ETV Bharat / bharat

പൊതു ടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതില്‍ തര്‍ക്കം; അയല്‍വാസിയെ കുത്തി കൊലപ്പെടുത്തി 15കാരി - Woman stabbed to death by girl - WOMAN STABBED TO DEATH BY GIRL

കുടിവെള്ളത്തര്‍ക്കത്തില്‍ ഒരു സ്‌ത്രീയ്ക്ക് ജീവന്‍ നഷ്‌ടമായി. സംഭവം ഡല്‍ഹിയില്‍. പതിനഞ്ചുകാരി പിടിയില്‍.

WOMAN STABBED TO DEATH  WATER DISPUTE  SHAHDARA AREA  കുടിവെള്ളത്തര്‍ക്കം
Woman stabbed to death by minor girl over water dispute in Delhi's Shahdara area
author img

By ETV Bharat Kerala Team

Published : Apr 14, 2024, 6:08 PM IST

ന്യൂഡല്‍ഹി : കുടിവെള്ളം സംബന്ധിച്ച തര്‍ക്കത്തില്‍ ഒരു സ്‌ത്രീയ്ക്ക് ജീവന്‍ നഷ്‌ടമായി. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ ഷഹദരാസ് ഫാര്‍ഷ് ബസാറിലാണ് സംഭവം. സ്‌ത്രീയെ കുത്തിക്കൊല്ലുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോണി (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മരിച്ച സ്‌ത്രീയുടെ ഭര്‍ത്താവ് തന്നെയാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ വിളിച്ചറിയിച്ചത്. ഒരു പെണ്‍കുട്ടി തന്‍റെ ഭാര്യയെ കുത്തി വീഴ്‌ത്തുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസില്‍ പറഞ്ഞത്. പൊലീസെത്തുമ്പോള്‍ കയ്യിലും വയറ്റിലും മുറിവേറ്റ നിലയിലാണ് സ്‌ത്രീയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നത് സംബന്ധിച്ച് സോണിയും അവരുടെ ഭര്‍ത്താവ് സത്‌ബീറും അയല്‍ക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഈ വഴക്കിനിടെ സോണി അയല്‍ക്കാരിയായ പതിനഞ്ചുകാരിയുടെ മുഖത്തടിച്ചു. കുട്ടിയെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

Also Read: സിഡ്‌നിയിലെ ഷോപ്പിങ് സെന്‍ററില്‍ കൂട്ടക്കൊല; അഞ്ച് പേരെ കുത്തിക്കൊന്നു, പിഞ്ചു കുഞ്ഞിനടക്കം പരിക്ക്

മരിച്ച സോണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.