ETV Bharat / business

ഐപാഡ് പ്രോയുടെ പരസ്യം പാളി, കടുത്ത വിമര്‍ശനം; ക്ഷമാപണവുമായി കമ്പനി - Apple apologizes for iPad Pro ad

'ക്രഷ്' എന്ന പേരിലാണ് ആപ്പിൾ ഐ പാഡ് പ്രോ പരസ്യം അവതരിപ്പിച്ചത്.

APPLE APOLOGY ON IPAD AD  APPLE IPAD AD BACKLASH  AI  ആപ്പിൾ ഐ പാഡ് പ്രോ പരസ്യ വിവാദം
APPLE LOGO (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 11, 2024, 5:15 PM IST

ഹൈദരാബാദ് : ആപ്പിളിൻ്റെ പുതിയ ഐപാഡ് പ്രോയുടെ പരസ്യം വിവാദത്തിൽ. ടെക് ഭീമൻമാർ പുറത്തിറക്കിയ പരസ്യത്തിൽ, കലാകാരന്മാരും ഉപഭോക്‌താക്കളും വർഷങ്ങളായി ഉപയോഗിക്കുന്ന എല്ലാ ക്രിയേറ്റീവ് ഉപകരണങ്ങളെയും ഒരു ഹൈഡ്രോളിക് പ്രസ്സ് ഉപയോഗിച്ച് ചതയ്‌ക്കുന്നതും, ഹൈഡ്രോളിക് പ്രസ്സ് തുറക്കുമ്പോള്‍ ഐപാഡ് പ്രോ പ്രത്യക്ഷമാകുന്നതുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ ഇത് മനുഷ്യാധ്വാനം കുറയ്ക്കുകയും സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം നശിപ്പിക്കുകയും ചെയ്യുമെന്നാണ് വിമര്‍ശനം. പരസ്യം വിവാദമായതോടെ ആപ്പിൾ കമ്പനിയുടെ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡൻ്റ് ടോർ മൈഹ്രെൻ ആഡ് ഏജിൽ ക്ഷമാപണം നടത്തി.

എന്താണ് പരസ്യത്തിലൂടെ ആപ്പിൾ കാണിക്കുവാനാഗ്രഹിക്കുന്നത് ?

ആപ്പിളിൻ്റെ ഏറ്റവും പുതിയ ടാബ്‌ലെറ്റിൻ്റെ കഴിവുകൾ പ്രദർശിപ്പിക്കാനാണ് പരസ്യം ലക്ഷ്യമിടുന്നത്. ടെലിവിഷൻ ഷോകൾ കാണുവാനും സംഗീതം കേൾക്കുവാനും വീഡിയോ ഗെയിമുകൾ കളിക്കുവാനും ഐപാഡ് പ്രോ വഴി സാധിക്കുന്നു. ഉപകരണത്തിൻ്റെ ഹൈലൈറ്റ് അതിൻ്റെ സ്ലിംനെസ് ആണ്. പുതിയ ടാബ്‌ലെറ്റിൻ്റെ പിച്ച് വ്യക്‌തമാണ്. എന്നാൽ വിമർശകർ പരസ്യത്തെ "ടോൺ ഡെഫ്" എന്നാണ് വിശേഷിപ്പിച്ചത്. കാമ്പെയ്‌നിൻ്റെ നിർവ്വഹണം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന് പല മാർക്കറ്റിംഗ് വിദഗ്‌ധരും അഭിപ്രായപ്പെട്ടു.

പരസ്യം തിരിച്ചടി നേരിട്ടതെന്തുകൊണ്ട് ?

നിർഭാഗ്യവശാൽ പല പ്രൊഫഷണലുകളും എഐ ടൂളുകൾ അവരുടെ ജോലി നിർവഹിക്കുന്നതിനെക്കുറിച്ച് പരിഭ്രാന്തരായിരിക്കുന്ന സമയത്താണ് പരസ്യം എത്തുന്നത്. ഒരു യന്ത്രത്താൽ സർഗാത്മകത കൊല്ലപ്പെട്ടുവെന്ന് പരസ്യം സൂചിപ്പിക്കുന്നതായി കാണുന്നവർക്ക് തോന്നി. പുതിയ പരസ്യം കാരണം ആപ്പിളിൻ്റെ പ്രശസ്തിക്ക് ഇടിവുണ്ടായി. ടെക്‌നോളജി എങ്ങനെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം നശിപ്പിക്കുന്നുവെന്നാണ് പരസ്യം കാണിക്കുന്നതെന്ന് പരാതിക്കാർ പറയുന്നു.

