ഹൈദരാബാദ്: സീത എന്ന പെണ്‍സിംഹത്തെയും അക്ബര്‍ എന്ന ആണ് സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിച്ച നടപടിയെ ചോദ്യം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് കോടതിയില്‍. പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലാണ് ഒന്നിച്ച് പാര്‍പ്പിച്ചത്. പശ്ചിമബംഗാള്‍ വനം വകുപ്പാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്(VHP Moves Calcutta HC).
കഴിഞ്ഞ ദിവസമാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പായ്ഗുഡി സര്‍ക്യൂട്ട് ബെഞ്ചില്‍ വനംവകുപ്പ് നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ ഈ മാസം 20ന് വാദം നടക്കും. ഈ മാസം പതിമൂന്നിന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് ബംഗാളിലെ സഫാരി പാര്‍ക്കിലെത്തിച്ച സിംഹ ദമ്പതികളുടെ പേര് മാറ്റിയത് നേരത്തെ വിവിധ രാഷ്ട്രീയ കക്ഷികളും സന്നദ്ധ സംഘടനകളും ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഇവര്‍ കത്തയക്കുക പോലുമുണ്ടായി. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക് നീങ്ങിയിരുന്നു(sita akbar together).
സീതയെയും അക്ബറിനെയും ഒന്നിച്ച് പാര്‍പ്പിക്കുന്നത് ഹിന്ദുത്വത്തെയും സനാതന ധര്‍മ്മത്തെയും അവഹേളിക്കലാണെന്ന് വിഎച്ച്പി തങ്ങളുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് പേരിട്ടത് സംസ്ഥാന വനം വകുപ്പാണെന്നും വിഎച്ച്പി പറയുന്നു. ഇവയുടെ പേര് മാറ്റണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്(Safari Park).
നാല് ദിവസം മുമ്പാണ് ത്രിപുരയില്‍ നിന്ന് സിംഹങ്ങളെ സിലിഗുഡി സഫാരി പാര്‍ക്കില്‍ എത്തിച്ചതെന്ന് വനംവകുപ്പ് ഈ വിവാദങ്ങളോട് പ്രതികരിച്ചു. സഫാരി പാര്‍ക്കില്‍ എത്തിച്ച ശേഷം ഇവയുടെ പേര് മാറ്റിയിട്ടില്ലെന്നും വനംവകുപ്പ്് അധികൃതര്‍ വിശദീകരിക്കുന്നു. വാത്മീകി രാമായണത്തിലെ ഹിന്ദു ദേവതയായ സീതയുടെ പേരുള്ള പെണ്‍സിംഹത്തെയും മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ പേരുള്ള ആണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കുന്നത് ശരിയല്ലെന്നാണ് വലതു പക്ഷ സംഘടനയായ വിഎച്ച്പിയുടെ കണ്ടെത്തല്‍.
Also Read: പശുവിനെ കശാപ്പു ചെയാന്‍ പണം നല്കി; വിഎച്ച്പി മൊറാദാബാദ് തലവൻ അറസ്റ്റിൽ