അഹമ്മദാബാദ്: എട്ട് വർഷത്തെ ബന്ധം അവസാനിപ്പിച്ചതിൽ മനംനൊന്ത് കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ജുഹാപുരയിലെ ആയിഷ മസ്‌ജിദ് സ്വദേശി മെഹ്‌സാബിൻ ചുവാരയാണ് (40 വയസ്) അഹമ്മദാബാദ് മുനിസിപ്പൽ ട്രാൻസ്‌പോർട്ട് സർവീസിലെ ബസ് കണ്ടക്‌ടറായ രാകേഷ് ബ്രഹ്മഭട്ടിന് (51 വയസ്) നേരെ ആസിഡ് ആക്രമണം നടത്തിയത്. ശനിയാഴ്‌ച (28/01/2024) രാത്രിയോടെ അഹമ്മദാബാദിലാണ് സംഭവം.
രാകേഷ് ബ്രഹ്മഭട്ട് പ്രതി മെഹ്‌സാബിൻ ചുവാരയുമായി എട്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് കലുപൂർ പൊലീസ് അറിയിച്ചു. 26 വർഷമായി അഹമ്മദാബാദ് മുനിസിപ്പൽ ട്രാൻസ്‌പോർട്ട് സർവീസിലെ ജോലിക്കാരനായ ബ്രഹ്മഭട്ട് ബാപ്പുനഗറിലെ എവറസ്റ്റ് സൊസൈറ്റിയിലെ താമസക്കാരനാണ്. നിലവിൽ കലുപൂരിലെ അഹമ്മദാബാദ് റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള കൺട്രോൾ ക്യാബിനിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.
ചുവാര പതിവായി യാത്ര ചെയ്‌തിരുന്ന ബസിൽ വച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. താമസിയാതെ ഇരുവരും പ്രണയത്തിലായി. ഇരുവരും എട്ടുവർഷത്തോളം ബന്ധം തുടർന്നുവെങ്കിലും ബ്രഹ്മഭട്ടിന്‍റെ ഭാര്യ അവരുടെ ബന്ധം അറിയാനിട വന്നതോടെ ബ്രഹ്മഭട്ടിന് ചുവാരയുമായി പിരിയേണ്ടി വന്നു. ഇതില്‍ രോഷാകുലയായ പ്രതി ആസിഡ് ആക്രമണത്തിലൂടെ പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു (They ended their eight-year relationship after Brahmbhatt's wife found out).
ശനിയാഴ്‌ച വൈകിട്ട് കൺട്രോൾ ക്യാബിനിൽ ബ്രഹ്മഭട്ടിനെ തനിച്ച് കിട്ടിയ സമയത്താണ് ബന്ധം വേർപെടുത്തിയതിനെ ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടാകുന്നത്. തുടര്‍ന്ന് ചുവാര പ്ലാസ്റ്റിക് കാനില്‍ സൂക്ഷിച്ച ആസിഡ് ബ്രഹ്മഭട്ടിന്‍റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
ബ്രഹ്മഭട്ടിന്‍റെ മുഖത്തും, സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റു. ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ ആളുകൾ ഇയാളെ ഉടനെ അംദുപുരയിലെ ജിസിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റകൃത്യം നടന്ന സമയത്ത് ചുവാരയ്‌ക്കൊപ്പം മിത് ശർമ്മ എന്നയാളും ഉണ്ടായിരുന്നുവെന്നും അയാളാണ് കാൻ കൈമാറിയതെന്നും ബ്രഹ്മഭട്ട് തന്‍റെ പരാതിയില്‍ പറയുന്നു. എന്നാല്‍ കുറ്റകൃത്യം നടന്ന സമയത്ത് ശർമ്മയുടെ സാന്നിദ്ധ്യം സ്ഥാപിക്കാൻ തെളിവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം (Chhuvara has been arrested).
"ചുവാരയുടെ ഫേസ്ബുക്ക് സുഹൃത്തുക്കളിൽ ഒരാളാണ് ശർമ്മ, സെൽ ഫോൺ ലൊക്കേഷൻ അനുസരിച്ച്, കുറ്റകൃത്യം നടന്ന സ്ഥലത്ത് അദ്ദേഹം ഉണ്ടായിരുന്നില്ല," കലുപൂർ പൊലീസ് ഇൻസ്പെക്‌ടർ എസ്എ കർമൂർ പറഞ്ഞു. ചുവാരയെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.