ക്രിയേറ്റീവ് മേഖലകളിലെ പലർക്കും മനുഷ്യ ജോലികൾ എഐ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ഭയമാണ് ഈ വിമർശനത്തിന് ആക്കം കൂട്ടിയത്. മനുഷ്യാധ്വാനം കുറച്ച് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ മാറ്റി സ്‌ഥാപിക്കാനുളള ഒരു മാർഗമായി സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്താനുളള പല ടെക്നോളജിയും ആപ്പിൾ കൊണ്ടുവന്നിട്ടുണ്ട്. അതിനൊപ്പം ആപ്പിളിൻ്റെ സമീപകാല പരസ്യം വന്നതോടുകൂടി ഈ പ്രശ്‌നത്തിന് ആക്കം കൂടി.

ആപ്പിളിൻ്റെ ക്ഷമാപണം

വ്യാഴാഴ്‌ചയാണ് ആപ്പിൾ കമ്പനി പരസ്യത്തിന് ക്ഷമാപണം നടത്തിയത്. "ആപ്പിളിൻ്റെ ഡിഎൻഎയിൽ സർഗാത്മകതയുണ്ട്. ലോകമെമ്പാടും സർഗാത്മകതയെ ശാക്‌തീകരിക്കുന്ന ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുകയെന്നത് പ്രധാനമായിട്ടുളളതാണ്," കമ്പനിയുടെ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡൻ്റ് ടോർ മൈഹ്രെൻ ആഡ് ഏജിൽ പറഞ്ഞു.

“ഉപയോക്‌താക്കൾ സ്വയം പ്രകടിപ്പിക്കുന്നവ ആഘോഷിക്കുകയും ഐപാഡിലൂടെ അവരുടെ ആശയങ്ങൾക്ക് ജീവൻ നൽകുകയും ചെയ്യുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ വീഡിയോ കൊണ്ട് ഞങ്ങളുടെ പ്രശസ്തിക്ക് കോട്ടം വന്നു. ഇങ്ങനെ ഉണ്ടായതിൽ ഞങ്ങൾ ഖേദിക്കുന്നു.

എക്‌സിലെ പ്രതികരണങ്ങൾ

1984 ൽ ആപ്പിൾ പരസ്യ രൂപത്തിൽ ഡിസ്റ്റോപ്പിയൻ ഭാവിക്കെതിരെ ധീരമായ പ്രസ്താവന പുറത്തിറക്കി. ഇപ്പോൾ നിങ്ങൾ ആ ഡിസ്റ്റോപ്പിയൻ ഭാവിയണ്. അഭിനന്ദനങ്ങൾ,” എക്‌സ് ഉപയോക്‌താവ് പരസ്യത്തിൽ കമൻ്റ് ചെയ്‌തത്.

“എന്തുകൊണ്ടാണ് ആപ്പിൾ കലകളെ തകർക്കുന്ന ഒരു പരസ്യം ചെയ്തത്?. ടെക്, എഐ എന്നതിൻ്റെ അർത്ഥം കലയെയും സമൂഹത്തെയും പൊതുവെ നശിപ്പിക്കുക എന്നാണ്. ഇത് കാര്യങ്ങളെ മികച്ചതാക്കുന്നില്ല. ഇത് നമ്മുടെ എല്ലാവരുടെയും ചെലവിൽ ചിലരെ സമ്പന്നരാക്കുന്നു. "പണത്തോടുള്ള സ്നേഹമാണ് എല്ലാ തിന്മകളുടെയും മൂലകാരണം" മറ്റൊരാള്‍ എക്‌സിൽ എഴുതി.

ആപ്പിളിൻ്റെ പുതിയ ഐപാഡ് പ്രോ

കാലിഫോർണിയ ആസ്ഥാനമായുള്ള ആപ്പിളിൻ്റെ ഏറ്റവും പുതിയ ഐപാഡ് പ്രോസ് ആൻഡ് എയേഴ്‌സ് ഈ ആഴ്‌ചയാണ് പുറത്തിറക്കിയത്. കനം കുറഞ്ഞ ഡിസൈൻ, അധിക പ്രോസസ്സിംഗ് പവറിനായി പുതിയ M4 പ്രോസസർ, തിളക്കമുള്ള മികച്ചതുമായ ഡിസ്‌പ്ലേയ്‌ക്കായി ഇരട്ട OLED പാനലുകളുമുണ്ട്.

Read More : ഇന്ത്യയിൽ ആപ്പിളിന് നല്ലകാലം: വളർച്ച രണ്ടക്കത്തിലെത്തി; സന്തോഷമുണ്ടെന്ന് ടിം കുക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.