രുദ്രപൂർ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ ഉദ്ദം സിങ്ങ് നഗർ ജില്ലയിൽ വിവാഹ തട്ടിപ്പ് നടത്തിയ യുവതിയ്ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ഒന്നിലധികം ആളുകളെയാണ് യുവതി വിവാഹം തട്ടിപ്പ് നടത്തി കബളിപ്പിച്ചത്. ഇവരുമായി ബന്ധം പുലർത്തിയ ആളുകളെ കണ്ടെത്തുന്നതിനായുള്ള വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണ് ജില്ലയിലെ ആരോഗ്യ വകുപ്പ്.
യുവതി എച്ച്ഐവി ബാധിതയാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിലും ചികിത്സ തേടാൻ അവർ തയ്യാറായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. നിരവധി തവണ യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.
തട്ടിപ്പ് കേസിൽ ഉത്തർപ്രദേശിൽ വച്ച് അറസ്‌റ്റിലായതിന് ശേഷമാണ് യുവതി ചികിത്സ തേടിയത്. യുവതിയുമായി സമ്പർക്കം പുലർത്തിയവർ പരിശോധനയ്ക്ക് വിധേയമാകണമെന്നും ആവശ്യമെങ്കിൽ വൈദ്യസഹായം തേടണമെന്നും ആരോഗ്യ പ്രവർത്തകർ നിർദേശിച്ചു.
Also Read: യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി; കാസർകോട് സ്വദേശിനിക്കെതിരെ കേസ്