ETV Bharat / bharat

14 നഗരങ്ങളില്‍ ട്രാന്‍സിറ്റ് ഓറിയന്‍റഡ് വികസന പദ്ധതി; ബജറ്റില്‍ നിരവധി പ്രഖ്യാപനങ്ങള്‍ - Urban Development In Union Budget - URBAN DEVELOPMENT IN UNION BUDGET

പ്രധാനമന്ത്രി ആവാസ് യോജന 2.0 പ്രകാരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഒരു കോടി ഭവനങ്ങള്‍ നിര്‍മിക്കും. പദ്ധതി നടപ്പിലാക്കുക പിഎംഎവൈയിലൂടെ.

UNION BUDGET 2024  URBAN DEVELOPMENT  NIRMALASITHARAMAN  BUDGET SESSION 2024
URBAN DEVELOPMENT IN UNION BUDGET (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 2:18 PM IST

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റിൽ നഗര നവീകരണത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഇ കൊമേഴ്‌സ് എക്‌സ്‌പോർട്ട് ഹബുകൾ സ്ഥാപിക്കുമെന്നും നൂറ് നഗരങ്ങളിൽ വ്യവസായ പാർക്ക് നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. 30 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള 14 വലിയ നഗരങ്ങളിൽ ട്രാൻസിറ്റ് ഓറിയന്‍റഡ് വികസന പദ്ധതികൾ ആവിഷ്‌ക്കരിക്കും. മാത്രമല്ല സാമ്പത്തികവും ഗതാഗത ആസൂത്രണവും വഴി നഗരപ്രദേശങ്ങളുടെ ക്രമാനുഗതമായ വികസനം സാധ്യമാക്കുമെന്നും നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു.

‘നഗരങ്ങളെ വളർച്ച കേന്ദ്രങ്ങളായി’ വികസിപ്പിക്കാൻ സർക്കാർ സൗകര്യമൊരുക്കും. സാമ്പത്തികവും ഗതാഗത ആസൂത്രണവും നഗരാസൂത്രണ പദ്ധതികൾ ഉപയോഗിച്ച് പെരി-അർബൻ പ്രദേശങ്ങളുടെ ചിട്ടയായ വികസനവും വഴി ഇത് കൈവരിക്കും. വലിയ നഗരങ്ങൾക്കുള്ള ജലവിതരണം, മലിനജല സംസ്‌കരണം, ഖരമാലിന്യ സംസ്‌കരണ പദ്ധതികളും സേവനങ്ങളും നടപ്പിലാക്കും. പ്രധാനമന്ത്രി ആവാസ് യോജന 2.0 പ്രകാരം നഗരങ്ങളിലെ ദരിദ്രർക്കും ഇടത്തരം കുടുംബങ്ങൾക്കും ഒരു കോടി ഭവനങ്ങള്‍ നിര്‍മിച്ച് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

പാര്‍പ്പിട പദ്ധതിക്കായി 10 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. പിഎംഎവൈയിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്രസഹായവും ഇതിൽ ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു. നഗര അടിസ്ഥാന സൗകര്യങ്ങളും വികസനവും മെച്ചപ്പെടുത്തുന്നതിനായി 100 വൻ നഗരങ്ങൾക്കായി വിപുലമായ സേവനങ്ങൾ ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ജിഐഎസ് മാപ്പിങ് ഉപയോഗിച്ച് ഡിജിറ്റലൈസ് ചെയ്യും. പ്രോപ്പർട്ടി റെക്കോർഡ്, ടാക്‌സ് അഡ്‌മിനിസ്ട്രേഷൻ എന്നിവയ്ക്കായി ഐടി അധിഷ്‌ഠിത സംവിധാനം സ്ഥാപിക്കും. ഇത് നഗര തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: സ്വര്‍ണം, വെള്ളി, മൊബൈല്‍ ഫോണ്‍... വില കുറയുന്നവ ഇവ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.