ETV Bharat / bharat

കൊയിലാണ്ടിയിലെ കൊലപാതകം; സിപിഎമ്മിന്‍റെ വ്യാജ പ്രചരണത്തിനെതിരെ പരാതി നൽകും: എം ടി രമേശ് - ആർഎസ്എസ്

സിപിഎം ലോക്കൽ സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തിൽ ആർഎസ്എസിനും ബിജെപിയ്ക്കും എതിരെയുണ്ടായ വ്യാജ പ്രചരണത്തിനെതിരെ പരാതി നൽകുമെന്ന് എം ടി രമേശ്

Koyilandy Murder  CPM  M T Ramesh  ആർഎസ്എസ്  ബിജെപി
will-take-legal-action-against-cpm-leaders-for-propagating-fake-news-says-m-t-ramesh
author img

By ETV Bharat Kerala Team

Published : Feb 23, 2024, 8:08 PM IST

Updated : Feb 23, 2024, 8:46 PM IST

കൊയിലാണ്ടിയിലെ കൊലപാതകം; സിപിഎമ്മിന്‍റെ വ്യാജ പ്രചരണത്തിനെതിരെ പരാതി നൽകും: എം ടി രമേശ്

കോഴിക്കോട് : കൊയിലാണ്ടിയിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ആർഎസ്എസിനും ബിജെപിയുടെയും തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. കോഴിക്കോട് മാരാർജി ഭവനു മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണത്തിലൂടെ നാട്ടിൽ കലാപം ഉണ്ടാക്കാൻ ഉള്ള അന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു സിപിഎമ്മിന്‍റെ നേതാക്കൾ ചെയ്‌തത്. കോഴിക്കോട് ജില്ലയിലുടനീളം ആർഎസ്എസ് ബിജെപി പ്രവർത്തകർക്കെതിരെ സിപിഎം പ്രവർത്തകർ കൊലവിളി പ്രകടനമാണ് നടത്തിയത്. ഇത്തരത്തിൽ അങ്ങേയറ്റം പ്രകോപനപരമായ കൊലവിളി പ്രകടനം നടത്താൻ പ്രേരിപ്പിച്ചത് നേതാക്കന്മാരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണെന്നും
എം ടി രമേശ് ആരോപിച്ചു.

കൊലപാതകം നടന്ന ഉടൻതന്നെ പൊലീസിന് പ്രതിയെ കിട്ടിയിരുന്നില്ലെങ്കിൽ ഈ ജില്ലയിലാകെ തന്നെ കലാപ അന്തരീക്ഷം സൃഷ്‌ടിക്കുമായിരുന്നെന്നും എംടി രമേശ് പറഞ്ഞു. എല്ലായിടത്തും ബിജെപി ആർഎസ്എസ് പ്രവർത്തകരെ ആക്രമിക്കുന്നതിനുള്ള വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്നാൽ ആ വലിയ ഗൂഢാലോചനയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതിലൂടെ ഇല്ലാതായത്.

അതുകൊണ്ട് ഇത്തരം വ്യാജ വാർത്ത പ്രചരിപ്പിക്കുകയും കലാപാഹ്വാനത്തിന് നേതൃത്വം കൊടുക്കുകയും ചെയ്‌ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്ത ഒരു ക്ഷേത്ര ഉത്സവത്തിന് ഇടയിൽ കൊലപാതകം നടന്നപ്പോൾ തന്നെ കൊലപാതകിയെ പൊലീസിന് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. അങ്ങനെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ പോലും പാർട്ടിയുടെ കീഴിലുള്ള ചാനലിൽ അടക്കം വലിയ ദുഷ്പ്രചരണമാണ് നടന്നതെന്നും എം ടി രമേശ് ആരോപിച്ചു.

പ്രതിയെ തിരിച്ചറിഞ്ഞിട്ടും സിപിഎമ്മിന്‍റെ ഒരു സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ മെമ്പർ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം ഇടുക. എംഎൽഎമാരും ആർഎസ്എസിനെയും ബിജെപിയെയും പ്രതിക്കൂട്ടിൽ ആക്കുക, പ്രതികരിക്കാനും പ്രതിഷേധിക്കാനും ആഹ്വാനം നൽകുക ഇതെല്ലാം ആസൂത്രിതമാണ് എം ടി രമേശ് കൂട്ടിചേർത്തു.

Last Updated : Feb 23, 2024, 8:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.