ETV Bharat / bharat

വിമാനത്താവള ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്‌ത്രീകളുടെ വസ്‌ത്രം ധരിച്ച് - Airport official found dead

വിമാനത്താവള ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് പൊട്ടും ലിപ്‌സ്റ്റികും അണിഞ്ഞ്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.

dressed in womans clothes  വിമാനത്താവള ഉദ്യോഗസ്ഥന്‍  Suicide  Airport officer suicide
പ്രതീകാത്മക ചിത്രം (ETV Bharat)
author img

By PTI

Published : Jun 25, 2024, 3:31 PM IST

രുദ്രാപൂര്‍: വിമാനത്താവള ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ആശിഷ് ചൗസാലി എന്നയാളെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌ത്രീകളുടെ വസ്‌ത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം.

ഉത്തരാഖണ്ഡിലെ ഉധംസിങ് നഗറില്‍ വിമാനത്താവളത്തിന് സമീപമുള്ള കെട്ടിടത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്. പൊട്ടും ലിപ്‌സ്‌റ്റികും മറ്റും അണിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് എന്നും ഉധംസിങ് നഗര്‍ എസ്‌പി മനോജ് കത്യാല്‍ പറഞ്ഞു. പ്രഥമദൃഷ്‌ട്യാ ഇതൊരു ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ നിഗമനം. എന്നാല്‍ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.

ഞായറാഴ്‌ച രാത്രി ഒരു സുഹൃത്തിനും ബന്ധുവിനുമൊപ്പം അത്താഴം കഴിച്ച ശേഷമാണ് ചൗസാലി സ്വന്തം മുറിയിലേക്ക് പോയതെന്ന് റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്‌ച അകത്ത് നിന്ന് പൂട്ടിയിരുന്ന ഇയാളുടെ മുറി പൂട്ട് തകര്‍ത്ത് തുറക്കുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് മരണം സ്‌ഥിരീകരിക്കുകയായിരുന്നു.

ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയില്‍ നിന്നുള്ള ആളാണ് ചൗസാലി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അസിസ്‌റ്റ് മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു. പിത്തോരഗഡിലെ ഒരു വിദ്യാലയത്തില്‍ അധ്യാപികയാണ് ഇയാളുടെ ഭാര്യ. രണ്ടരവയസുള്ള ഒരു മകളുമുണ്ട്. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also Read: പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തു; ബന്ധുക്കളായ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു -

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.