ETV Bharat / bharat

ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി വൈ എസ് ശർമിള സത്യപ്രതിജ്ഞ ചെയ്‌തു

author img

By ETV Bharat Kerala Team

Published : Jan 21, 2024, 7:34 PM IST

Y S Sharmila Takes Oaths As APCC President: ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി വൈ എസ് ശർമിള സത്യപ്രതിജ്ഞ ചെയ്‌തു.

Y S Sharmila  APCC president  വൈ എസ് ശർമിള സത്യപ്രതിജ്ഞ  എപിസിസി അധ്യക്ഷൻ
Y S Sharmila has taken oath as Andhra Pradesh Congress Committee president

വിജയവാഡ: ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി വൈ എസ് ശർമിള സത്യപ്രതിജ്ഞ ചെയ്‌തു (Y S Sharmila takes oaths as APCC president). പാർട്ടിയുടെ മുതിർന്ന നേതാക്കളും പ്രവർത്തകരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ചുമതലയേറ്റ ശർമിള, ഉത്തരവാദിത്തം ഏൽപ്പിച്ചതിനും തന്നിൽ വിശ്വാസമർപ്പിച്ചതിനും മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരോട് നന്ദി പറഞ്ഞു.

തന്‍റെ പിതാവായ വൈ എസ് രാജശേഖര റെഡ്ഡി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി രണ്ടു തവണ ചുമതലയേറ്റിട്ടുണ്ടെന്നും രണ്ട് തവണ മുഖ്യമന്ത്രിയായിട്ടുണ്ടെന്നും ശർമിള പറഞ്ഞു. ഇപ്പോൾ രാജശേഖര റെഡ്ഡിയുടെ മകളായ തന്നിൽ വിശ്വാസമർപ്പിച്ച കോൺഗ്രസിലെ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ പാർട്ടിയുടെ ഉത്തരവാദിത്വം തന്നിൽ ഏൽപ്പിച്ചിരിക്കുകയാണെന്നും ശർമിള കൂട്ടിച്ചേർത്തു.

ചുമതലയേറ്റ ശർമിള തന്‍റെ സഹോദരനും മുഖ്യമന്ത്രിയുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപിക്കും, പ്രധാന പ്രതിപക്ഷമായ ടിഡിപിക്കും എതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.(Y S Sharmila against YSRCP and TDP) നിലവിലെ ഭരണപക്ഷമായ വൈഎസ്ആർസിപിയുടെയും അതിനു മുമ്പ് ഭരിച്ച ടിഡിപിയുടെയും ഭരണത്തിന് കീഴിൽ ആന്ധ്രാപ്രദേശിൽ ഒരു വികസനവും ഉണ്ടായിട്ടില്ലെന്ന് ശർമിള ആരോപിച്ചു. കൂടാതെ രണ്ട് സർക്കാരിന്‍റെയും ഭരണം സംസ്ഥാനത്തെ ഏകദേശം 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലേക്ക് തള്ളിവിട്ടെന്നും ശർമിള കൂട്ടിച്ചേർത്തു.

നിലവിൽ സർക്കാരിന് റോഡുകൾ സ്ഥാപിക്കാനോ ജീവനക്കാർക്ക് ശമ്പളം നൽകാനോ പോലും ഫണ്ട് തികയുന്നില്ലെന്ന് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഒരു നഗരത്തിന് പോലും മെട്രോ സൗകര്യമില്ല. ദളിതർക്കെതിരായ അതിക്രമങ്ങളും അനധികൃത മണൽ മാഫിയയും ആന്ധ്രാപ്രദേശിൽ ഇരട്ടിയായതായി ശർമിള പറഞ്ഞു.

സംസ്ഥാനം വിഭജിച്ചിട്ട് 10 വർഷമായിട്ടും പ്രത്യേക പദവി ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ ജഗൻ മോഹൻ റെഡ്ഡി സംസ്ഥാനത്തിന്‍റെ പ്രത്യേക പദവിക്ക് വേണ്ടി പോരാടിയെന്നും, എന്നാൽ ഭരണപക്ഷത്തെത്തിയപ്പോൾ അദ്ദേഹം ഇക്കാര്യം മറന്നുവെന്നും ശർമിള പറഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കാത്തതിൽ വൈഎസ്ആർസിപിക്കും ടിഡിപിക്കും തുല്യ പങ്കുണ്ടെന്നും ഇരു പാർട്ടികളും ബിജെപിക്ക് കീഴടങ്ങി ഒരു നാണയത്തിന്‍റ ഇരു വശങ്ങളായി മാറിയെന്നും കുറ്റപ്പെടുത്തി.

10 വർഷമായി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിയെയും എപിസിസി അധ്യക്ഷൻ രൂക്ഷമായി വിമർശിച്ചു (Y S Sharmila against BJP ). രാജ്യത്ത് പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് വാഗ്‌ദാനം നൽകിയിരുന്നെങ്കിലും പാർട്ടി ഈ കാലഘട്ടത്തിൽ ആന്ധ്രാപ്രദേശിൽ ഒരു ലക്ഷം തൊഴിലവസരങ്ങളെങ്കിലും സൃഷ്‌ടിച്ചോ എന്നും ചോദിച്ചു. വൈഎസ്ആർസിപിയും ടിഡിപിയും ബിജെപിയെ പിന്തുണക്കുന്നതിനാൽ, ഇരു പാർട്ടിക്കുമുള്ള ഏത് വോട്ടും ബിജെപിക്കുള്ള വോട്ടായിരിക്കുമെന്നും ശർമിള പറഞ്ഞു.

ഒരു ക്രിസ്ത്യാനിയായിട്ടും ജഗൻ മോഹൻ റെഡ്ഡി മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ മൗനം പാലിച്ചതായി ആരോപിച്ചു. തന്‍റെ പിതാവ് രാജശേഖര റെഡ്ഡിയുടെ എല്ലാ ആരാധകരോടും കോൺഗ്രസിൽ ചേരാൻ ശർമിള ആഹ്വാനം ചെയ്‌തു. അടുത്തിടെ വൈഎസ്ആർസിപി വിട്ട മംഗളഗിരി എംഎൽഎ രാമകൃഷ്‌ണ റെഡ്ഡി കോൺഗ്രസിൽ ചേർന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.