ETV Bharat / business

പതിനൊന്ന് രൂപയ്ക്ക് ഐഫോണ്‍ 13; കിട്ടിയത് മൂന്ന് പേര്‍ക്കെന്ന് ഫ്ലിപ്പ് കാര്‍ട്ട്; എക്സില്‍ രോഷപ്രകടനവുമായി ഉപഭോക്താക്കള്‍ - FLIPKART OFFERS IPHONE AT RS 11

'ഫാസ്‌റ്റസ്‌റ്റ് ഫിംഗേഴ്‌സ് ഫസ്‌റ്റ്' ഓഫറിന്‍റെ ഭാഗമായി മൂന്ന് ഭാഗ്യവാന്‍മാര്‍ക്ക് 11 രൂപയ്ക്ക് ഐ ഫോണ്‍ 13 ലഭിച്ചെന്ന വിശദീകരണവുമായി ഫ്ലിപ് കാര്‍ട്ട് കമ്പനി. ഓഫര്‍ തട്ടിപ്പാണെന്ന വിമര്‍ശനവുമായി നിരവധി ഉപഭോക്താക്കള്‍ രംഗത്തെത്തിയതോടെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്.

BIG BILLION DAYS SALE  IPHONE 13  CUSTOMERS FRUSTRATED  ബിഗ് ബില്യണ്‍ ഡേയ്‌സ്
Flipkart claims 3 users got iPhone 13 at Rs 11 (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 27, 2024, 1:44 PM IST

ഫ്ലിപ് കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡെയ്‌സ് വിപണന മേളയുടെ ഭാഗമായിട്ടായിരുന്നു സ്വപ്‌ന തുല്യമായ ഓഫര്‍ കമ്പനി മുന്നോട്ടു വെച്ചത്. 49900 രൂപ വിലയുള്ള ഐ ഫോണ്‍ 13 വെറും 11 രൂപയ്ക്ക് ലഭിക്കുമെന്ന ഓഫര്‍ അറിഞ്ഞ് നിരവധി ഉപഭോക്താക്കള്‍ ഫ്ലിപ്പ് കാര്‍ട്ട് വഴി ഐ ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുകയായിരുന്നു. രാത്രി 9 മണിക്കും പതിനൊന്ന് മണിക്കും സര്‍പ്രൈസ് ഓഫറുകള്‍ ലഭിക്കുമെന്നായിരുന്നു ഫ്ലിപ് കാര്‍ട്ട് അറിയിച്ചത്.

ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലിന്‍റെ പരസ്യ പ്രചരാണാര്‍ത്ഥമായിരുന്നു ഇങ്ങനെയൊരു ഓഫര്‍ ഫ്ലിപ്‌കാര്‍ട്ട് വച്ചത്. രാത്രി പതിനൊന്ന് മണിക്ക് ഏറ്റവും വേഗത്തില്‍ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്കായിരുന്നു ഇത്രയും കുറഞ്ഞ വിലയില്‍ ഐഫോണ്‍ വാഗ്‌ദാനം ചെയ്‌തത്. ഇത് ഉപയോക്താക്കളില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കാത്തിരുന്ന ചിലര്‍ക്ക് ഓഫര്‍ വിലയ്ക്ക് ഫോണ്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചെങ്കിലും ഫ്ലിപ് കാര്‍ട്ട് കമ്പനി ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയായിരുന്നുവെന്ന് ഉപഭോക്താക്കളില്‍ ചിലര്‍ ആരോപിച്ചു. മറ്റു ചിലരാകട്ടെ രാത്രി ഏഴു മണി മുതല്‍ കാത്തിരുന്നിട്ടും സോള്‍ഡ് ഔട്ട് എന്ന അറിയിപ്പാണ് ലഭിച്ചതെന്ന് പരാതിപ്പെട്ടു. മറ്റു ചിലര്‍ക്ക് ഔട്ട് ഓഫ് സ്‌റ്റോക്കെന്ന അറിയിപ്പാണത്രേ ലഭിച്ചത്. ഭൂരിഭാഗം പേര്‍ക്കും ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിടേണ്ടി വന്നതായുള്ള പരാതികളാണ്.

തങ്ങളുടെ പ്രതിഷേധം പലരും എക്‌സില്‍ കുറിച്ചു. ഇതൊരു വിപണന തന്ത്രമാണെന്ന് പലരും ചൂണ്ടിക്കാട്ടി. ചിലരിതിനെ വലിയ അഴിമതി എന്നാണ് വിശേഷിപ്പിച്ചത്. മറ്റ് ചിലര്‍ ഇതിനെ ഉപയോക്താക്കളോടുള്ള അനീതിയെന്ന് ചൂണ്ടിക്കാട്ടി.

ചില ഉപഭോക്താക്കളുടെ എക്‌സ് കുറിപ്പുകള്‍....

കമ്പനിയുടെ വിശദീകരണം

അതേസമയം ഉപഭോക്താക്കള്‍ക്ക് വിശദീകരണവുമായി ഫ്ലിപ് കാര്‍ട്ടും രംഗത്തു വന്നു. ഈ ഓഫറിനെക്കുറിച്ച് ഉപഭോക്താക്കളുടെ ആശങ്ക തങ്ങൾ മനസ്സിലാക്കുന്നുവെന്ന് കമ്പനി എക്‌സില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

ആദ്യം ഓര്‍ഡര്‍ നല്‍കുന്ന മൂന്ന് പേര്‍ക്കായിരുന്നു ഈ വാഗ്‌ദാനം. എന്നാല്‍ ഇനിയും ആകര്‍ഷകമായ ഓഫറുകള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു. വരും ദിവസങ്ങളിലും രാത്രി ഒന്‍പത്, പതിനൊന്ന് മണി സമയങ്ങളില്‍ ഇത്തരം ഓഫറുകള്‍ ഉണ്ടാകുമെന്നാണ് ഫ്ലിപ്പ് കാര്‍ട്ട് കമ്പനിയുടെ എക്‌സ് കുറിപ്പ്.

Also Read: ഐഫോണ്‍ ഹാക്കിംഗ് വര്‍ദ്ധിക്കുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ യൂറോപ്പില്‍ വലിയ ആപ്പ് സ്റ്റോര്‍ മാറ്റങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.