ഹൈദരാബാദ്: തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്ന വിശദീകരണവുമായി ബിആര്‍എസ് മുന്‍ എംഎല്‍എ ആരുരി രമേഷ് രംഗത്ത് . വാറങ്കല്‍ സീറ്റ് സംബന്ധിച്ച തര്‍ക്കമാണ് തെലങ്കാനയിലെ നാടകീയ രാഷ്‌ട്രീയ നീക്കങ്ങളിലേക്ക് നയിച്ചത്. സംഭവങ്ങളുടെ തുടക്കം ഇങ്ങനെ(Warangal MP)
വാറങ്കല്‍ ലോക്‌സഭ സീറ്റ് സംബന്ധിച്ച് ബിആര്‍എസും ബിജെപിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടത്തിലായിരുന്നു. ബിആര്‍എസ് മുന്‍ എംഎല്‍എ ആരുരി രമേഷ് ബിജെപിക്ക് വേണ്ടി പ്രചാരണം തുടങ്ങിയിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം അമിത്‌ഷായെ കണ്ടെന്ന അഭ്യൂഹങ്ങള്‍ കൂടി ശക്തമായതോടെ ബിആര്‍എസ് ജാഗരൂകരായിരുന്നു( BRS and BJP).
ഈ പശ്ചാത്തലത്തിലാണ് ആരുരി ഒരു വാര്‍ത്താസമ്മേളനം വിളിച്ചത്. ഹനുമകോണ്ടയിലെ വസതിയില്‍ ഇന്നായിരുന്നു വാര്‍ത്താസമ്മേളനം. ഇതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആരുരിയുടെ വസതിയിലെത്തിയ ബിആര്‍എസ് നേതാക്കളായ എറബെല്ലി ദയാകര്‍ റാവു, എംഎല്‍സി ബസ്വരാജുശരയ്യ തുടങ്ങിയവര്‍ ചേര്‍ന്ന്അദ്ദേഹത്തെ ബലമായി ഒരു കാറില്‍ കയറ്റി ഹൈദരാബാദിലേക്ക് കൊണ്ടുപോയി. ആരുരിയുടെ അനുയായികള്‍ തടയാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ഒടുവില്‍ ബിആര്‍എസ് നേതാക്കള്‍ അദ്ദേഹത്തെ കൊണ്ടുപോകുക തന്നെ ചെയ്‌തു(Aruri Ramesh).
വിവരമറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ പെമ്പാര്‍ത്തിയില്‍ വച്ച് അദ്ദേഹത്തെ കൊണ്ടുപോയ വാഹനം തടഞ്ഞു. വീണ്ടും സംഘര്‍ഷമുണ്ടായി. ഇരുപക്ഷവും തമ്മിലുണ്ടായ പിടിവലിക്കിടയില്‍ ആരുരിയുടെ ഷര്‍ട്ട് കീറി. ബിആര്‍എസ് നേതാക്കള്‍ക്കൊപ്പം ഒരുപാര്‍ട്ടി യോഗത്തിന് വന്നതാണെന്ന് പിന്നീട് ഇദ്ദേഹം പറഞ്ഞു. തന്‍റെ പാര്‍ട്ടി നേതാക്കള്‍ തന്നെ കൊണ്ടുപോയാല്‍ അതെങ്ങനെ തട്ടിക്കൊണ്ടു പോകലാകുമെന്നും ആരുരി ചോദിച്ചു.