സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റിട്ടയർമെൻ്റ് കാലത്തേക്ക് വരുമാനം ലഭ്യമാക്കുന്നതിനുള്ള റിട്ടയർമെൻ്റ് സേവിങ്സ് സ്‌കീമാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്). പിഎഫ് അക്കൗണ്ടിലേക്ക് തൊഴിലുടമയും ജീവനക്കാരനും തുല്യമായാണ് സംഭാവന ചെയ്യുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പൊതുവെ വിരമിക്കലിന് ശേഷമാണ് ഈ പണം പിൻവലിക്കുന്നതെങ്കിലും ഒരു മെഡിക്കൽ എമർജൻസിയോ, ലോൺ തിരിച്ചടവോ പോലെ പണത്തിന് അടിയന്തര ആവശ്യം വന്നു കഴിഞ്ഞാൽ പ്രത്യേക കാരണങ്ങൾ കാണിച്ച് പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാവുന്നതാണ്.
അപേക്ഷ നൽകി ഒരാഴ്‌ചയ്ക്കുള്ളിൽ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യപ്പെടും. പിഎഫ് തുകയ്ക്കായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ജീവനക്കാർ അവരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ 12 ശതമാനമാണ് പ്രതിമാസം സംഭാവന ചെയ്യുന്നത്. ഫണ്ടിന് വാർഷിക പലിശ ലഭിക്കുന്നുണ്ട്.
എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്) എന്താണ്?
ജീവനക്കാരും തൊഴിലുടമകളും സംയുക്തമായി സംഭാവന ചെയ്യുന്ന ഒരു റിട്ടയർമെൻ്റ് സേവിംഗ്‌സ് സ്‌കീമാണ് ഇപിഎഫ്. റിട്ടയർമെൻ്റ് സമയത്ത് നികുതി രഹിതമായിട്ടുള്ളതാണ്. മെഡിക്കൽ അത്യാഹിതങ്ങൾ, വിവാഹം, വിദ്യാഭ്യാസം, അല്ലെങ്കിൽ ഒരു പുതിയ വീട് വയ്ക്കുന്നത് തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ അകാല പിൻവലിക്കൽ അനുവദനീയമായിട്ടുള്ളതാണ്.
പിഎഫ് പിൻവലിക്കുന്നതിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം:
- ഉപഭോക്താവിൻ്റെ യുഎഎൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌തുകൊണ്ട് യുഎഎൻ പോർട്ടൽ ആക്‌സസ് ചെയ്യുക.
- 'മാനേജ്' ടാബിലേക്ക് പോയി നിങ്ങളുടെ കെവൈസി വിവരങ്ങൾ നൽകുക.
- 'ഓൺലൈൻ സർവീസസ്' എന്നതിന് കീഴിലായി, 'ക്ലെയിം (ഫോം-31,19,10C&10D)' എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക.
- ബാങ്ക് അക്കൗണ്ടിൻ്റെ അവസാന നാല് അക്കങ്ങൾ നൽകി ഫോം പരിശോധിച്ചുറപ്പിക്കുക.
- നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾ പിൻവലിക്കാനുള്ള കാരണം തിരഞ്ഞെടുക്കുക.
- പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക.
- അപേക്ഷ സമർപ്പിക്കുകയും ആവശ്യമായ രേഖകൾ സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യുക.
ഇപിഎഫ് പിൻവലിക്കുന്നതിന് ആവശ്യമായ രേഖകൾ
- യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (യുഎഎൻ)
- ഇപിഎഫ് ഉപഭോക്‌താവിൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- ഐഡൻ്റിറ്റി, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ
- ഐഎഫ്എസ്‌സി കോഡും അക്കൗണ്ട് നമ്പറും റദ്ദാക്കിയ ചെക്ക്
പിഎഫ് പിൻവലിച്ചത് ഓൺലൈനായി എങ്ങനെ അറിയാം
- യുഎഎൻ പോർട്ടലിൽ ലോഗിൻ ചെയ്യുക.
- 'ഓൺലൈൻ സർവീസസ്' ടാബിന് കീഴിൽ 'ട്രാക്ക് ക്ലെയിം സ്റ്റാറ്റസ്' തിരഞ്ഞെടുക്കുക.
- റഫറൻസ് നമ്പർ നൽകുക.
- ക്ലെയിം നില സ്ക്രീനിൽ കാണാനാവുന്നതാണ്.
പിഎഫ് കസ്റ്റമർ കെയർ
- ടോൾ ഫ്രീ നമ്പർ: 14470
- ഇപിഎഫ് വിശദാംശങ്ങൾക്ക് വേണ്ടിയുള്ള മിസ്‌ഡ് കോൾ നമ്പർ: 9966044425
- എസ്എംഎസ് മുഖേന ബാലൻസ് അറിയാൻ: 7738299899 എന്നതിലേക്ക് "EPFOHO UAN" അയക്കുക
- ഇമെയിൽ: employmentfeedback@epfindia.gov.in
Also Read: ജനന-മരണ രജിസ്ട്രേഷൻ നടപടികൾ ഇനി എളുപ്പം: മൊബൈൽ ആപ്പ് പുറത്തിറക്കി