ETV Bharat / bharat

ഗൂഗിളിൽ നെഗറ്റീവ് റിവ്യൂ നൽകി: യുവതിയുടെ ഫോൺ നമ്പർ കോൾ ഗേൾസ് വെബ്‌സൈറ്റിലിട്ട് പ്രതികാരം, പിജി മാനേജർ അറസ്‌റ്റിൽ - PG OWNER POSTED WOMAN NUMBER

ബെംഗളൂരുവിലെ പിജി ഹോസ്‌റ്റലിനെക്കുറിച്ച് നെഗറ്റീവ് റിവ്യൂ ഗൂഗിളിൽ പോസ്‌റ്റ് ചെയ്‌ത യുവതിയുടെ ഫോൺ നമ്പർ കോൾ ഗേൾ വെബ്‌സൈറ്റിൽ പോസ്‌റ്റ് ചെയ്‌ത പിജി മാനേജറെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

PG MANAGER POSTED WOMAN NUMBER  WOMAN NUMBER ON CALL GIRLS WEBSITE  കോൾ ഗേൾസ് സൈറ്റിൽ യുവതിയുടെ നമ്പർ  യുവതിയുടെ നമ്പർ കോൾ ഗേൾസ് സൈറ്റിൽ
Seshadripuram (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 9, 2024, 5:44 PM IST

ബെംഗളൂരു : കോൾ ഗേൾസ് വെബ്‌സൈറ്റിൽ യുവതിയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച പിജി മാനേജർ അറസ്‌റ്റിൽ. പിജി ഹോസ്‌റ്റലിനെക്കുറിച്ച് ഗൂഗിളിൽ നെഗറ്റീവ് റിവ്യൂ ഇട്ടതിനെ തുടർന്ന് പ്രതി പെൺക്കുട്ടിയുടെ മൊബൈൽ നമ്പർകോൾ ഗേൾസ് വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ശേഷാദ്രിപുരം പിജി ഹോസ്‌റ്റലിലെ മാനേജറായ ആനന്ദ് ശർമ്മ എന്നയാളാണ് അറസ്റ്റിലായത്.

ബെംഗളൂരു ഈസ്റ്റ് ഡിവിഷനിലെ സൈബർ ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് ക്രൈം പൊലീസ് സ്റ്റേഷനിൽ ആണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ശേഷാദ്രിപുരം പിജി ഹോസ്‌റ്റലിൽ മുറിയെടുത്ത പെൺക്കുട്ടി അവിടെത്തെ അന്തരീക്ഷം ഇഷ്‌ടപ്പെടാത്തതിനാൽ പിന്നീട് താമസം മാറാൻ തീരുമാനിച്ചു. വെക്കേറ്റ് ചെയ്‌ത യുവതി ഗൂഗിളിൽ പിജിയുടെ കുഴപ്പത്തെക്കുറിച്ച് നെഗറ്റീവ് റിവ്യൂ എഴുതി.

ഇതിൽ പ്രകോപിതനായ മാനേജർ ആനന്ദ് ശർമ്മ യുവതിയുടെ ഫോൺ നമ്പർ ഒരു കോൾ ഗേൾസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവതിക്ക് അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ വരുകയും പലരും അപമര്യാദയായി സംസാരിക്കുകയും ചെയ്‌തു. ഇതോടെ മടുത്ത യുവതി ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ സിഇഎൻ സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പ്രതിയുടെ പ്രവൃത്തി പുറത്തറിയുന്നത്.

Also Read : 'ആരുടെകൂടെ കറങ്ങാൻ പോയതാണെന്നു ചോദിച്ചു'; കണ്ടക്‌ടര്‍ മോശമായി പെരുമാറിയെന്ന് വിദ്യാർഥിനി - Conductor Misbehaved To Student

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.