ETV Bharat / bharat

പാകിസ്ഥാൻ ഫോൺ നമ്പറിൽ നിന്നും ആത്മഹത്യ പ്രേരണ സന്ദേശം: ഹരിയാനയിൽ യുവാവ് ജീവനൊടുക്കി - YOUTH SUICIDED IN HARYANA

ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത് പാകിസ്ഥാൻ ഫോൺ നമ്പറിൽ നിന്നും വന്ന വാട്ട്‌സ്ആപ്പ് ചാറ്റാണെന്ന് മരിച്ച യുവാവിന്‍റെ ബന്ധുക്കൾ. സംഭവം ഹരിയാനയിലെ ഫരീദാബാദ് ജില്ലയിൽ.

ആത്മഹത്യ  യുവാവ് ആത്മഹത്യ ചെയ്‌തു  HARYANA YOUTH SUICIDE CASE  YOUTH SUICIDED AFTER WHATSAPP CHAT
Representative image (ETV Bharat)
author img

By PTI

Published : Jun 8, 2024, 10:47 PM IST

ചണ്ഡീഗഢ് : ഹരിയാനയിൽ യുവാവ് ആത്മഹത്യ ചെയ്‌തു. അരുൺ (36) ആണ് മരിച്ചത്. പാകിസ്ഥാൻ ഫോൺ നമ്പറിൽ വാട്ട്‌സ്ആപ്പ് ചാറ്റ് നടത്തിയതിന് ശേഷമാണ് അരുണിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത് വാട്ട്‌സ്ആപ്പ് ചാറ്റ് ആണെന്ന് മരിച്ച യുവാവിന്‍റെ സഹോദരൻ അനൂജ് ആരോപിച്ചു. ഫരീദാബാദ് ജില്ലയിലെ നവാഡ ഗ്രാമത്തിൽ ഇന്ന് (ജൂൺ 8) പുലർച്ചെ 4.30ഓടെയാണ് സംഭവം.

ഇന്ന് പുലർച്ചെ 4.30ഓടെയാണ് അരുണിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അരുൺ പാകിസ്ഥാൻ ഫോൺ നമ്പറിൽ വാട്ട്‌സ്ആപ്പിൽ ചാറ്റ് ചെയ്‌തതായും അരുണിനെ ചാറ്റിലൂടെ ആത്‌മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതായും കണ്ടെത്തിയെന്ന് അനൂജ് ആരോപിച്ചു. അരുണിൻ്റെ സഹോദരൻ അനൂജിൻ്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also Read: പ്രിയപ്പെട്ട നായയെ അമ്മ അടിച്ചു; ആത്മഹത്യ ചെയ്‌ത് 14 വയസുകാരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.