ETV Bharat / bharat

ഇറങ്ങിച്ചെല്ലണമെന്ന് ഭീഷണി ; നിരസിച്ചതോടെ പെൺകുട്ടിയെ വീട്ടിൽ കയറി കുത്തിക്കൊന്ന് 21 കാരന്‍ - YOUTH KILLED GIRL - YOUTH KILLED GIRL

ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. കഴുത്തിലും നെഞ്ചിലും വയറ്റിലും കത്തികൊണ്ട് കുത്തേറ്റാണ് യുവതി കൊല്ലപ്പെട്ടത്.

KILLED DUE TO REJECTION OF LOVE  MURDER IN HUBBALLI  YOUNG MAN KILLED YOUNG WOMEN  പ്രണയാഭ്യർത്ഥന നിരസിച്ചതിൽ കൊല
Young man killed young women due to rejection of love (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 15, 2024, 3:07 PM IST

ഹുബ്ബള്ളി (കർണാടക) : പ്രണയാഭ്യർഥന നിരസിച്ചതിൽ ക്ഷുഭിതനായ യുവാവ് യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. വീരപുര ഗുഡി മേഖലയിൽ ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. അഞ്ജലി അംബിഗേര (20) ആണ് കൊല്ലപ്പെട്ടത്. വിശ്വ (21) ആണ് പ്രതി. വിശ്വ കഴിഞ്ഞ കുറേ നാളുകളായി അഞ്ജലിയെ ശല്യപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ യുവതി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഇയാൾ വീട്ടിലെത്തിയത്. വീട്ടുകാരുമായുള്ള വാക്കുതർക്കത്തിനൊടുവിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

"വീട്ടിലെത്തിയ യുവാവ് യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിൻ്റെ കാരണം അന്വേഷിക്കും. പ്രണയബന്ധമാണോ കൊലയ്ക്ക് കാരണമെന്ന് പരിശോധിക്കും. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ നൽകും" - ഹൂബ്ലി-ധാർവാഡ് പൊലീസ് കമ്മീഷണറും ജില്ല പൊലീസ് സൂപ്രണ്ടുമായ ഗോപാൽ ബക്കോഡ പറഞ്ഞു.

"യുവാവ് പുലർച്ചെ 5 മണിക്ക് വീട്ടിൽ വന്ന് ഞങ്ങളെ പുറത്തേക്ക് വിളിച്ചു. തുടര്‍ന്ന് സഹോദരിയോട് അവന്‍റെ കൂടെ ഇറങ്ങിച്ചെല്ലാന്‍ പറഞ്ഞു. എന്നാൽ മുത്തശ്ശിയെയും എന്നെയും ഉപേക്ഷിക്കില്ലെന്ന് അവൾ പറഞ്ഞു. അവൻ്റെ കൂടെ മൈസൂരുവിലേക്ക് പോയില്ലെങ്കില്‍ കൊല്ലപ്പെട്ട നേഹ ഹിരേമത്തിന്‍റെ ഗതിയാകുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അവൻ അവളുടെ കഴുത്തിലും നെഞ്ചിലും വയറ്റിലും കത്തികൊണ്ട് കുത്തുകയായിരുന്നു. പ്രതിയെ പിടികൂടി ശിക്ഷിക്കണം'' - കൊല്ലപ്പെട്ട അഞ്ജലിയുടെ സഹോദരി പറഞ്ഞു.

Also Read : ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്‌ത ട്യൂഷൻ അധ്യാപകൻ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.