ഹൈദരാബാദ് : മുൻവൈരാഗ്യത്തിന്‍റെ പേരില്‍ സിനിമ തിയേറ്ററിൽ യുവാവിന് കുത്തി പരിക്കേൽപ്പിച്ചു. വാറങ്കൽ ജില്ലയിൽ വർധന്നപേട്ടയിലെ എസ്‌വിഎസ് സിനിമാസ് തിയേറ്ററിലാണ് സംഭവം. മഹബൂബാബാദ് ജില്ലയിലെ തോരൂർ മണ്ഡലത്തിലെ അമ്മപുരം ഗ്രാമത്തിലെ കല്ലേം വിജയിയ്‌ക്കാണ് കുത്തേറ്റത്. സിനിമ ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്രതി കൃഷ്‌ണ ഇയാളെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ആക്രമണത്തിന് പിന്നാലെ സിനിമ പ്രദർശനം നിർത്തിവച്ചു. വിജയ് വർധനപുരത്ത് പഴയ ഇരുമ്പ് വ്യാപാരിയായ ഊര രാജ്‌കുമാറിന്‍റെ അടുത്ത് ഗുമസ്‌തനായി ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആറ് മാസം മുമ്പ് രാജ്‌കുമാറിന്‍റെ ഇളയ സഹോദരൻ കൃഷ്‌ണ, മകളുടെ പേരിൽ വിജയ്‌യുമായി വഴക്കിട്ടിരുന്നു. മുതിർന്നവരുടെ മുന്നിൽ പ്രശ്‌നം പരിഹരിച്ചതിനു ശേഷവും, കൃഷ്‌ണ വിജയ്‌യോട് പക പുലർത്തിയിരുന്നതായാണ് വിവരം.
ഇതിനിടെയാണ് ഇന്നലെ കൃഷ്‌ണയും സംഘവും സനിമ കാണാനെത്തിയ തിയേറ്ററില്‍ വിജയ്‌യും എത്തിയത്. സിനിമ തുടങ്ങി 15 മിനിറ്റിനുള്ളിൽ കൃഷ്‌ണ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വിജയ്‌യെ ആക്രമിക്കുകയും വിവേചനരഹിതമായി കുത്തുകയും ചെയ്‌തു. സംഭവം തടയാൻ ശ്രമിച്ച ഗന്ധം രാജ്‌കുമാറിനും പരിക്കേറ്റു. ആക്രമണത്തിന് ശേഷം പ്രതി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ഇയാലെ പൊലീസ് പിടികൂടി.
പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് സർക്കാർ ആശുപത്രിയിലെത്തിച്ചു. വിജയുടെ നില വഷളായതിനെ തുടർന്ന് എംജിഎമ്മിലേക്ക് മാറ്റുകയും ചെയ്‌തു. എസിപി നർസയ്യ, സിഐ സൂര്യപ്രകാശ്, എസ്ഐ പ്രവീൺകുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിനുപയോഗിച്ച കത്തി പിടിച്ചെടുത്തു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.