ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ തൻ്റെ തുടർച്ചയായ ഏഴാം കേന്ദ്ര ബജറ്റ് ലോക്‌സഭയിൽ ഇന്ന് (ജൂലൈ 23) അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇത്.
2024-25 ലെ കേന്ദ്ര ബജറ്റിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് ആദായനികുതിയിലായിരിക്കും. നികുതിദായകർക്ക് കൂടുതൽ പ്രയോജനം ഉണ്ടാകുന്ന രീതിയിലും ഇന്ത്യയിൽ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും വേണ്ടിയുള്ള മാറ്റങ്ങളായിരിക്കും ഇത്തവണ ബജറ്റിൽ പ്രതീക്ഷിക്കുക. ആദായ നികുതിയിലെ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Union Finance Minister Smt. @nsitharaman met with various teams associated with making of Union Budget 2024-25 in New Delhi, earlier today evening.
— Ministry of Finance (@FinMinIndia) July 22, 2024
She also visited the Budget Press housed within @FinMinIndia to review overall preparations.#BudgetForViksitBharat pic.twitter.com/z90hRfHljH
ഇളവ് പരിധിയിൽ വർധനവ്: 2024-ലെ ബജറ്റിൽ നിന്നുള്ള പ്രധാന പ്രതീക്ഷ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ഇളവ് പരിധിയിലുണ്ടാകുന്ന വർധനവാണ്. നിലവിൽ, ഇളവ് പരിധി 3 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല. 3 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയായി ഉയർത്തുകയാണെങ്കിൽ നിരവധി നികുതിദായകർക്ക് ആശ്വാസമായിരിക്കും. ഇളവ് പരിധി വർധിപ്പിക്കുന്നത് പുതിയ നികുതി വ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കും. ഇത് വ്യക്തിഗത സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകുമെന്നുമാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.
നികുതി സ്ലാബുകളിലെ ഇളവ്: പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി സ്ലാബുകളിർ ഇളവ് കൊണ്ടുവരുന്നത് ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു പ്രധാന മാറ്റമാണ്. നിലവിൽ, പ്രതിവർഷം 12-15 ലക്ഷം രൂപ സമ്പാദിക്കുന്ന വ്യക്തികൾക്ക് 20% നികുതി ചുമത്തുന്ന പ്രക്രിയയാണിത്. പലരും ഇത് ഉയർന്നതായി കണക്കാക്കുന്നുണ്ട്.
കൂടാതെ, 15 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ളവർക്ക് 30% നികുതി ചുമത്തുന്നുണ്ട്. . പ്രതിവർഷം 30 ലക്ഷം രൂപ വരുമാനമുള്ള വ്യക്തികൾക്ക് മാത്രം 30% നിരക്ക് ബാധകമാക്കാനും 9 മുതൽ 12 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് 15% നിരക്ക് പരിഷ്‌കരിക്കാനുമുളള ആഹ്വാനവുമുണ്ട്.
Hon'ble Union Finance Minister Smt. @nsitharaman, hon'ble MoS (F) Sh. @mppchaudhary with the CBDT Budget team on the eve of Union Budget.
— Income Tax India (@IncomeTaxIndia) July 22, 2024
Secretary, Revenue, Sh. Sanjay Malhotra, Chairman, CBDT Sh. Ravi Agrawal & Member, CBDT Smt. Pragya Saksena are also present.… pic.twitter.com/9xrqY9tQ71
സ്റ്റാൻഡേർഡ് ഡിഡക്ഷൻ ബൂസ്റ്റ്: പ്രതീക്ഷിക്കുന്ന മറ്റൊരു മാറ്റമെന്നത് സ്റ്റാൻഡേർഡ് ഡിഡക്ഷനിലെ വർധനവാണ്. നിലവിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയാണ്. അധിക നികുതി ഇളവ് നൽകുന്നതിനായി സർക്കാർ ഇത് 1,00,000 ലക്ഷം രൂപയായി ഉയർത്തിയേക്കുമെന്ന് പല വിദഗ്‌ധരും അഭിപ്രായപ്പെടുന്നു. ഉയർന്ന സ്റ്റാൻഡേർഡ് കിഴിവ് എന്നത് വ്യക്തികൾക്ക് കൂടുതൽ നികുതി ലാഭിക്കാനും നിരവധി നികുതിദായകർക്ക് സാമ്പത്തിക സമ്മർദം ലഘൂകരിക്കാനും കഴിയുന്നതായിരിക്കും.
മൂലധന നേട്ട നികുതി യുക്തിവൽക്കരണം: മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന മറ്റൊരു മേഖലയാണ് മൂലധന നേട്ട നികുതി. നിക്ഷേപകർ വളരെക്കാലമായി മൂലധന നേട്ട നികുതിയിൽ സന്തുലിതമായിട്ടുളള സമീപനം പ്രതീക്ഷിക്കുന്നുണ്ട്.
മുഴുവനായുളള നികുതി ഇളവ്: 2024-ലെ ബജറ്റിൽ നികുതി ഇളവ് നൽകുന്നതിനും പുതിയ ആദായനികുതി വ്യവസ്ഥ കൂടുതൽ ആകർഷകമാക്കുന്നതിനുമുള്ള നടപടികൾ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷ ഇത്തവണത്തെ ബജറ്റിലുണ്ട്. അടിസ്ഥാന സൗകര്യത്തിലും മറ്റ് വളർച്ചയെ പിന്തുണയ്ക്കുന്ന സംരംഭങ്ങളിലും നിക്ഷേപിക്കുമ്പോൾ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വിവേകം നിലനിർത്തുന്നതിനും സർക്കാരിൻ്റെ സമീപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ഈ സാധ്യതയുള്ള നികുതി മാറ്റങ്ങൾ വ്യക്തിഗത ധനകാര്യത്തിലും വിശാലമായ സാമ്പത്തിക കാര്യത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നതിനാൽ വളരെ ആകാംക്ഷയോടെയാണ് ഇത്തവണത്തെ ബജറ്റ് നോക്കിക്കാണുന്നത്.
Also Read: കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ റെയില്‍വേ പ്രതീക്ഷകള്‍; ചെങ്ങന്നൂര്‍-പമ്പ പാതയോ അങ്കമാലി ശബരി പാതയോ?