ETV Bharat / bharat

ലൈംഗിക ബന്ധത്തിന് വഴങ്ങിയാല്‍ പരീക്ഷയില്‍ ജയിപ്പിക്കുമെന്ന് അധ്യാപകന്‍; പരാതിയുമായി വിശ്വഭാരതിയിലെ വിദ്യാര്‍ഥിനികള്‍ - Visva Bharati Sexual Harassment - VISVA BHARATI SEXUAL HARASSMENT

പരാതി വിശ്വഭാരതിയിലെ ഗസ്റ്റ് ലക്‌ച്ചര്‍ക്കെതിരെ. വാട്‌സ്‌ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്നും വിദ്യാര്‍ഥിനികള്‍.

VISVA BHARATISEXUAL HARASSMENT  PROFESSOR SEXUAL HARASSMENT  VISVA BHARATI CASES  SEXUAL HARASSMENT CASE
visva-bharati-professor-sexual-harassment
author img

By ETV Bharat Kerala Team

Published : Mar 31, 2024, 10:16 AM IST

കൊല്‍ക്കത്ത : സെമസ്റ്റര്‍ പരീക്ഷയില്‍ വിജയിക്കാന്‍ സഹായം വാഗ്‌ദാനം ചെയ്‌ത് പകരം ലൈംഗിക ബന്ധം ആവശ്യപ്പെട്ട വിശ്വഭാരതിയിലെ ഗസ്റ്റ് ലക്‌ച്ചര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍. പേര്‍ഷ്യന്‍, ഉറുദു, ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗങ്ങളിലെ മൂന്ന് പെണ്‍കുട്ടികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. ഇയാള്‍ വാട്‌സ്‌ആപ്പ് വഴി അശ്ലീല സന്ദേശം അയച്ചതായും ശരീരത്തില്‍ സ്‌പര്‍ശിച്ചതായും വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു.

വിദ്യാര്‍ഥിനികള്‍ സര്‍വകലാശാല ആഭ്യന്തര പരാതി കമ്മിറ്റിയെ സമീപിച്ചാല്‍ പരാതി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വഭാരതി അധികൃതര്‍ അറിയിച്ചു. ലൈംഗിക ബന്ധത്തിന് വഴങ്ങിയാല്‍ സെമസ്റ്റര്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ സഹായിക്കാമെന്നായിരുന്നു അധ്യാപകന്‍ പറഞ്ഞത് എന്ന് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മാര്‍ച്ച് 28നാണ് ശാന്തിനികേതന്‍ പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിനികളുടെ പരാതി രജിസ്റ്റര്‍ ചെയ്‌തത്.

Also Read: കല്യാണച്ചതി; സൗദിയില്‍ ഹൈദരാബാദി സ്വദേശിനിക്ക് ഭര്‍ത്താവില്‍ നിന്ന് കൊടിയ പീഡനം

അതേസമയം, താന്‍ അത്തരമൊരു പ്രവൃത്തി ചെയ്‌തിട്ടില്ലെന്നാണ് അധ്യാപകന്‍ പറയുന്നത്. തന്നെ കുടുക്കാനുള്ള ശ്രമം നടക്കുകയാണെന്നും അധ്യാപകന്‍ ആരോപിച്ചു. തനിക്കെതിരെ ഇത്തരമൊരു ആരോപണം ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.