ന്യൂഡൽഹി : ധാക്കയിൽ നിന്ന് പലായനം ചെയ്‌ത് ഡൽഹിയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് മുന്നിലെ പ്രതിസന്ധികള്‍ തുടരുന്നു. കുറ്റവിജാരണയ്ക്കും മറ്റുമായി ഷെയ്‌ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ പുതിയ ഇടക്കാല സർക്കാർ.
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കുറ്റവാളികളെ കൈമാറാന്‍ ഉടമ്പടി നിലവിലുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകനായ അശ്വനി ദുബേ ചൂണ്ടിക്കാട്ടുന്നു. കുറ്റവാളിയെ കൈമാറുന്നതിന് കോടതിയിൽ നിന്നുള്ള അറസ്റ്റ് വാറണ്ട് മാത്രം മതിയാകുമെന്നും കുറ്റവാളിക്കെതിരെയുള്ള തെളിവ് ആവശ്യമില്ലെന്നും ആ കൈമാറ്റ ഉടമ്പടിയിലെ ആർട്ടിക്കിൾ 10 പറയുന്നതായും അശ്വിനി ദുബേ ചൂണ്ടിക്കാട്ടുന്നു.
ഷെയ്‌ഖ് ഹസീനയെ നാടുകടത്താൻ ഈ ഉടമ്പടി നടപ്പാക്കാനാണ് ഇടക്കാല സർക്കാർ ഉദ്ദേശിക്കുന്നത്. എന്നിരുന്നാലും, ഇതേ ഉടമ്പടിയുടെ ആർട്ടിക്കിൾ 7 പ്രകാരം ഇന്ത്യക്ക് അഭ്യർഥന നിരസിക്കാം. കൈമാറല്‍ ആവശ്യപ്പെടുന്ന വ്യക്തിയെ രാജ്യത്തെ കോടതിയിൽ കൈമാറൽ കുറ്റത്തിന് വിചാരണ ചെയ്യപ്പെടുകയാണെങ്കിൽ മാറാനുള്ള അഭ്യർഥന ആ രാജ്യത്തിന് നിരസിക്കാമെന്ന് ഉടമ്പടിയുടെ ആർട്ടിക്കിൾ 7 പറയുന്നതെന്ന് ദുബേ ചൂണ്ടിക്കാട്ടുന്നു.
മതിയായ കാരണങ്ങളില്ലെങ്കില്‍ കൈമാറൽ നിരസിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ദുബേ ചൂണ്ടിക്കാട്ടി. ഷെയ്ഖ് ഹസീനയുടെ കൈമാറ്റം ഇന്ത്യ സമ്മതിക്കുന്നതിനായി യൂനുസ് സർക്കാരിന് ശക്തമായ വാദം ഉന്നയിക്കേണ്ടതുണ്ടെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.