ETV Bharat / bharat

അസംബ്ലിക്കായി വിദ്യാര്‍ഥികള്‍ തടിച്ചുകൂടിയ ബാല്‍ക്കണി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്, അപകടം ഉത്തര്‍പ്രദേശില്‍ - School Balcony Collapse In UP - SCHOOL BALCONY COLLAPSE IN UP

ബാരാബങ്കിയിലെ സ്വകാര്യ സ്‌കൂളില്‍ ബാല്‍ക്കണി തകര്‍ന്ന് അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ചികിത്സയില്‍. സ്‌കൂള്‍ മാനേജ്‌മെന്‍റിനെതിരെ രക്ഷകര്‍ത്താക്കള്‍.

UP SCHOOL BALCONY COLLAPSE  BARABANKI SCHOOL BALCONY COLLAPSED  AVADH ACADEMY SCHOOL BARABANKI  UTTAR PRADESH SCHOOL ACCIDENT
UP School Balcony Collapsed (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 23, 2024, 1:09 PM IST

Updated : Aug 23, 2024, 2:09 PM IST

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബാല്‍ക്കണി തകര്‍ന്നു (ETV Bharat)

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂളിന്‍റെ ഒന്നാം നിലയിലെ ബാല്‍ക്കണി തകര്‍ന്ന് വീണ് അപകടം. 40 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമെന്ന് പൊലീസ് അറിയിച്ചു.

ബാരാബങ്കിയിലെ സ്വകാര്യ സ്‌കൂളിലാണ് അപകടമുണ്ടായത്. രാവിലെ അസംബ്ലിയില്‍ പങ്കെടുക്കാനായി വിദ്യാര്‍ഥികള്‍ ബാല്‍ക്കണിയില്‍ തടിച്ചുകൂടിയ സമയത്താണ് അപകടം സംഭവിച്ചതെന്ന് ബാരാബങ്കി പൊലീസ് സൂപ്രണ്ട് ദിനേഷ് കുമാർ സിങ് അറിയിച്ചു.

പരിക്കേറ്റ വിദ്യാര്‍ഥികളെയെല്ലാം ജഹാംഗിരാബാദ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റി. തകര്‍ന്നുവീണ ബാല്‍ക്കണിയുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും നിരവധി വിദ്യാര്‍ഥികളെ പുറത്തെടുത്തതായി അവര്‍ അറിയിച്ചു.

വിദ്യാര്‍ഥികളുടെ മുഖത്തിനും കൈയ്‌ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. അതേസമയം, സ്‌കൂള്‍ മാനേജ്‌മെന്‍റിന്‍റെ അനാസ്ഥ മൂലമാണ് അപകടം സംഭവിച്ചതെന്നാണ് രക്ഷകര്‍ത്താക്കള്‍ ഉന്നയിക്കുന്ന ആരോപണം.

Also Read : ആറ് ലക്ഷം ജീവനാംശം വേണമെന്ന് യുവതി, അത്ര ചെലവെങ്കില്‍ പോയി ജോലി ചെയ്‌ത് പണമുണ്ടാക്കാന്‍ നിര്‍ദേശിച്ച് കോടതി

Last Updated : Aug 23, 2024, 2:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.