ETV Bharat / bharat

'കുടിക്കാനൊരു തുള്ളി വെള്ളം കിട്ടാനില്ല', വലഞ്ഞ് ബെംഗളൂരു നഗരം - Water Shortage In Bengaluru

ബെംഗളൂരു നഗരത്തില്‍ കുടിവെള്ളം കിട്ടാക്കനി. വേനൽ കൂടുതൽ രൂക്ഷമാകുന്നതിനാൽ കുടിവെള്ളക്ഷാമം തുടരുമെന്ന് റിപ്പോർട്ട്.

Water Shortage  Bengaluru  Water Scarcity  Bengaluru karnataka
ജലക്ഷാമത്തില്‍ വലഞ്ഞ് ബെംഗളൂരു
author img

By ETV Bharat Kerala Team

Published : Mar 16, 2024, 1:28 PM IST

ജലക്ഷാമത്തില്‍ വലഞ്ഞ് ബെംഗളൂരു

ബെംഗളൂരു (കർണാടക) : ഇന്ത്യയുടെ സിലിക്കൺ നഗരമായ ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷം. 'വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്ര' എന്നാണല്ലോ പറയുന്നത്. ബെംഗളൂരു നഗരത്തിന് വെള്ളം കിട്ടാക്കനിയാണ്. നിത്യോപയോഗത്തിന് പോലും ജലം ലഭിക്കാത്ത അവസ്ഥയാണ്.

അവശ്യ ജലവിതരണം ഉറപ്പാക്കുമെന്ന പ്രതീക്ഷയിൽ നിരവധി നഗരവാസികൾ RO വാട്ടർ പ്ലാന്‍റിന് പുറത്ത് ഒഴിഞ്ഞ ക്യാനുകളുമായി ക്യൂ നിൽക്കുന്ന സ്ഥിതിയാണ് ബെംഗളൂരുവില്‍. ഭൂഗർഭജലം കുറയുകയും കർണാടക തലസ്ഥാന നഗരിയിൽ മൂവായിരത്തിലധികം കുഴൽക്കിണറുകൾ വറ്റിവരണ്ടതുമാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത്.

കുടിവെള്ളം ലഭിക്കുന്നത് കുറവാണെന്നും, കാവേരി നദിയിലെ ജലം ആഴ്‌ചയില്‍ ഒന്നോ രണ്ടോ തവണ മാത്രമേ വിതരണം ചെയ്യാറുള്ളുവെന്നും പ്രദേശവാസികൾ പറഞ്ഞു. മാത്രമല്ല പ്രദേശത്ത് മഴ ലഭിക്കുന്നില്ല അതിനാൽ ഭൂഗർഭജലമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

നഗരം ജലപ്രതിസന്ധിയോട് പോരാടുന്നതിനാൽ, നിരവധി ഐ ടി പ്രൊഫഷണലുകൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വെള്ളം ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും ഉചിതമായ കാര്യം അതാണെന്നും, ജലം വീട്ടിൽ നിന്നും ലഭിക്കുമെന്നും, ഇതിലൂടെ സമയവും ജലവും ലാഭിക്കാമെന്നും ഐടി ജീവനക്കാർ പറയുന്നത്.

ജീവനക്കാർ ഓഫീസുകളില്‍ പോവുകയാണെങ്കില്‍ കൂടുതൽ വെള്ളം ചിലവാകുമെന്നും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തന്നെയാണ് നല്ലതെന്നും അവർ കൂട്ടിച്ചേർത്തു. ജലക്ഷാമം മൂലം വർക്ക് ഫ്രം ഹോം ഞങ്ങൾക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല എന്നും ഐടി ജീവനക്കാർ കൂട്ടിച്ചേർത്തു.

കർണാടകയിലെ ജലക്ഷാമത്തിന്‍റെ പേരിൽ കോൺഗ്രസും ബിജെപിയും ആരോപണങ്ങൾ ആവർത്തിക്കുകയാണ്. കർണാടക ഭരിക്കുന്ന പാർട്ടി കാവേരി ജലം തമിഴ്‌നാട്ടിലേക്ക് തിരിച്ചുവിടുകയും സ്വന്തം സംസ്ഥാനത്തെ ജലപ്രതിസന്ധി കൂടുതൽ വഷളാക്കുകയും ചെയ്‌തുവെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചു. ബിജെപി പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി വാദിച്ചു. തമിഴ്‌നാടിന് വെള്ളം വിട്ടുനൽകുന്നുവെന്ന് ബിജെപി ആരോപിക്കുന്നത് കള്ളമാണ്. വെള്ളമുണ്ടെങ്കിൽ മാത്രമേ നമുക്ക് വെള്ളം തുറന്നുവിടാൻ കഴിയൂ. തമിഴ്‌നാട് ആവശ്യപ്പെട്ടാലും കേന്ദ്രം ഞങ്ങളോട് വെള്ളം വിട്ടുനൽകാൻ പറഞ്ഞാലും ഞങ്ങൾ അത് ചെയ്യില്ല," എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിലവിലുള്ള ജലക്ഷാമത്തെ രാഷ്‌ട്രീയവത്‌കരിക്കുന്നതില്‍ ബിജെപിയെ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വിമർശിച്ചു. ബെംഗളൂരുവിലെ ജലക്ഷാമം സൃഷ്‌ടിച്ചത് ബിജെപിയാണെന്ന് അദ്ദേഹം ആരോപിച്ചു. മാത്രമല്ല ബെംഗളൂരുവിന് വെള്ളം നൽകുന്നതിനാണ് ഞങ്ങളുടെ മുൻഗണന എന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ക്യാബിനറ്റ് മന്ത്രിമാർ എന്നിവരും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും സെക്രട്ടറിമാരും ചേർന്ന് മാർച്ച് 5 ന് ബെംഗളൂരുവിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നിർണായക യോഗം ചേർന്നിരുന്നു. സംസ്ഥാനത്തുടനീളമുള്ള വാട്ടർ ടാങ്കർ ഉടമകൾക്ക് സമയപരിധി ദിവസമായ മാർച്ച് 7 ന് മുമ്പ് അധികാരികളുടെ അടുത്ത് രജിസ്‌റ്റർ ചെയ്‌തില്ലെങ്കിൽ സർക്കാർ അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഈ വർഷം വേനൽ കൂടുതൽ രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, സർക്കാർ നടത്തിയ വിലയിരുത്തൽ പ്രകാരം, കർണാടകയിലുടനീളമുള്ള 7,082 ഗ്രാമങ്ങളും ബെംഗളൂരു അർബൻ ജില്ലയിൽ ഉൾപ്പെടെ 1,193 വാർഡുകളും വരും മാസങ്ങളിൽ കുടിവെള്ളക്ഷാമത്തിന് ഇരയാകുമെന്നാണ് റിപ്പോർട്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.