.70 ശതമാനമായി ഉയർന്നിരുന്നു.
'തെരഞ്ഞെടുപ്പിന് ശേഷമുള്ള തകർച്ചയെ തുടർന്നുള്ള വീണ്ടെടുപ്പ് പങ്കാളികൾക്കിടയിലുളള പ്രതിരോധശേഷിയെയാണ് സൂചിപ്പിക്കുന്നത്. നിലവിൽ തുടരുന്നതുപോലെ തന്നെ മുന്നോട്ട് പോകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയാണ്' -റെലിഗെയർ ബ്രോക്കിങ് ലിമിറ്റഡിൻ്റെ റിസർച്ച് എസ്‌വിപി അജിത് മിശ്ര പറഞ്ഞു.
വോട്ടെടുപ്പ് ഫല ദിനമായ ജൂൺ നാലിന് സെൻസെക്‌സ് 4,389.73 പോയിൻ്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 1,379.40 പോയിൻ്റാണ് ഇടിഞ്ഞത്. വിപണി നല്ല തിരിച്ചടി നേരിടുകയും ചെയ്‌തു.
ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ എക്‌സിറ്റ് പോളിൽ ബിജെപിക്ക് നല്ല ഭൂരിപക്ഷം പ്രവചിച്ചതിന് തൊട്ടുപിന്നാലെയാണ് പല നിക്ഷേപകരും തങ്ങൾ നേടിയ ലാഭത്തിൽ നിന്ന് തങ്ങളുടെ ലാഭം ബുക്ക് ചെയ്‌തത്. ജൂൺ നാലിന് ഉണ്ടായ എല്ലാ നഷ്‌ടങ്ങളും അടുത്ത രണ്ട് ദിവസത്തിനുളളിൽ വീണ്ടെടുക്കുയും ചെയ്‌തു.
Also Read: ലോണെടുക്കാന്‍ പോകുകയാണോ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക..